Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വിക്‌റ്റോറിയയ്ക്ക് പിന്നാലെ വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ ദയാവധം നിയമവിധേയമായി; പാർലമെന്റിൽ നിയമം പാസായിത് മാരത്തോൺ ചർച്ചകൾക്ക് ശേഷം

വിക്‌റ്റോറിയയ്ക്ക് പിന്നാലെ വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ ദയാവധം നിയമവിധേയമായി; പാർലമെന്റിൽ നിയമം പാസായിത് മാരത്തോൺ ചർച്ചകൾക്ക് ശേഷം

സ്വന്തം ലേഖകൻ

രണം ഉറപ്പായ രോഗികൾക്ക് അവരുടെ ഇഷ്ടപ്രകാരം ദയാവധം നടപ്പാക്കുന്ന നിയമം വെസ്റ്റേൺ ഓസ്‌ട്രേലിയയിലും നിയമവിധേയമായി. ഇതോടെ ദാവധത്തിനു നിയമ പ്രാബല്യം നൽകുന്ന ഓസ്‌ട്രേലിയയിലെ രണ്ടാമത്തെ സ്റ്റേറ്റായി വെസ്റ്റേൺ ഓസ്‌ട്രേലിയ മാറി.

2017ൽ തന്നെ വിക്‌റ്റോറിയ സ്റ്റേറ്റ് സമാന നിയമ നിർമ്മാണം നടത്തിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ ക്യാൻസർ ബാധിതയായ ഒരു സ്ത്രീ ഇത് ഉപയോഗിക്കുന്ന ആദ്യത്തെ വ്യക്തിയായി മാറുകയും ചെയ്തു.

അഞ്ച് മണിക്കൂർ ചർച്ച ചെയ്ത് 55 ഭേദഗതികളോടെയാണ് വെസ്റ്റേൺ ഓസ്‌ട്രേലിയൻ പാർലമെന്റ് ബിൽ പാസാക്കിയത്. ഉപരിസഭ കഴിഞ്ഞ ആഴ്ചത്തെ മാരത്തൺ ചർച്ചകൾക്കു ശേഷം ബിൽ അംഗീകരിച്ചിരുന്നു.

ആരോഗ്യ മന്ത്രി റോജർ കുക്ക് കണ്ണീരോടെയാണ് ബിൽ പാസാക്കിയതിനെ സ്വാഗതം ചെയ്തത്. ഇതിനെ താൻ സ്വാഗതം ചെയ്യുകയാണെങ്കിലും ഇതു സന്തോഷിക്കുകയോ ആഘോഷിക്കുകയോ ചെയ്യാനുള്ള കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു

ഗുരുതരമായ അസുഖമുള്ളതും ആറുമാസത്തിനുള്ളിൽ മരണം സംഭവിക്കുമെന്ന് ഡോക്ടർമാർ വിധിയെഴുതിയതുയമായ രോഗികൾക്കാണ് ദയാവധം എന്ന അവസരം ഉപയോഗിക്കാനാകുക. ഗുരുതരമായ നാഢീസംബന്ധമായ അസുഖങ്ങൾ, മൾട്ടിപ്പിൾ സ്‌ക്ലീറോസിസ്, മസ്തിഷ്‌കാഘാതം തുടങ്ങിയ അസുഖങ്ങളുള്ള രോഗികൾക്ക് ദയാവധം ഉപയോഗിക്കാം. വിദഗ്ദ സമിതിയുടെ അനുമതിയോടെ മാത്രമെ ദയാവധം നടപ്പാക്കാനാകുവെന്നും നിയമത്തിൽ വ്യവസ്ഥയുണ്ട്. ദയാവധം നടപ്പാക്കുന്നതുവരെയുള്ള ഓരോ ഘട്ടവും വിദഗ്ദ സമിതിയുടെ പരിശോധനയുണ്ടാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP