Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വാക്‌സിനുകളുടെ ദൗർലഭ്യം; ന്യൂ സൗത്ത് വേൽസിൽ വില്ലൻ ചുമ പടരുന്നത് നാലിരട്ടിയായി; ഈ വർഷം തന്നെ 15,375 പേർ രോഗബാധിതർ

വാക്‌സിനുകളുടെ ദൗർലഭ്യം; ന്യൂ സൗത്ത് വേൽസിൽ വില്ലൻ ചുമ പടരുന്നത് നാലിരട്ടിയായി; ഈ വർഷം തന്നെ 15,375 പേർ രോഗബാധിതർ

സിഡ്‌നി: ന്യൂ സൗത്ത് വേൽസിൽ വില്ലൻ ചുമ അതിവേഗം പടരുന്നതായി റിപ്പോർട്ട്. സ്വകാര്യമേഖലയിൽ വാക്‌സിനുകളുടെ ദൗർലഭ്യമാണ് വില്ലൻ ചുമ യഥാർഥത്തിൽ വില്ലനാകാൻ സാഹചര്യമൊരുക്കിയത്. 2015-ൽ ന്യൂസൗത്ത് വേൽസിൽ 12,240 പേരാണ് വില്ലൻ ചുമ ബാധിച്ച് ചികിത്സ തേടിയത്. മുൻ വർഷത്തെക്കാൾ 400 ഇരട്ടിയാണിത്. നവംബറിൽ തന്നെ രണ്ടായിരത്തിലധികം പേർക്ക് രോഗം പിടിപെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. 2011-ലും 2009-ലും വില്ലൻ ചുമ ഒരു പകർച്ചവ്യാധിയായി ഉണ്ടായതിനു ശേഷം ഇതാദ്യമായാണ് ഇത്രയും പേർക്ക് വില്ലൻ ചുമ പിടിപെടുന്നത്.

ഗർഭിണികൾക്ക് വാക്‌സിനേഷൻ നൽകുന്നതു വഴി നവജാത ശിശുക്കളിൽ ഇതുമായി ബന്ധപ്പെട്ടുള്ള രോഗങ്ങളിൽ നിന്ന് 90 ശതമാനം വിമുക്തി ഉണ്ടാകുമെന്ന് ഒരു യുകെ പഠനം തെളിയിച്ചതിനെ തുടർന്ന് ന്യൂ സൗത്ത് വേൽസ് സർക്കാർ കഴിഞ്ഞ ഏപ്രിൽ മുതൽ ഗർഭിണികൾക്ക് വാക്‌സിൻ നൽകാൻ ആരംഭിച്ചിരുന്നു. ഗർഭിണികൾക്കും നവജാത ശിശുക്കൾക്കും പ്രതിരോധ കുത്തിവയ്‌പ്പിന്റെ ഭാഗമായി ഇതു നൽകാൻ തുടങ്ങിയതോടെ സംസ്ഥാനത്ത് വാക്‌സിന് ദൗർലഭ്യം അനുഭവപ്പെടാൻ തുടങ്ങി. വാക്‌സിനേഷൻ ആവശ്യമുള്ള മറ്റു മേഖലകളിലെ ആൾക്കാർക്ക് ഇതു ലഭ്യമല്ലാതാകാൻ തുടങ്ങുകയും ചെയ്തു.

മഞ്ഞപ്പിത്തം, ഡിഫ്തീരിയ പോലെയുള്ള രോഗങ്ങൾക്കുള്ള വാക്‌സിനേഷനിൽ നിന്നു തികച്ചും വ്യത്യസ്തമാണ് വില്ലൻ ചുമയ്ക്കുള്ള പ്രതിരോധ കുത്തിവയ്പ്. ഇത് നാലു വർഷത്തിൽ ഒരിക്കൽ എടുത്തിരിക്കണമെന്നുള്ളതാണ് പ്രത്യേകത. അതുകൊണ്ടു തന്നെ നാലു വർഷത്തിലൊരിക്കൽ വില്ലൻ ചുമ പടർച്ച വ്യാധിയായി മാറാൻ ഏറെ സാധ്യതയുണ്ടു താനും. ആറ് ആഴ്ചയിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് വാക്‌സിൻ നൽകാൻ പ്രായമാകാത്തതിനാൽ ഇവർക്ക് രോഗത്തിൽ നിന്നു പ്രത്യേക സംരക്ഷണം ആവശ്യമാണ്. 2009-നു ശേഷം നാലു നവജാതശിശുക്കകൾ ഇത്തരത്തിൽ വില്ലൻ ചുമ ബാധിച്ചു മരിച്ചതായാണ് കണക്ക്. എന്നാൽ ഗർഭിണികൾക്ക് പ്രതിരോധ കുത്തിവയ്പ് നൽകാൻ തുടങ്ങിയതിൽ പിന്നെ ഇത്തരത്തിൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

ആറ് ആഴ്ച മുതൽ എട്ട് ആഴ്ച വരെയുള്ള പ്രായത്തിൽ നവജാത ശിശുക്കൾക്ക് വില്ലൻ ചുമയ്ക്കുള്ള വാക്‌സിനേഷൻ ആരംഭിക്കും. പിന്നീട് നാലാം മാസത്തിലും ആറാം മാസത്തിലും നാലു വയസിലും ഹൈസ്‌കൂൾ കാലത്തും പ്രതിരോധ കുത്തിവയ്പ് എടുക്കണം. കുട്ടികളിൽ പ്രതിരോധ കുത്തിവയ്പ് എടുക്കുന്നതിനെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ നോ ജാബ്, നോ പ്ലേ പദ്ധതിയാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. അഞ്ചു വയസാകുമ്പോഴേയ്ക്കും എല്ലാ കുട്ടികളിലും മുഴുവൻ പ്രതിരോധ കുത്തിവയ്‌പ്പുകളും എടുത്തിരിക്കണമെന്നുള്ളതാണ് നിയമം. ഇത്തരത്തിൽ 93.3 ശതമാനം കുട്ടികളും വാക്‌സിനേഷൻ സ്വീകരിച്ചു കഴിഞ്ഞതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

നിലവിൽ പടർന്നു പിടിച്ചിരിക്കുന്ന വില്ലൻ ചുമയെ തുടർന്ന് ഈ വർഷം തന്നെ 15,375 കേസുകളാണ് ന്യൂ സൗത്ത് വേൽസ് ആരോഗ്യ വകുപ്പ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP