Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പെന്തെക്കോസ്തു സംഗമത്തിന് ബ്രിസ്ബൻ വേദിയാകുന്നു; സമ്മേളനം ജൂലൈ 11 മുതൽ

പെന്തെക്കോസ്തു സംഗമത്തിന് ബ്രിസ്ബൻ വേദിയാകുന്നു; സമ്മേളനം ജൂലൈ 11 മുതൽ

തോമസ് ടി ഓണാട്ട്

ബ്രിസ്ബൻ:ഓസ്‌ട്രേലിയയിലുള്ള പെന്തെക്കോസ്തു സഭകളുടെ സംയുക്ത സംരംഭമായ A.U.P.C യുടെ (ഓസ്‌ട്രേലിയയുണൈറ്റഡ് പെന്തെക്കോസ്ത് ചർച്ചസ്) ഏഴാമതു ദേശീയ സമ്മേളനത്തിന് ബ്രിസ്ബൻ , ആസ്പലി സ്റ്റേറ്റ് ഹൈസ്‌കൂൾ വേദിയാകുന്നു. ജൂലൈ 11 മുതൽ 14 വരെ നടക്കുന്ന വിവിധ ശുശ്രൂഷകളിൽ പാസ്റ്റർ അനീഷ് ഏലപ്പാറയും പാസ്റ്റർ ഷാജി ദാനിയേലും മുഖ്യപ്രഭാഷണങ്ങൾ നടത്തും.

ഡോ.ബ്ലെസ്സൻ മേമനയുടെ നേതൃത്വത്തിൽ A.U.P.C. ക്യയർ ഗാനശുശ്രൂഷ നിർവഹിക്കും. വിവിധ സെക്ഷനുകളിലായി നടക്കുന്ന പരിപാടികളിൽ പാസ്റ്റർമാരായ സാജൻ കുരുവിള, മാത്യു തര്യൻ, ജെസ്വിൻ മാത്യുസ്, റോയ് സാമുവേൽ, ഏബ്രഹാം വർഗീസ്, ജെയിംസ് ജോൺ, പ്രസാദ് പത്രോസ് എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം വഹിക്കും.

14 ഞായറാഴ്‌ച്ച രാവിലെ 9 മണിക്കു നടക്കുന്ന സംയുക്ത ആരാധനയോടെ ഈ ആത്മീക സമ്മേളനങ്ങൾക്ക് തിരശ്ശീല വീഴും.കൂടൂതൽ വിവരങ്ങൾക്ക്:റോയ് ബി ഉമ്മൻ ,പബ്ലിസിറ്റി കൺവീനർ 0490 826 061, [email protected] .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP