Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓസ്‌ട്രേലിയയിലെ അഡലൈഡ് സെന്റ്. ഗ്രീഗോറിയോസ് ഇടവക പുതുവഴിയിൽ; ഫാ അനീഷ് കെ സാം പുതിയ ഇടവക വികാരി

ഓസ്‌ട്രേലിയയിലെ അഡലൈഡ് സെന്റ്. ഗ്രീഗോറിയോസ് ഇടവക പുതുവഴിയിൽ; ഫാ അനീഷ് കെ സാം  പുതിയ  ഇടവക വികാരി

രാജൻ വി

അഡലൈഡ്: സെന്റ്. ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്‌സ് പള്ളിക്ക് മുഴുവൻ സമയ വികാരിയായി ഫാ. അനിഷ് കെ. സാമിനെ ഇടവക മെത്രാപ്പൊലീത്ത അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ദീയസ്‌കോറോസ് തിരുമനസ്സ് കൊണ്ട് നിയമിച്ചു. 2007 മുതൽ മെൽബണിൽ നിന്നും വൈദികർ എത്തി ആരാധനക്ക് നേതൃത്വം നൽകുകയും ആത്മീയ ആവശ്യങ്ങൾ നിർവഹിക്കുകയും ചെയ്ത് വികാരിമാരായി പ്രവർത്തിച്ചു വരികയായിരുന്നു.

വികാരിയായി നിയമിതനായ റവ. ഫാ. അനിഷ് കെ. സാമിന് സെപ്റ്റംബർ മാസം 8-ന് രാവിലെ അഡലൈഡ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് ഇടവക ജനങ്ങൾ ഊഷ്മളമായ സ്വീകരണം നൽകി സ്വീകരിച്ചു.

അയർലണ്ടിലെ ഡബ്ലിൻ സെന്റ്. തോമസ് ഓർത്തഡോക്ൾസ് പള്ളിയിൽ മൂന്ന് വർഷം വികാരിയായി വിശിഷ്ട സേവനം അനുഷ്ടിച്ച ശേഷമാണ് റവ. ഫാ. അനിഷ് കെ. സാം ഓസ്ട്രേലിയായിലെ അഡലൈഡ് പള്ളിയിലെ വികാരിയായി നിയമിതനായത്.

സെപ്റ്റംബർ മാസം 9-ന് രാവിലെ ഫാ. അനീഷ് കെ സാം പള്ളിയിൽ വിശുദ്ധ കുർബാന അർപ്പിച്ചു. ഇടവകയുടെ ഓണാഘാഷ പരിപാടികൾ അന്നേ ദിവസം ആഘോഷപൂർവ്വം നടത്തപ്പെട്ടു. കലാപരിപാടികൾ, ഓണക്കളികൾ, വടംവലി മത്സരം, ഓണസദ്യ എന്നിവ നടത്തപ്പെട്ടു. കൈക്കാരൻ ബിജു കുറിയാക്കോസ്, സെക്രട്ടറി ജോഷി ആൻഡ്രൂസ്, ഓണപ്രോഗ്രാം കൺവീനർ ജിജി തോമസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP