Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പരീക്ഷണങ്ങളും പീഡനവും സഭയെ വിശുദ്ധീകരിക്കും; ബിഷപ് ബോസ്‌കോ പുത്തൂർ

പരീക്ഷണങ്ങളും പീഡനവും സഭയെ വിശുദ്ധീകരിക്കും; ബിഷപ് ബോസ്‌കോ പുത്തൂർ

തോമസ് ടി. ഓണാട്ട്

ബ്രിസ്‌ബേൻ: പരീക്ഷണങ്ങളും പീഡനവും സഭയെ വിശുദ്ധീകരിക്കാനും സുവിശേഷത്തിന്റെ അരൂപിയിലേക്ക് കൊണ്ടുവരാനുമുള്ള അവസരങ്ങളാണെന്ന് മെൽബൺ രൂപതാധ്യക്ഷൻ മാർ ബോസ്‌കോ പുത്തൂർ. സീറോ മലബാർ സഭ മെൽബൺ രൂപതയുടെ നാലാം വാർഷികത്തോടനുബന്ധിച്ച് ആരംഭിച്ച കൃപാഭിഷേക ബൈബിൾ കൺവൻഷന്റെ ആദ്യദിനത്തിൽ സന്ദേശം നൽകുകയായിരുന്നു മാർ പുത്തൂർ.

കഴിഞ്ഞ കുറേ കാലമായി സഭ വേദനാജനകമായ അനുഭവങ്ങളിലൂടെയാണ് പൊയ്‌ക്കൊണ്ടിരിക്കുന്നത്. താൻ തന്നെ തെരഞ്ഞെടുത്ത 12 പേരിൽ നാലുപേർ ഈശോയെ തള്ളിപ്പറയുകയോ സ്ഥാനമാനത്തിനായി സ്വരമുയർത്തുകയോ ചെയ്തവരാണ്. മുന്നറിയിപ്പു നൽകിയിട്ടും തന്നെ തള്ളിപ്പറഞ്ഞ പത്രോസിനെയാണ് സഭയുടെ തലവനാക്കിയത്. പണത്തിനായി മറ്റൊരു ശിഷ്യനായ യൂദാസ് ഒറ്റുകൊടുത്തു. യേശുവിനെ കുരിശിൽ തറച്ചുകൊന്നതിനെതുടർന്നു എമ്മാവൂസിലേക്ക് ഓടിപോയ ശിഷ്യന്മാരുടെ അനുഭവവും മാർ പുത്തൂർ തന്റെ സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.

തർക്കിച്ചും വാദിച്ചും പോയ അവർക്കൊപ്പം യാത്ര ചെയ്ത യേശുവിനെ അവർക്ക് തിരിച്ചറിയാനായില്ല. ബിഷപ്പും വൈദികരും കന്യാസ്ത്രീകളും ചെയ്തതിനെ വിമർശിച്ചു കഴിയുന്ന നമ്മുടെ അവസ്ഥയും വിഭിന്നമല്ല. കഷ്ടപ്പാടും സഹനവും രക്ഷയുടെ പാതയിൽ അനിവാര്യമാണ്. ഗദ്‌സമനിൽ ചോരവിയർത്ത് പ്രാർത്ഥിച്ച യേശുവിനെപോലെ നാമും പ്രാർത്ഥിക്കണം. കൂദാശകൾ വഴി നമ്മോടൊപ്പം ജീവിക്കുന്ന യേശുവിനെ തിരിച്ചറിയണമെന്നും മാർ ബോസ്‌കോ പുത്തൂർ വിശ്വാസികളോട് ആഹ്വാനം ചെയ്തു. <br> <br> ആഷ്‌ഗ്രോവ് മാരിസ്റ്റ് കോളജ് ഓഡിറ്റോറിയത്തിൽ നടന്ന കൺവൻഷൻ അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഡൊമിനിക് വാളമനാൽ ആണ് നയിക്കുന്നത്.

ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിൽനിന്നുമായി 1500 ഓളം പേരാണ് ധ്യാനത്തിൽ പങ്കെടുക്കുന്നത്. നേരത്തെ കൺവൻഷന് തുടക്കം കുറിച്ചു നടന്ന വിശുദ്ധ കുർബാനക്ക് മാർ ബോസ്‌കോ പുത്തൂർ മുഖ്യകാർമികത്വം വഹിച്ചു. വികാരി ജനറാൾ മോൺ. ഫ്രാൻസിസ് കോലഞ്ചേരി, ബ്രിസ്‌ബേനിലെ സീറോ മലബാർ ഇടവക വികാരിമാരായ ഫാ. വർഗീസ് വാവോലിൽ, ഫാ. ഏബ്രഹാം കഴുന്നടി എന്നിവർ സഹകാർമികാരായിരുന്നു. ഒക്ടോബർ ഒന്നിന് കൺവൻഷൻ സമാപിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP