Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെയിൻസിനെ ത്രസിപ്പിച്ച ദുക്‌റാന തിരുന്നാൾ ആഘോഷമൊരുക്കി മലയാളി സമൂഹം

കെയിൻസിനെ ത്രസിപ്പിച്ച ദുക്‌റാന തിരുന്നാൾ ആഘോഷമൊരുക്കി മലയാളി സമൂഹം

തോമസ് ടി ഓണാട്ട്

കെയിൻസ്: കേരളത്തനിമയോടെ കെയിൻസിൽ കൊണ്ടാടിയ തിരുന്നാളാഘോഷം ലോകപ്രസിദ്ധ ഗ്രേറ്റ് ബാരിയർ റീവ് കവാട നഗരത്തിന് പുതുമയായി. കെയിൻസ് സെന്റ് തോമസ് സീറോ മലബാർ മിഷന്റെ രൂപീകരമത്തിന് ശേഷം നടന്ന പ്രഥമ ദുക്‌റാന തിരുന്നാൾ നോർത്ത് ക്വീൻസ് ലാൻഡിലെ വിശ്വാസ സമൂഹത്തിനും മധുരിക്കുന്ന ഓര്മ്മയായി.

അലംകൃതമായ പരമാട്ട പാർക്കിലെ സെന്റ് ജോസഫ് ദേവാലയങ്കണത്തിൽ നടന്ന പ്രദക്ഷിണം തദ്ദേശവാസികൾക്കൊപ്പം വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ ടൂറിസ്റ്റുകൾക്കും കൗതുകമായി. മുത്തുക്കുടകളും വർണക്കൊടികളുമേന്തി വിശുദ്ധ തോമാസ്ലീഹായുടെ രൂപം ആഘോഷത്തോടെയാണ് എഴുന്നള്ളിച്ചത്.

ചാപ്ലിൻ ഫാ സാജു തേക്കാനത്തുകൊടിയേറ്റിയതോടെയാണ് മൂന്ന് നാൾ നീണ്ട തിരുന്നാൾ ആഘോഷം അരങ്ങേറിയത്. ഫാ ജോബി പന്തലാനിക്കൽ, ഫാ സാജു തേക്കാനം തുടങ്ങിയവർ വിവിധ ദിവസങ്ങളിൽ നടന്ന ദിവ്യബലിക്ക് നേതൃത്വം നല്കി.സമാപനദിനത്തിൽ നടന്ന ആഘോഷമായ സമൂഹബലിക്കും പ്രദക്ഷണത്തിനും ടൗൺസ് വിൽ സെന്റ് അൽഫോൻസാ പാരിഷ് വികാരി ഫാ മാത്യു അരീപ്ലാക്കൽ നേതൃത്വം നല്കി.

മലയാളി ക്രൈസ്തവ സമൂഹത്തിന്റെ വിശ്വാസ തീക്ഷ്ണത ഓസ്‌ട്രേലിയൻ സമൂഹത്തിന് മാതൃകയായി കഴിഞ്ഞുവെന്ന് ഫാ മാത്യു തന്റെ തിരുന്നാൾ സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP