Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പിന്റെ ഓസ്‌ട്രേലിയ - ന്യൂസിലൻഡ് കൺവൻഷൻ 18 മുതൽ 30 വരെ

ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പിന്റെ ഓസ്‌ട്രേലിയ - ന്യൂസിലൻഡ് കൺവൻഷൻ 18 മുതൽ 30 വരെ

എബി പൊയ്ക്കാട്ടിൽ

ഭയുടെ അതിരുകളില്ലാതെ ക്രൂശിന്റെ സ്നേഹസന്ദേശവുമായി C . V ജോർജ് , ചമ്പലിൽ ഏപ്രിൽ മാസം 18-ാം തിയതി മുതൽ 30-ാം വരെ ഓസ്ട്രേലിയയിലും ന്യൂസിലൻഡിന്റെ വിവിധ സ്ഥലങ്ങളിലും സുവിശേഷ സന്ദേശം നൽകുന്നു.

ക്രിസ്തു തരുന്ന പാപക്ഷമയും ഹൃദയ ശുദ്ധീകരണവും അനുഭവിച്ചുകൊണ്ട് സഭാഭേദം കൂടാതെ ഒരുമിച്ചു പ്രാർത്ഥിക്കുകയും ദൈവവേല ചെയ്യുകയും ചെയ്യുന്നവരുടെ പ്രാർത്ഥന കൂട്ടായ്മയാണ് ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പ്. സഭയോ സമുദായമോ അല്ല മാറേണ്ടത് ഹൃദയമാണ് മാറേണ്ടത് എന്നുള്ളതും ജീവിതത്തിനു രൂപാന്തരവും നിത്യ രക്ഷയും തരുന്ന യേശുക്രിസ്തുവിന്റെ നിർമ്മല സുവിശേഷം പ്രചരിപ്പിക്കുക എന്നുള്ളതുമാണ് ക്രിസ്ത്യൻ റിവൈവൽ ഫെൽലോഷിപ്പിന്റെ കാതലായ ലക്ഷ്യം. ഓരോരുത്തരും നിൽക്കുന്ന സഭയിൽ ഉറച്ചുനിന്നുകൊണ്ടു ഇതര സഭകളെ ആദരിക്കുക എന്നുള്ളതാണ് CRF ന്റെ അടിസ്ഥാന പ്രമാണം.

ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പിനു നേതൃത്വം നൽകുന്നത് Prof M . Y യോഹന്നാൻ ആണ്. Kolenchery St Peter's College ൽ നിന്നും പ്രിസിപ്പൽ ആയി റിട്ടയർ ചെയ്ത അദ്ദേഹം തന്റെ 82-ാം വയസ്സിലും മുഴുവൻ സമയവും സുവിശേഷവേലക്കായി ഓടി നടക്കുന്ന ഒരു കർതൃദാസനാണ്.

ഓസ്‌ട്രേലിയയുടെ വിവിധ സ്ഥലങ്ങളിൽ, ഏപ്രിൽ മാസം 18-ാം തിയതി Perth ലും , 20-ാം തിയതി Melbourne ലും , 21-ാം തിയതി Brisbane ലും, 22-ാം Sydney യിലും ആണ് സുവിശേഷ യോഗങ്ങൾ ക്രമീകരിച്ചിട്ടുള്ളത്.

ന്യൂസിലൻഡിൽ, Christchurch ൽ ഏപ്രിൽ മാസം 24-ാം തിയതിലും, Wellington ൽ 25-ാം തിയതിലും, Palmerston North ൽ 26-ാം തിയതിലും, Hamilton ൽ 27-ാം തിയതിലും, Auckland ൽ 28 , 29 തിയതികളിലും സുവിശേഷ യോഗങ്ങൾ നടക്കുന്നു.

ദൈവവചനം കേട്ട് അനുഗ്രഹം പ്രാപിക്കുവാൻ നിങ്ങളെ ഓരോരുത്തരെയും സാദരം ക്ഷണിച്ചുകൊള്ളുന്നു.

കൂടാതെ Prof M . Y യോഹന്നാൻ Power Vision TV യിൽ കൂടി എല്ലാ ദിവസവും 10am നും, 6pm നും (AEST ) സുവിശേഷ സന്ദേശം നൽകുന്നു.
കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കു - www.crfgospel.org ,
Contact - +61 416 180 955 (Australia), +64 21 126 8337 (New Zealand)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP