Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഫാ ഡാനിയൽ പൂവണ്ണത്തിലിന്റെ ധ്യാനം ബ്രിസ്ബനിൽ 13 നും 14 നം

ഫാ ഡാനിയൽ പൂവണ്ണത്തിലിന്റെ ധ്യാനം ബ്രിസ്ബനിൽ 13 നും 14 നം

തോമസ് ടി ഓണാട്ട്

ബ്രിസ്ബൻ; സീറോ മലബാർ, സീറോ മലങ്കര ഇടവകകളുടെ നേതൃത്വത്തിൽ തിരുവനന്തപുരം കാർമ്മൽ റിട്രീറ്റ് സെന്റർ ഡയറക്ടർ ഫാ ഡാനിയൽ പൂവണ്ണത്തിൽ നയിക്കുന്ന ധ്യാനം സംഘടിപ്പിക്കുന്നു.ബ്രിസബനിൽ മാർച്ച് 13, 14 തിയതികളിലായാണ് ധ്യാനം.

മെൽബണിൽ മാർച്ച് 8 മുതൽ 10 വരെയും അഡലൈഡിൽ 11 മുതൽ 12 വരെയും ഫാ ഡാനിയലിന്റെയും നേതൃത്വത്തിലുള്ള ധ്യാനപരിപാടികൾ നടക്കും. 13ന് വൈകുന്നേരം 4.30 ന് ഹിൽ ക്രസ്റ്റ് സെന്റ് തോമസ് സീറോ മലബാർ പള്ളിയിൽ ധ്യാനം നടക്കും. 108-112 നടക്കുന്ന ധ്യാനം രാത്രി 9ന് സമാപിക്കും.

14ന് നോർത്ത് ഗ്രേറ്റ് സെന്റ് അൽഫോൻസാ സീറോ മലബാർ പാരിഷ് ദേവാലയത്തിൽ ഏകദിന ധ്യാനം നടക്കും. 688 നഡ്ജി റോഡിലുള്ള പള്ളിയിൽ വൈകുന്നേരം 4.30 ന് മുതൽ രാത്രി എട്ട് വരെയാണ് ധ്യാനം.

വിശദവിവരങ്ങൾക്കായി ഫാ വർഗീസ് വാവോലിൽ 0431748521, ഫാ പ്രേംകുമാർ: 041126339, ഫാ എബ്രഹാം കഴുന്നടിയിൽ: 0401 180 633 എന്നിവരുമായി ബന്ധപ്പെടണമെന്ന് സീറോ മലങ്കര ഓഷ്യാനിയ കോ ഓഡിനേറ്റർ ഫാ സ്റ്റീഫൻ കുളത്തുംകരോട്ട് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP