Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഓസ്‌ട്രേലിയൻ മലയാളി ഇസ്ലാമിക് അസോസിയേഷൻ ഇഫ്താർ സംഘടിപ്പിച്ചു

ഓസ്‌ട്രേലിയൻ മലയാളി ഇസ്ലാമിക് അസോസിയേഷൻ ഇഫ്താർ സംഘടിപ്പിച്ചു

മെൽബൺ: ഓസ്‌ട്രേലിയൻ മലയാളി ഇസ്ലാമിക് അസോസിയേഷൻ (എഎംഐഎ) മെൽബണിൽ ഇഫ്താർ സംഘടിപ്പിച്ചു. വിക്‌ടോറിയ സംസ്ഥാനത്ത് ജോലി ചെയ്യുന്ന നിരവധി പ്രവാസി മലയാളികൾ സംഗമത്തിൽ പങ്കെടുത്തു. വിക്‌ടോറിയയിലെ വിവിധ മലയാളി അസോസിയേഷനുകളുടെയും സാംസ്കാരിക കൂട്ടായ്മകളുടെയും പ്രതിനിധികൾ ക്ഷണിതാക്കളായി എത്തുകയും അവരുടെ പഴയകാല ഇഫ്താർ ഓർമ്മകൾ പങ്കു വയ്ക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ ഇഫ്താർ സംഗമം മലയാളികളുടെ മതസൗഹാർദ്ദം ഓസ്‌ട്രേലിയൻ മണ്ണിലും ഊട്ടി ഉറപ്പിക്കുന്നതായി.

വിക്‌ടോറിയ പൊലീസ് വകുപ്പിനെ പ്രതിനിധീകരിച്ച് മൈക്കിൾ കെല്ലി ആക്ടിങ് സീനിയർ സർജന്റ്, വിക്‌ടോറിയ പൊലീസ് എന്നിവരും പൊലീസ് വകുപ്പിലെ തന്നെ മൾട്ടി കൾച്ചറൽ കാര്യവാഹിക വിഭാഗത്തിലെ സീനിയർ കോൺസ്ട്രബിൾമാരായ ദിനേശ് നെട്ടൂരും, ആൻഡ്രൂ കെന്നഡിയും ഇഫ്താർ സംഗമത്തിൽ പങ്കെടുത്തിരുന്നു.

ആമിയയുടെ മുൻ പ്രസിഡന്റായ നാസർ ഇബ്രാഹിം ഉദ്ഘാടനം നിർവ്വഹിച്ച പരിപാടിയിൽ നിലവിലുള്ള വൈസ് പ്രസിഡന്റ് മുഹമ്മദ് ഹാഷിം അദ്ധ്യക്ഷനായി കാര്യപരിപാടികൾ ഏകോപിപ്പിച്ചു. ഇസ്ലാമിക് കൗൺസിൽ ഓഫ് വിക്‌ടോറിയയുടെ പ്രതിനിധിയായി ഷൈഖ് മുസ്തഫ റമദാന് സന്ദേശം നൽകിയപ്പോൾ മുഖ്യ പ്രഭാഷകരായി മെൽബണിലെ പ്രശസ്ഥനായ ഇസ്ലാമിക് പണ്ഡിതൻ ഒമർ മർസൂഖ്, തഖ്‌വ കോളേജിലെ അബ്ദുൾ ഷഹീദും പങ്കെടുത്ത് സംസാരിച്ചു.



അവതരണശൈലിയിലെ മാധുര്യം കൊണ്ട് ഒമർ മർസൂഖ് പ്രസംഗം ഹൃദയസ്പർശിയായി. ഇസ്ലാമിന്റെ ആശയം ലാളിത്യമാർന്ന ഭാഷയിൽ സദസ്സിന് പകർന്ന് കൊടുക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഇസ്ലാം എന്ന ആശയത്തിന്റെ പ്രാമാണിക ലക്ഷ്യം തന്നെ ആത്മശുദ്ധീകരണമാണെന്നും ഒരു വിശ്വാസിയുടെ ഹൃദയം ഒരു മിനുക്കിയ കണ്ണാടിയാവണമെന്നും അതിൽ പറ്റിപ്പിടിച്ച തിന്മയുടെ മുഖാവരണം നീക്കി ഇസ്ലാം എന്ന നന്മയുടെ പ്രകാശം മറ്റുള്ളവരിലേക്ക് പ്രതിഫലിപ്പിക്കേണ്ടത് എല്ലാ വിശ്വാസികളുടെയും കടമയാണെന്നും അദ്ദേഹം ഉണർത്തി. പ്രഭാഷകനായ അബ്ദുൾ ഷഹീദ് ഇസ്ലാമിന്റെ ഓസ്‌ട്രേലിയയിലെ ആദ്യകാല ഇംഗ്ലീഷുകാരുടെ കുടിയേറ്റത്തിന് മുൻപേയുള്ള ചരിത്രം ചിത്രങ്ങളുടെ സഹായത്തോടെ അവതരിപ്പിച്ചത് എല്ലാവരിലും കൗതുകമുണർത്തി.

ഫാ. ഫ്രാൻസിസ് കോലഞ്ചേരി (ന്യൂ മെൽബൺ ഡയോസെസിലെ ആദ്യ വികാരി ജനറൽ) യുടെ ഇഫ്താർ ഓർമ്മകൾ സദസ്സുമായി പങ്കുവച്ചു. ശ്രീകുമാർ (പ്രസിഡന്റ്, കേരള ഹിന്ദു സൊസൈറ്റി ഇൻ മെൽബൺ), ജോസ് എം ജോർജ്ജ് (ഒഐസിസി പ്രസിഡന്റ്, ഓസ്‌ട്രേലിയ), തോമസ് വാതപ്പള്ളിൽ (പ്രസിഡന്റ്, മലയാളി അസോസിയേഷൻ ഓഫ് വിക്‌ടോറിയ), ഡോ. ഷാജി വർഗ്ഗീസ് (ഫൗണ്ടർ ചെയർപേഴ്‌സൺ ഓഫ് മെൽബൺ മലയാളി ഫെഡറേഷൻ) എന്നിവർ ഇഫ്താർ ഓർമ്മകൾ സദസ്സുമായി പങ്കുവച്ചു.



ഹബീബിന്റെ ഖിറാ അത്ത്, റസീനിന്റെ പരിപാഷയോടും കൊണ്ട് തുടങ്ങിയ പരിപാടി, ആമിയയുടെ മറ്റൊരു വൈസ് പ്രസിഡന്റായ സമീർ ആരിഫിന്റെ നന്ദി പ്രമേയത്തോടെ അവസാനിച്ചു.  




Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP