Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കുറിയാക്കോസ് മാർ സേവേറിയോസ് ഓസ്‌ട്രേലിയ, ന്യൂസിലൻഡ് സന്ദർശനം ഒമ്പതു മുതൽ

കുറിയാക്കോസ് മാർ സേവേറിയോസ് ഓസ്‌ട്രേലിയ, ന്യൂസിലൻഡ് സന്ദർശനം ഒമ്പതു മുതൽ

 പെർത്ത്: മലങ്കര സുറിയാനി ക്‌നാനായ സമുദായത്തിലെ ഓസ്‌ട്രേലിയ, ന്യൂസിലൻഡ് ഇടവകകളിൽ സെപ്റ്റംബർ ഒമ്പതു മുതൽ 27 വരെ ആർച്ച്ബിഷപ് കുറിയാക്കോസ് മാർ സേവേറിയോസ് ഇടവക സന്ദർശനം നടത്തുന്നു.

ഒമ്പതിന് (വെള്ളി) ഉച്ചകഴിഞ്ഞു രണ്ടിന് പെർത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരുന്ന ആർച്ച്ബിഷപ്പിനെ സെന്റ് മേരീസ് ക്‌നാനായ ഇടവകാംഗങ്ങൾ ചേർന്നു സ്വീകരിക്കും. തുടർന്നു 10നു (ശനി) പെർത്തിൽ നടക്കുന്ന ഓണാഘോഷ പരിപാടിയിലും ക്‌നാനായ സംഗമത്തിലും സംബന്ധിക്കും. 11നു വിശുദ്ധ കുർബാന അർപ്പിച്ച് ഇടവകാംഗങ്ങളെ ആശിർവദിക്കും.

14നു ഉച്ചകഴിഞ്ഞു രണ്ടിന് അഡലെയ്ഡിൽ എത്തുന്ന മാർ സേവേറിയോസിനെ ക്‌നാനായ സഭാ വിശ്വാസികൾ സീകരിക്കും. വൈകുന്നേരം നടക്കുന്ന പ്രാർത്ഥന യോഗത്തിൽ സംബന്ധിച്ച് വിശ്വാസികളെ ആനുഗ്രഹിക്കും.

15നു വൈകുന്നേരം അഞ്ചിന് മെൽബൺ എയർപോർട്ടിൽ എത്തിച്ചേരുന്ന മാർ സേവേറിയോസിനെ സെന്റ് പീറ്റേഴ്‌സ് ക്‌നാനായ ഇടവകയും മെൽബൺ ക്‌നാനായ കത്തോലിക്കാ അസോസിയേഷൻ അംഗങ്ങളും ചേർന്നു സ്വീകരിക്കും.

17നു രാവിലെ വിശുദ്ധ കുർബാനയും തുടർന്നു ഓണാഘോഷത്തിലും സംബന്ധിക്കും. 18നു ക്‌നാനായ കത്തോലിക്കാ ഓഷ്യാന കോൺഫറൻസിൽ പങ്കെടുക്കും. 19നു മെൽബണിൽ ഇടവക സന്ദർശനം നടത്തും.

20ന് ഉച്ചകഴിഞ്ഞു ഒന്നിന് ന്യൂസിലൻഡിൽ എത്തുന്ന ആർച്ച് ബിഷപ്പിനെ സെന്റ് മേരീസ് ക്‌നാനായ ഇടവകയുടെ നേതൃത്വത്തിൽ സ്വീകരണം നൽകും. തുടർന്നു 23 വരെ ഇടയസന്ദർശനം നടത്തും. 24നു രാവിലെ വിശുദ്ധ കുർബാനയും തുടർന്നു ക്‌നാനായ വിശ്വാസികളുടെ ഓണാഘോഷ പരിപാടികളിലും പങ്കെടുക്കും. രാത്രി 7.30ന് സിഡ്‌നി വിമാനത്താവളത്തിലെത്തുന്ന ആർച്ച്ബിഷപ്പിനു സിഡ്‌നി സെന്റ് മേരീസ് ക്‌നാനായ ഇടവകാംഗങ്ങൾ സ്വീകരണം നൽകും. 25നു രാവിലെ വിശുദ്ധ കുർബാനയും തുടർന്നു ഇടവക സംഗമവും നടക്കും. 26നു ഇടവക സന്ദർശനം തുടരും. 27നു രാവിലെ ആർച്ച്ബിഷപ് മാർ സേവേറിയോസ് കേരളത്തിലേക്ക് മടങ്ങും.

ആർച്ച്ബിഷപ്പിന്റെ ഓഷ്യാന ക്‌നാനായ ഇടവക സന്ദർശനം അവിസ്മരണിയമാക്കുവാൻ എല്ലാ വിശ്വാസികളുടേയും പ്രാർത്ഥന സഹായം സഭ ആവശ്യപ്പെട്ടു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP