Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിശ്വാസ - സംസ്‌കാര കൈമാറ്റത്തിന് സഭകളുടെ പങ്ക് വലുത്; മാർ പുത്തൂർ

വിശ്വാസ - സംസ്‌കാര കൈമാറ്റത്തിന് സഭകളുടെ പങ്ക് വലുത്; മാർ പുത്തൂർ

തോമസ് ടി ഓണാട്ട്

ടൗൺസ്വിൽ: വ്യക്തിയുടെയും കുടുംബത്തിന്റെയും ആദ്ധ്യാത്മിക നിലനിൽപ്പിന് മാതൃ സഭയോടൊപ്പമുള്ള ജീവതം കൊണ്ടു മാത്രമേ സാദിക്കുകയുള്ളുവെന്ന് മെൽബൺ രൂപതാധ്യക്ഷൻ മാർ ബോസ്‌കോ പുത്തൂർ. ടൗൺസിവില്ലിൽ ഇടവക മധ്യസ്ഥയായ വിശുദ്ധ അൽഫോൻസാ മാർ തോമാശ്ലീഹ, വിശുദ്ധ സെബാസ്റ്റ്യനോസ് എന്നിവരുടെ സംയുക്ത തിരുന്നാളിൽ സന്ദേശം നൽകുകയായിരുന്നു ബിഷപ്പ്.

ആത്മീയത ഉണ്ടെന്ന് അവകാശപ്പെടാനാവും. എന്നാൽ ഈ വിശ്വാസം വഴി തെറ്റാതെ നയിക്കാനും ആനന്ദപൂർവ്വമായ ആഘോഷമാകാനും സഭാ ജീവിതത്തിലൂടെ മാത്രമേ സാധിക്കുകയുള്ളുവെന്ന് മാർ പുത്തൂർ പറഞ്ഞു. വിശ്വാസവും സംസ്‌കാരവും തലമുറകൾ കൈമാറാൻ മാതൃ സഭകളുടെ സംവിധാനം ഏറെ സഹായകരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ടൗൺസ്വിൽ അൽഫോൻസാ മിഷൻ നെബ്സൈറ്റിന്റെയും മൊബൈൽ ആപ്പിന്റെയും ഉദ്ഘാടനം ബിഷപ്പ് നിർവ്വഹിച്ചു. വിശ്വാസ പരിശീലനത്തിന് നേതൃത്വം നൽകുന്ന ജിൻസി സിബി, ജയ്മോൾ സിബി, ക്രിസ്റ്റിൻ മാത്യു, ജോബിച്ചൻ വർഗ്ഗീസ്, മിംഗിൾ ജോബി, അനിൽ ആനി, സ്വീറ്റ്ലി ജോയി, സിൽവി റോബിൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

മൂന്നു നാൾ നീണ്ട തിരുനാളിന്റെ വർണ്ണാലങ്കാരങ്ങളും ആഘോഷമായ പ്രദക്ഷിണവും തിരുക്കർമ്മങ്ങളും പ്രദേശ വാസികളുടെ മനം കവർന്നു. ഫാ: എബ്രഹാം ചെരിവുപുറം, ഫാ: തോമസ് മടാനു, ഫാ: ജോസ് കോയിക്കൽ, ഫാ: ജോബി ജോസ്, ഫാ: സാജു തേക്കാനത്ത്, ഫാ: ജോൺ കുന്നത്ത് മാടപ്പിള്ളിൽ, ഫാ: ജോസഫ് ചാലിച്ചിറയ്ൽ, ഫാ: സിബിച്ചൻ കൈപ്പൻപ്ലാക്കൽ, ഫാ: ഫ്രാൻസിസ്, ഷെറിഗി എന്നിവർ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകി. വികാരി ഫാ: മാത്യു അരീപ്ലാക്കൽ കമ്മറ്റി ഭാരവാഹികളായ സ്റ്റീഫൻ പള്ളിപ്പുറത്തുമാലിൽ, ഷിജോ മുണ്ടന്മാക്കൽ, മാത്യു മേനാച്ചേരിൽ, ആന്റണി കുന്നുംപുറത്ത്, ജെറീഷ് തെയ്യപ്പതിക്കൽ എന്നിവർ തിരുന്നാൾ ആഘോഷങ്ങൽക്ക് നേതൃത്വം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP