Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മെൽബൺ സെ. ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്‌സ് ചർച്ച് സ്വതന്ത്ര ഇടവകയായി പ്രഖ്യാപിക്കപ്പെട്ടു

മെൽബൺ സെ. ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്‌സ് ചർച്ച് സ്വതന്ത്ര ഇടവകയായി പ്രഖ്യാപിക്കപ്പെട്ടു

എബി പൊയ്ക്കാട്ടിൽ

മെൽബൺ: സെന്റ്. മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് കത്തീഡ്രലിന്റെ ചാപ്പലായി ക്ലെറ്റനിൽ സ്ഥാപിച്ചിരുന്ന സെ. ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്‌സ് ചാപ്പൽ ഇടവക മെത്രാപ്പൊലീത്ത അഭിവന്ദ്യ ഡോ.യൂഹാനോൻ മാർ ദിയസ്‌കോറോസ് തിരുമേനിയുടെ കല്പനപ്രകാരം ഒരു സ്വതന്ത്ര ഇടവകയായി പ്രഖ്യാപിക്കപ്പെട്ടു.

മെൽബണിൽ മലങ്കര ഓർത്തഡോക്‌സ് സഭയുടെ രണ്ടാമത്തെ ദേവാലയമാണ് ഇത്. പുതിയ ഇടവകയിൽ ആദ്യമായി നടന്ന വിശുദ്ധ കുർബാനയിലും സ്‌തോത്ര പ്രാർത്ഥനയിലും വികാരി ഫാ. C A ഐസക്ക് മുഖ്യകാർമികത്വം വഹിച്ചു. വിശുദ്ധ കുർബാന മധ്യേ ഫാ. സാം ബേബിയെ പുതിയ ഇടവകയുടെ വികാരിയായും, 2019-20 വർഷത്തേക്കുള്ള ഇടവക ഭരണസമിതിയെ അംഗീകരിച്ചുകൊണ്ടുള്ള ഇടവക മെത്രാപ്പൊലീത്തായുടെ കൽപ്പനയും വായിക്കുകയുണ്ടായി.

ഇടവക കൈക്കാരനായി ലജി ജോർജ്, സെക്രട്ടറി ശ്രീ സഖറിയ ചെറിയാൻ എന്നിവരടങ്ങുന്ന 11 അംഗ കമ്മിറ്റിയാണ് പ്രാർത്ഥനാപൂർവ്വം ചുമതലയിൽ പ്രവേശിച്ചത്.സെന്റ് ഗ്രിഗോറിയോസ് ദേവാലയത്തിന്റെ ആവിർഭാഗവും, നിർമ്മാണഘട്ടത്തിലെ വിവിധ ചിത്രങ്ങളും, തിരുമേനിയുടെയും മുൻ വികാരിമാരുടെയും ആശംസകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ഫോട്ടോ പ്രദർശനം തദവസരത്തിൽ നടത്തപ്പെട്ടു.

ഈ ചരിത്ര മുഹൂർതത്തിൽ ഇടവകയുടെ മുൻ വികാരി ഫാ. K Y ചാക്കോ എല്ലാവിധ അനുഗ്രഹങ്ങളും ആശംസകളും നൽകി. ദൈവ തിരുനാമ മഹത്വത്തിനായി ഒരുമിച്ച് പ്രവർത്തിക്കാൻ ലഭിക്കുന്ന അവസരങ്ങൾ ഫലപ്രദമായി വിനിയോഗിക്കാൻ കഴിയട്ടെ എന്ന് വികാരി ആശംസിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP