Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവയ്ക്ക് സ്വീകരണം നല്കി

ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവയ്ക്ക് സ്വീകരണം നല്കി

പോൾ സെബാസ്റ്റ്യൻ

മെൽബൺ: മലങ്കര ഓർത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവയ്ക്കും ചെന്നൈ ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർദിയസ് കോറോസ് മെത്രാപ്പൊലീത്തായ്ക്കും മെൽബൺ സെന്റ് തോമസ് സീറോമലബാർ രൂപത സ്വീകരണം നല്കി. രൂപത അധ്യക്ഷൻ മാർബോസ്‌കോ പുത്തൂർ സ്വീകരണത്തിന് നേതൃത്വം നല്കി. ഗ്രീൻവൈയ്ൽ ഷെർവുഡ്‌റിസെപ്ഷൻ സെന്ററിൽ നടന്ന സ്വീകരണത്തിൽ മാർബോസ്‌ക്കോ പുത്തൂർ സ്വാഗതം ആശംസിച്ചു. വികാരി ജനറാൾ ഫാ.ഫ്രാൻസിസ് കോലഞ്ചേരി ബസേലിയോസ് ബാവയെ പൊന്നാട അണിയിച്ചു. വിവിധ ക്രിസ്തീയസഭകൾ പരസ്പരം സഹകരിച്ച് പ്രവർത്തിക്കാനും സീറോമലബാർ രൂപത നല്കിയ ഊഷ്മളസ്വീകരണത്തിൽ ഏറെ സന്തോഷിക്കുന്നെന്നും ബസേലിയോസ് ബാവ നന്ദി പ്രസംഗത്തിൽ
വ്യക്തമാക്കി.

രൂപത ചാൻസിലർ ഫാ.മാത്യു കൊച്ചുപുരയ്ക്കൽ, രൂപത കൺസൾട്ടേർസ് അംഗം ഫാ.സ്റ്റീഫൻ കണ്ടാരപ്പിള്ളിൽ, മെൽബൺ സൗത്ത്-ഈസ്റ്റ് കമ്യൂണിറ്റി ചാപ്ലയിൻ ഫാ.എബ്രഹാം കുന്നത്തോളി, മെൽബൺ ക്‌നാനായ മിഷൻ അസി.ചാപ്ലയിൻ ഫാ.തോമസ് കുമ്പയ്ക്കൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജീൻ തലാപ്പിള്ളിൽ, പാസ്റ്ററൽ കൗൺസിൽ എക്‌സിക്യൂട്ടീവ് മെമ്പർ ഷാനി റോഡ്‌നി,പാസ്റ്ററൽ കൗൺസിൽ പ്രതിനിധികൾ, രൂപത ഫിനാൻഷ്യൻ കൗൺസിൽ പ്രതിനിധികൾ, മെൽബണിലെ വിവിധ സീറോമലബാർ കമ്യൂണിറ്റികളുടെ ട്രസ്റ്റിമാർ എന്നിവർ സന്നിഹിതരായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP