Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ശാലോം ഫെസ്റ്റിവൽ നവംബർ 27 മുതൽ ഓസ്‌ട്രേലിയയിൽ

ശാലോം ഫെസ്റ്റിവൽ നവംബർ 27 മുതൽ ഓസ്‌ട്രേലിയയിൽ

പോൾ സെബാസ്റ്റ്യൻ

മെൽബൺ: ശാലോം മീഡിയ ഓസ്‌ട്രേലിയയുടെ നേതൃത്വത്തിൽ ശാലോം ടീം ഒരുക്കുന്ന ശാലോം മലയാളം ഫെസ്റ്റിവൽ മെൽബണിലും സിഡ്‌നിയിലുമായി നടത്തപ്പെടുന്നു. പ്രശസ്ത വചന പ്രഘോഷകരായ ഫാ.ജോസഫ് വയലിൽ, പ്രൊഫ.കെ.ജെ.മാത്യു, ബ്ര.മാത്യു പി.ഡി. എന്നിവരാണ് ശാലോം ഫെസ്റ്റിവൽ നയിക്കുന്നത്. ശാലോം മ്യൂസിക് മിനിസ്ട്രി ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കും. പ്രധാനമായും കുടുംബജീവിതത്തെ ആസ്പദമാക്കിയുള്ള ധ്യാനവിഷയങ്ങളാണ് 2015 ശാലോം ഫെസ്റ്റിവലിൽ ഉണ്ടായിരിക്കുന്നതെന്ന് ശാലോം മീഡിയ ഭാരവാഹികൾ അറിയിച്ചു.

മെൽബണിലെ ഡാൻഡനോങ്ങിലുള്ള സെന്റ് ജോൺസ് കോളേജിൽ നവംബർ 27,28,29 തിയതികളിലാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. നവംബർ 27(വെള്ളിയാഴ്ച) വൈകുന്നേരം 5 മണിക്ക് മെൽബൺ സെന്റ് തോമസ് സീറോ മലബാർ രൂപത അദ്ധ്യക്ഷൻ മാർ ബോസ്‌കോ പുത്തൂർ ഫെസ്റ്റിവലിന്റെഉദ്ഘാടനം നിർവഹിക്കും. തുടർന്ന് ബോസ്‌കോ പുത്തൂർ പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ ദിവ്യബലിയുണ്ടായിരിക്കും. സമാപന ദിവസമായ നവംബർ 29-ാം തിയതി(ഞായറാഴ്ച) നടക്കുന്ന ദിവ്യബലിയിൽ മെൽബൺ സീറോ മലബാർ രൂപത വികാരി ജനറാൾ മോൺ.ഫ്രാൻസിസ് കോലഞ്ചേരി മുഖ്യകാർമ്മികനായിരിക്കും.

സിഡ്‌നിയിലെ ബൾക്കാം ഹില്ലിലെ സെന്റ് ജോസഫ്‌സ് ധ്യാനകേന്ദ്രത്തിൽ ഡിസംബർ 4,5,6 തിയതികളിൽ താമസിച്ചുള്ള ധ്യാനമാണ് സംഘടിപ്പിച്ചിരിക്കുന്നത്. ധ്യാനത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ www.shalomworld.org.au എന്ന വെബ്‌സൈറ്റിലൂടെ പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. ധ്യാനദിവസങ്ങളിൽ കൗൺസിലിങ്ങിനുള്ള പ്രത്യേക സൗകര്യങ്ങളും ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്,
മെൽബൺ: 0423 357 095, 0411 749 436
സിഡ്‌നി: 0415 136 679, 0488 558 810
കൗൺസിലിങ്ങ്0423 450 768

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP