Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാൻബറയിൽ കന്യാമറിയത്തിന്റെയും അൽഫോൻസാമ്മയുടെയും തിരുന്നാൾ മൂന്നു മുതൽ അഞ്ചു വരെ

കാൻബറയിൽ കന്യാമറിയത്തിന്റെയും  അൽഫോൻസാമ്മയുടെയും  തിരുന്നാൾ മൂന്നു മുതൽ അഞ്ചു വരെ

കാൻബറ: കാൻബറയിലെ സെന്റ് അൽഫോൻസാ സീറോ മലബാർ കത്തോലിക്കാ പള്ളിയിൽ കന്യാ റിയത്തിന്റെയും  വി. അൽഫോൻസാമ്മയുടെയും  തിരുന്നാൾ വെള്ളി ,ശനി,ഞായർ ദിവസങ്ങളിൽ ആഘോഷിക്കും. ഇതിനു മുന്നോടിയായി ഒൻപതു ആഴ്‌ച്ചയായി നടന്നുവന്ന അൽഫോൻസാമ്മയുടെ നവനാൾ നൊവേന  ആഘോഷമായ സീറോ മലങ്കര കുർബാനയോടെ സമാപിച്ചു.  സീറോ മലങ്കര സഭ ആസ്‌ട്രേലിയൻ ചാപ്ലിൻ ഫാ. സ്റ്റീഫന്റെ (അഡലയിഡ്)  മുഖ്യ കാർമ്മികതത്തിൽ നടന്ന വി. കുർബാനയിൽ ഫാ. ജോഷി തെക്കിനേടത്ത് സഹകാർമ്മികത്വം വഹിച്ചു. വികാരി ഫാ.വർഗീസ് വാവോലി നോവേനക്കു മുഖ്യകാർമ്മികത്വം വഹിച്ചു.

വെള്ളിയാഴ്ച വൈകുന്നേരം ആറിനു യാരലുംല സെന്റ്‌സ്  പീറ്റർ ചന്നെൽസ്  പള്ളിയിൽ  തിരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് വികാരി ഫാ.വർഗീസ് വാവോലി തിരുന്നാൾ കൊടിയേറ്റും. അതിനു മുന്നോടിയായി ചെണ്ടമേളം നടക്കും. തുടർന്ന്  ഫാ. ടോമി പട്ടുമാക്കിൽ തിരുന്നാൾ കുർബാന അർപ്പിച്ചു  സന്ദേശം നല്കും.  രണ്ടാം ദിവസമായ ശനിയാഴ്ച ഇടവക ദിനമായി ആഘോഷിക്കും. കാൻബറ  സിറ്റിയിലെ ബ്രാട്ടെൻ മെറിചി കോളേജിൽ ആണ് ഇടവക ദിനാഘോഷ പരിപാടികൾ. രാവിലെ .30 ന് വി.കുർബാന, ഒൻപതു മുതൽ കുട്ടികൾക്കും മുതിർന്നവർക്കും  വിവിധ കലാ കായിക മത്സരങ്ങൾ,  വടംവലി മത്സരം. വൈകുന്നേരം അഞ്ചുമുതൽ  വിവിധ കലാപരിപാടികൾ, തുടർന്നു സ്‌നേഹവിരുന്ന് എന്നിവ നടക്കും.

പ്രധാന തിരുന്നാൾ ദിനമായ ഞായറാഴ്ച വൈകുന്നേരം ഉച്ചകഴിഞ്ഞ് 3.15 നു ചെണ്ടമേളം, 3.30നു സീറോ മലബാർ മെൽബോൺ രൂപതാ വികാരി ജനറൽ ഫാ. ഫ്രാൻസിസ് കോലഞ്ചേരി ആഘോഷമായ തിരുന്നാൾ കുർബാന അർപ്പിച്ചു സന്ദേശം നൽകും. തിരുന്നാൾ ദിവസങ്ങളിൽ  ഇന്ത്യയിൽ നിന്നും ഓസ്ട്രലിയയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും എത്തുന്ന വൈദികർ തിരുന്നാൾ കർമ്മങ്ങളിൽ  സഹകാർമ്മികരാകും. തനി സുറിയാനി കത്തോലിക്കാ രീതിയിൽ കേരളീയ തനിമ പൂർണ്ണമായും ഉൾക്കൊണ്ടുകൊണ്ടു
തിരു സ്വരൂപങ്ങളും  മുത്തുക്കുടകളും പൊൻ  വെള്ളി കുരിശുകളും കൊടിതോരണങ്ങളും  വാദ്യഘോഷങ്ങളും ആയി നടക്കുന്ന പ്രദക്ഷിണം തിരുന്നാളിന്റെ പ്രത്യേകതയാണ്. കാൻബറയിലെ മലയാളി വൈദികരായ ഫാ. ജെയിംസ് ടി. ആന്റണി സി.എം.ഐ,   ഫാ.ജോഷി തെക്കിനെടെത്ത്,   ഫാ. ജോസഫ് പുന്നക്കുന്നെൽ, ഫാ. സിജോ തെക്കെകുന്നേൽ, ഫാ. ബോണി അബ്രഹാം എന്നിവർ തിരുന്നാൾ കർമ്മങ്ങൾക്കു നേതൃത്വം നല്കും .

തിരുന്നാളിന്റെ വിജയകരമായ നടത്തിപ്പിനായി  വികാരി  ഫാ. വർഗീസ് വാവോലിയുടെ നേതൃത്തത്തിൽ 26 അംഗ കമ്മിറ്റി വിപുലമായ ഒരുക്കങ്ങൾ നടത്തി വരുന്നു . ജോയി  പാലിയക്കര, ടിജോ വർഗീസ്, ടോമി സെബാസ്റ്റ്യൻ, റീജോ ആഗസ്തി, പ്രിൻസ് പാലാട്ടി, ബിജു  ജോസഫ്, പി .വി .ജോർജ്, സോനാ ജെറി, ലാൽ (അബ്രഹാം), തോമസ് ആന്റണി,  തുടങ്ങിയവരാണ്  ഇത്തവണത്തെ  തിരുന്നാൾ പ്രസുദേന്തിമാർ. കൂടുതൽ വിവരങ്ങൾക്കും പ്രാർത്ഥനാ  സഹായത്തിനും വികാരി ഫാ . വർഗീസ് വാവോലി (ഫോൺ.0431748521)

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP