Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മെൽബൺ കത്തീഡ്രൽ ഇടവകയിൽ വിശ്വാസാനുഭവ ധ്യാനത്തിന് തുടക്കമായി; ഫാ ബെന്നി മുണ്ടനാട്ട് മുഖ്യ കാർമികൻ

മെൽബൺ കത്തീഡ്രൽ ഇടവകയിൽ വിശ്വാസാനുഭവ ധ്യാനത്തിന് തുടക്കമായി; ഫാ ബെന്നി മുണ്ടനാട്ട് മുഖ്യ കാർമികൻ

പോൾ സെബാസ്റ്റ്യൻ

മെൽബൺ: പുല്ലൂരംപാറ ബെഥാനിയ റിട്രീറ്റ് സെന്റർ ഡയറക്ടറും പ്രശസ്ത വചന പ്രഘോഷകനുമായ ഫാ. ബെന്നി മുണ്ടനാട്ട് നയിക്കുന്ന വിശ്വാസാനുഭവധ്യാനം 23,24,25(വെള്ളി, ശനി, ഞായർ) തിയതികളിൽ എപ്പിങ്ങ് സെന്റ്‌മോണിക്ക കോളേജിൽ വച്ച് നടത്തുന്നു.

മാർച്ച് 23 (വെള്ളിയാഴ്ച) വൈകീട്ട് 5മണിമുതൽ 8.45 വരെയും 24(ശനിയാഴ്ച) രാവിലെ 10 മുതൽവൈകീട്ട് 6.30 വരെയും 25(ഞായറാഴ്ച) രാവിലെ 10 മുതൽവൈകീട്ട് 7 വരെയുമാണ് ധ്യാന സമയം ക്രമീകരിച്ചിരിക്കുന്നത്.5,6,7ഗ്രേഡുകളിൽ പഠിക്കുന്ന കുട്ടികൾക്കും ഗ്രേഡ് 8 മുതൽ യൂണിവേഴ്‌സിറ്റികളിൽപഠിക്കുന്നവർക്കും വേണ്ടി സംഘടിപ്പിച്ചിട്ടുള്ള എലൈവ് യുവജനധ്യാനവും ഈദിവസങ്ങളിൽ തന്നെ സെന്റ് മോണിക്ക കോളേജിൽ വച്ച് നടക്കും.

ഫാ. ബെന്നിമുണ്ടനാട്ട്, മെൽബൺ സീറോ മലബാർ രൂപത യൂത്ത് അപ്പൊസ്റ്റലേറ്റ് ഡയറക്ടർസോജിൻ സെബാസ്റ്റ്യൻ, ലീഡർഷിപ്പ് ട്രെയിനർ ഡോണി പീറ്റർ എന്നിവരാണ് കുട്ടികൾക്കും യുവജനങ്ങൾക്കും വേണ്ടിയുള്ള ധ്യാനം നയിക്കുന്നത്.മെൽബൺ സെന്റ് അൽഫോൻസ സീറോ മലബാർ കത്തീഡ്രൽ ഇടവകയിലെ ഓശാനഞായറാഴ്ചയിലെ തിരുക്കർമ്മങ്ങൾ എപ്പിങ്ങ് സെന്റ് മോണിക്ക കോളേജിൽവൈകൂന്നേരം 4 മണി മുതൽ ആരംഭിക്കും. മെൽബൺ സീറോ മലബാർരൂപതാദ്ധ്യക്ഷൻ മാർ ബോസ്‌കോ പുത്തൂർ പിതാവ് തിരുക്കർമ്മങ്ങളിൽമുഖ്യകാർമ്മികത്വം വഹിക്കും. രൂപത ചാൻസിലറും കത്തീഡ്രൽ വികാരിയുമായ ഫാ.മാത്യു കൊച്ചുപുരയ്ക്കൽ, ഫാ. ബെന്നി മുണ്ടാനാട്ട്എന്നിവർ സഹകാർമ്മികരായിരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP