Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സീറോ മലബാർ കൾച്ചറൽ ഫെസ്റ്റ് 'ദർശനം 2015' വർണാഭമായി

സീറോ മലബാർ കൾച്ചറൽ ഫെസ്റ്റ് 'ദർശനം 2015' വർണാഭമായി

ബ്രിസ്‌ബെയ്ൻ: സീറോ മലബാർ സമൂഹം സംഘടിപ്പിച്ച സീറോ മലബാർ കൾച്ചറൽ ഫെസ്റ്റ് 'ദർശനം 2015' സമാപിച്ചു. ബ്രിസ്‌ബെയ്ൻ നോർത്ത് സെന്റ് അൽഫോൻസ സീറോ മലബാർ ഇടവക നടത്തിയ സംയുക്ത തിരുനാളിനോടനുബന്ധിച്ച് ചെംസൈഡ് ക്രേഗ്‌സ്‌ലി സ്റ്റേറ്റ് ഹൈസ്‌കൂൾ ഹാളിലാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്.

മെൽബൺ രൂപതാധ്യക്ഷൻ മാർ ബോസ്‌കോ പുത്തൂർ കൾച്ചറൽ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ക്യൂൻസ്‌ലാൻഡ് വികസന മൈനിങ് മന്ത്രി ആന്റണി ലൈറ്റ് ഹാം മുഖ്യാതിയായിരുന്നു. സീറോ മലബാർ ക്യൂൻസ്‌ലാന്റ് സെൻട്രൽ കമ്മിറ്റി സെക്രട്ടറിയും പാസ്റ്ററൽ കൗൺസിൽ അംഗവുമായ ജോളി കരുമത്തി സ്വാഗതം ആശംസിച്ചു. കൗൺസിലർ ഫിയോണ കിങ്, സെന്റ് തോമസ് യാക്കോബൈറ്റ് ചർച്ച് വികാരി അജോഷ് ജോസഫ് എന്നിവർ ആശംസ നേർന്നു. സീറോ മലബാർ ക്യൂൻസ്‌ലാന്റ് ചാപ്ലെയിൻ ഫാ. പീറ്റർ കാവുമ്പുറം നന്ദി പറഞ്ഞു.

സീറോ മലബാർ സെന്റ് അൽഫോൻസ ചർച്ചിന്റെ ഇടവകദിനവും സീറോ മലബാർ സഭ ഓസ്‌ട്രേലിയയിൽ രൂപത സ്ഥാപിതമായതിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചുമാണ് 'ദർശനം 2015' സംഘടിപ്പിച്ചത്. പ്രാചീന കലാരൂപങ്ങളായ മാർഗം കളി, ചവിട്ടുനാടകം, ബൈബിൾ നാടകം 'കായേൻ' തുടങ്ങിയവ അരങ്ങേറി. ജോസഫ് കുരിയൻ സംവിധാനം ചെയ്ത 'സമ്പത്ത് '- ഒരു ക്രിസ്തീയ വീക്ഷണം എന്ന സാമൂഹിക, സംഗീത നാടകം കാണികളുടെ പ്രശംസ പിടിച്ചുപറ്റി. വിവിധ ക്രിസ്ത്യൻ സഭാ സമൂഹങ്ങൾ പങ്കെടുത്ത ക്രിസ്ത്യൻ ഭക്തിഗാന മത്സരങ്ങളും സംഘടിപ്പിച്ചു.



ബ്രിസ്‌ബെയ്ൻ സൗത്ത് സെന്റ് തോമസ് ചർച്ച് ഒന്നാം സ്ഥാനവും സെന്റ് തോമസ് യാക്കോബായ ചർച്ച് രണ്ടാം സ്ഥാനവും ഇപ്‌സ് വിച്ച് അവേ മരിയ കത്തോലിക്ക കമ്യൂണിറ്റി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പ്രോഗ്രാം കോ-ഓർഡിനേറ്റർ അസിൻ പോളിന്റെ നേതൃത്വത്തിൽ സീറോ മലബാർ കാത്തലിക് യൂത്ത് മൂവ്‌മെന്റാണു പരിപാടികൾക്കു നേതൃത്വം നൽകിയത്. മൂവായിരത്തോളം ആളുകൾ പങ്കെടുത്ത കൾച്ചറൽ ഫെസ്റ്റിൽ വിവിധ സ്റ്റാളുകളും ഭക്ഷണ പാനീയങ്ങളും ഒരുക്കിയിരുന്നു. മാതൃ ജോതിസ് അംഗങ്ങൾ സ്റ്റാളുകൾക്ക് നേതൃത്വം നൽകി.

ജോർജ് വർക്കി, ജോസഫ് സേവ്യർ, അസിൻ പോൾ, ഷാജി കാരക്കോമ്പിൽ, സന്തോഷ് മാത്യു, ഷൈജു തോമസ്, പോൾ സിങ്, ബേബിച്ചൻ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP