1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr
May / 2019
25
Saturday

മാണിയൂർ ഉസ്താദിനും മുസ്ഥഫ മുണ്ടുപാറക്കും ബഹ്‌റൈനിൽ സ്വീകരണം നൽകി; സമസ്ത ബഹ്‌റൈൻ പ്രാർത്ഥനാ സദസ്സ് ഇന്ന് മനാമയിൽ

സ്വന്തം ലേഖകൻ
May 24, 2019 | 01:23 pm

മനാമ: ഹ്രസ്വ സന്ദർശനാർത്ഥം ബഹ്‌റൈനിലെത്തിയ സമസ്ത കേന്ദ്ര മുശാവറ അംഗവും സുപ്രഭാതം ദിനപത്രം രക്ഷാധികാരിയുമായ പ്രമുഖ പണ്ഢിതൻ മാണിയൂർ അഹമ്മദ് മുസ്ലിയാർക്കും സുപ്രഭാതം സിഇഒയും റസി.എഡിറ്ററുമായ മുസ്ഥഫ മാസ്റ്റർ മുണ്ടുപാറക്കും ബഹ്‌റൈൻ എയർപോർട്ടിൽ സമസ്ത ബഹ്‌റൈൻ ഭാരവാഹികളുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ഇരുവരും പങ്കെടുക്കുന്ന പൊതു പരിപാടി ഇന്ന് (24, വെള്ളിയാഴ്ച) വൈകിട്ട് 4.30 മുതൽ മനാമ ഗോൾഡി സിറ്റിയിലെ സമസ്ത ബഹ്‌റൈൻ ഓഡിറ്റോറിയത്തിൽ നടക്കും. ഇഫ്താർ വരെ നീണ്ടു നിൽക്കുന്ന ചടങ്ങിൽ മാണിയൂർ ഉസ്താദ് നേതൃത്വം നൽകുന...

പ്രമുഖ പണ്ഢിതൻ മാണിയൂർ ഉസ്താദ് ബഹ്‌റൈനിൽ;സമസ്ത ബഹ്‌റൈൻ പ്രാർത്ഥനാ സദസ്സ് വെള്ളിയാഴ്ച മനാമയിൽ

May 23 / 2019

മനാമ: പ്രമുഖ പണ്ഢിതനും സമസ്ത കേന്ദ്ര മുശാവറ അംഗവും സുപ്രഭാതം ദിനപത്രം രക്ഷാധികാരിയുമായ മാണിയൂർ അഹമ്മദ് മുസ്ലിയാർ നാളെ (23, വ്യാഴാഴ്ച) ബഹ്‌റൈനിലെത്തും. വ്യാഴാഴ്ച ഉച്ചക്ക് 12 മണിക്ക് ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിലെത്തുന്ന ഉസ്താദിന് സമസ്ത ബഹ്‌റൈൻ ഭാരവാഹികളുടെ നേതൃത്വത്തിൽ എയർപോർട്ടിൽ സ്വീകരണം നൽകും. ഹ്രസ്വസന്ദർശനാർത്ഥം ബഹ്‌റൈിലെത്തിയ ഉസ്താദ് പങ്കെടുക്കുന്ന വിപുലമായ ദുആ മജ് ലിസും ഇഫ്താർ മീറ്റും 24ന് വെള്ളിയാഴ്ച 4.30 മുതൽ മനാമ ഗോൾഡ് സിറ്റിയിലെ സമസ്ത ആസ്ഥാനത്ത് നടക്കും. ചടങ്ങിൽ ബഹ്‌റൈനിലെ പ്രമുഖർ പങ്ക...

ഐ വൈ സി സി ബഹ്റൈൻ രാജീവ് ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു

May 23 / 2019

നവഭാരത ശില്പിയായ ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി . രാജീവ് ഗാന്ധിയുടെ 28- മത് രക്തസാക്ഷിത്വ ദിനാചരണം ഐ വൈ സി സി ഹമദ്ടൗൺ ഏരിയ കമ്മറ്റി സംഘടിപ്പിച്ചു. ഐ വൈ സി സി ദേശിയ പ്രിസിഡന്റ് ബ്ലസ്സൻ മാത്യു പരിപാടി ഉത്ഘാടനം ചെയ്തു. അനിൽ കുമാർ യു.കെ മുഖ്യ പ്രഭാഷണം നടത്തി. ദേശിയ ഭാരവാഹികളായ റിച്ചി കളത്തുരേത്ത്, ഷബീർ മുക്കൻ, വിനോദ് ആറ്റിങ്ങൽ, അലൻ ഐസക്ക്, ഷഫീഖ് കൊല്ലം , ലൈജു തോമസ്, എബിയോൺ, നബീൽ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ഹമദ്ടൗൺ ഏരിയ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം നസീർ പാങ്ങോട് ആധ്യക്ഷത വഹിച്ച യോഗത്തിൽ മൂസാ കോ...

ബദർ ദിനം ഇന്ന്; ബഹ്റൈനിലുടനീളം സമസ്ത ബദർ ദിനാചരണങ്ങളും പ്രാർത്ഥനാ സംഗമങ്ങളും

May 22 / 2019

മനാമ: ഇസ്ലാമിക ചരിത്രത്തിൽ സുപ്രധാന സംഭവമായ റമസാൻ 17ലെ ബദ്ർ ദിനം മുസ്ലിംലോകം ബുധനാഴ്ച ആചരിക്കും. ബദർ ദിനത്തോടനുബന്ധിച്ച് സമസ്ത ബഹ്‌റൈൻ സംഘടിപ്പിക്കുന്ന വിവിധ അനുസ്മരണ ചടങ്ങുകളും പ്രാർത്ഥനാ സംഗമങ്ങളും മൗലിദ് പരിപാടികളും ഇന്നും നാളെയും ബഹ്‌റൈനിലുടനീളം നടക്കും. ബഹ്‌റൈനിലെ വിവിധ ഏരിയാ കമ്മറ്റികൾ വൈകിട്ടു നടക്കുന്ന ഇഫ്താറുകളോടനുബന്ധിച്ചും തുടർന്നുള്ള നമസ്‌കാരങ്ങൾക്കു ശേഷവും തറാവീഹിനു ശേഷവുമായാണ് ചടങ്ങുകൾ ആസൂത്രണം ചെയ്തിരിക്കുന്നത്. മനാമയിൽ സമസ്ത ബഹ്റൈൻ കേന്ദ്ര കമ്മറ്റി സംഘടിപ്പിക്കുന്ന ബദർ മൗലിദും അന...

ബഹറൈൻ നന്തി കൂട്ടായ്മ നോബ്ബു തുറ സംഘടിപ്പിച്ചു

May 22 / 2019

മനാമ: ബഹ്‌റിൻ നന്തി കൂട്ടായ്മ പ്രദേശത്തുകാരായ മുഴുവൻ ആളുകളേയും പങ്കെടുപ്പിച്ചു കൊണ്ട് 2019ലെ ഇഫ്താർ മീറ്റ് വിപുലമായി സംഘടിപ്പിച്ചുമനാമ യതീം സെന്റർ അൽ ഒസറ റസ്റ്റാറന്റിൽ വെച്ച് നടന്ന പരിപാടിയിൽ ബഹറൈനിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ മുഖാതിഥികളായിരുന്നു. നാൽപ്പതോളമുള്ള എക്‌സികുട്ടീവംഗങ്ങൾ. നേതൃത്വം നൽകികോഡിനേറ്റർമാരായ ഫൈസൽ എം വി, അമീൻ നന്തി, ഗഫൂർ പുത്തലത്ത്, ഹനീഫ മുതുകുനി, മുസ്തഫ കളോളി, ജമാൽ കെ, ജൈസൽ കെ, കയ്യൂം, വിജീഷ്, ബബീഷ്, മുസ്തഫ.കെ എന്നിവർ. ഇഫ്താർ നിയത്രിച്ചു. പ്രെസിഡണ്ട് ഒ കെ. ഖാസിം അദ്...

തുമ്പമൺ പ്രവാസി അസ്സോസിയേഷൻ ഇഫ്താർ വിരുന്നും അനുമോദനവും നടത്തി

May 21 / 2019

തുമ്പമൺ പ്രവാസി അസ്സോസിയേഷൻ തുമ്പക്കടം ബഹ്റിൻ സൗദിയ ചാപ്റ്ററിന്റെയും ആലിയ ഫ്‌ളവേഴ്‌സ് ബഹ്റിന്റെ ആഭിമുഖ്യത്തിൽ നോമ്പുതുറയും ഇഫ്താർ സംഗമവും നടത്തി.റൂബി പാർട്ടി ഹാളിൽ നടന്ന വി ഫുലമായ ചടങ്ങ് ഫാദർ റ്റോം തോമസ്സ് ഉത്ഘാടനം ചെയ്തു. സാമൂഹീക പ്രവർത്തകനായ സുബേർ കണ്ണൂർ മുഖ്യ അതിഥി അയിരുന്നു. അബ്ദുൾ റഹീം സക്കാസി ഈദ് സന്ദേശം നല്കി. അജയ ക്രിഷ്ണൻ കലാലയം സാംസകാരിക വേദി ഫൈസൽ ചെറുവണ്ണൂർ എന്നിവർ ആശംസകൾ നേർന്നു.സാമൂഹിക സാംസ്‌കാരിക മേഖലയിലെ നിരവധി ആൾക്കാർ പങ്കെടുത്ത യോഗത്തിൽ പത്താം ക്ലാസ്സിലും പന്ത്രണ്ടാം ക്ലാസ്സിലും ...

നായനാർ സ്മരണ പോരാട്ടങ്ങൾക്ക് കരുത്തേകും - ബഹ്റൈൻ പ്രതിഭ

May 21 / 2019

മനാമ : നായനാർ സ്മരണ ഏത് ഘട്ടത്തിലും കമ്യൂണിസ്റ്റുകാർക്കും മതനിരപേക്ഷ വിശ്വാസികൾക്കും ഇടറാതെ മുന്നോട്ടുപോകാനുള്ള വഴികാട്ടിയാണ് എന്ന് ബഹ്റൈൻ പ്രതിഭ സംഘടിപ്പിച്ച നായനാർ അനുസ്മരണ സമ്മേളനം ചൂണ്ടിക്കാട്ടി. മനാമ , റിഫ എന്നീ സ്ഥലങ്ങളിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനങ്ങളിൽ ഒട്ടേറെ പ്രവാസികൾ പങ്കെടുത്തു. കാലമെത്ര കഴിഞ്ഞാലും ആ ജനപ്രിയനേതാവിന്റെ തിളക്കം ജനഹൃദയങ്ങളിൽ ഒളിമങ്ങില്ലെന്ന് കഴിഞ്ഞ 15 വർഷത്തെ അനുഭവം ബോധ്യപ്പെടുത്തുന്നു. ബിജെപി നേതൃഭരണത്തിന് അന്ത്യംകുറിച്ച ഒരു തെരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ ഫലപ്രാപ്തിയ...

Latest News