Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിസ്മയമായി ത്രിമാന മെഗാ അത്തപ്പൂക്കളം

വിസ്മയമായി ത്രിമാന മെഗാ അത്തപ്പൂക്കളം

മനാമ: ബഹ്‌റൈൻ കേരളീയ സമാജം ഓണാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ  ത്രിമാന മെഗാഅത്തപ്പൂക്കളം ശ്രാവണ പൂപ്പൊലി  കാഴ്ചയുടെ പുതിയ അനുഭവമായി. മൂന്നൂറിലധികം സമാജം അംഗങ്ങളും  നൂറോളം ചിത്ര ശില്പ കലാകാരന്മാരും ഒന്നിച്ചാണ് അനാമോർഫിക് മാതൃകയിലുള്ള ത്രിമാന അത്തപ്പൂക്കളം ഒരുക്കിയത്. പൂക്കളവും കുടചൂടി നിൽക്കുന്ന മാവേലിയും ചിത്ര ശലഭങ്ങളും എല്ലാം 32 മീറ്റർ നീളവും 18  മീറ്റർ വീതിയുമുള്ള പടുകൂറ്റൻ പൂക്കളത്തിൽ നിറഞ്ഞു നിന്നു.

പൂക്കളത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം  മാംഗ്ലൂർ മലയാളി സമാജം മുൻ പ്രസിഡന്റ് പി ആർ സോമൻ നിർവഹിച്ചു. സമാജം പ്രസിഡന്റ് ജി കെ നായർ, ജനറൽ സെക്രട്ടറി മനോജ് മാത്യു, ഓണാഘോഷ കമ്മറ്റി കൺവീനർ കെ എസ് സജുകുമാർ, ഓണാഘോഷ കമ്മറ്റി ജനറൽ കോർഡിനെറ്റർ ജയകുമാർ എസ്, , സുധീർ മേനോൻ, വിപിൻ കുമാർ, സേതുമാധവൻ പൂയത്ത്  സമാജം ഭരണസമിതി അംഗങ്ങൾ  എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ആയുഷി സിസിൽ, റീമ നായർ എന്നിവർ ചേർന്നു പൂക്കളത്തിൽ ആദ്യ പൂവിട്ടു.

ത്രിമാന ദൃശ്യാനുഭവം ലഭിക്കുന്നതിനായി പ്രത്യേകം സജ്ജമാക്കിയ വ്യൂ പോയന്റ് ഒരുക്കിയിരുന്നു ത്രിമാന പൂക്കളം ഒരുക്കുന്നതിന്റെ തത്സമയ ദൃശ്യങ്ങൾ ഗോപ്രോ  എന്ന നൂതനമായ ക്യാമറ ഉപയോഗിച്ച് സമാജം ഫോട്ടോഗ്രാഫി ക്ലബ്ബ് പകർത്തിയിരുന്നു.

പൂക്കളുടെ ഗ്രാമമായ തോവാളയിൽ നിന്നാണ് പൂക്കളം ഒരുക്കുന്നതിന് വേണ്ടി നാനൂറ്റിയമ്പത് കിലോയോളം  പൂക്കൾ എത്തിയത്. കുട്ടികളും വനിതകളും മുതിർന്ന അംഗങ്ങളുമടക്കം മുന്നൂറോളം പേർ വ്യാഴാഴ്ച വൈകീട്ട് മുതൽ പൂക്കൾ ഒരുക്കുന്നതിനും ഓണപാട്ടുകളും ആർപ്പോ വിളികളുമായി സമാജത്തിൽ ഒത്തു ചേർന്നിരുന്നു.

ആമ്പൽ, താമര, ചെമ്പകം, മുല്ല എന്നീ നാല് സംഘങ്ങൾ രൂപീകരിച്ചാണ് പൂക്കളം ഒരുക്കിയത്. ഓരോ ഗ്രൂപ്പിലും ഇരുപത്തിയഞ്ചോളം  ആളുകൾ സഹിതം നൂറോളം പേർ എട്ടു മണിക്കൂർ സമയം എടുത്താണ് പൂക്കളം പൂർത്തിയാക്കിയത്. സമാജം ചിത്രകലാ ക്ലബ് അംഗങ്ങളും ബഹ്‌റൈനിലെ പ്രമുഖ ചിത്ര ശില്പകാരന്മാരുമായ  ധർമരാജ്, ഹീര ജോസഫ്, ജഗദീഷ് ശിവൻ, ഹരീഷ്‌മേനോൻ, സുരേഷ് അയ്യമ്പള്ളി, ദിനേശ് മാവൂർ, റോഷിത്ത് കോടിയേരി, ജേക്കബ്, രമേഷ് പയ്യന്നൂർ   എന്നിവരാണ് പൂക്കളം തയ്യാറാക്കുന്നതിന് നേതൃത്വം നൽകിയത്. പൂക്കളം കാണുന്നതിനായി സൗദി അറേബ്യ അടക്കമുള്ള പ്രദേശങ്ങളിൽ നിന്നും നിരവധി പേരാണ് സമാജത്തിൽ എത്തിയത്. പത്മശ്രീ ഡോ. രവി പിള്ളയും പൂക്കളത്തിനു ആശംസകൾ അർപ്പിക്കാൻ എത്തിയിരുന്നു.

ഓഗസ്റ്റ് ഇരുപത്തിയെട്ടിനു ആരംഭിക്കുന്ന ഓണാഘോഷ പരിപാടികൾ ഇന്നസെന്റ് എം പി ഉദ്ഘാടനം ചെയ്യും. മുപ്പതോളം കലാകാരന്മാർ ആണ് പത്ത് ദിവസം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്കായി നാട്ടിൽ നിന്നും എത്തുന്നത്. സാംസ്‌കാരിക ഘോഷയാത്രകൾ, അത്തപ്പൂക്കള മത്സരം,  തിരുവാതിര മത്സരം, പായസ മത്സരം എന്നിവ  ആഘോഷങ്ങൾക്ക്  കൊഴുപ്പേകും, നൃത്ത  സംഗീത വിരുന്നുകൾ, നാടൻ പാട്ട് ഗാനമേളകൾ, നാടകങ്ങൾ, ദൃശ്യാവിഷ്‌ക്കാരങ്ങൾ, നാടൻ കായിക മേളകൾ എന്നിങ്ങനെ വൈവിധ്യമാർന്ന  നിരവധി പരിപാടികൾക്കുള്ള മുന്നൊരുക്കങ്ങൾ  കഴിഞ്ഞ ഒരു മാസമായി  സമാജത്തിൽ  നടന്നു വരുന്നു.
സെപ്റ്റംബർ പന്ത്രണ്ടിന് നടക്കുന്ന ഓണസദ്യയോടെയാണ് ആഘോഷ പരിപാടികൾ സമാപിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് കെ.എസ്സ് സജുകുമാർ 34513793, ജയകുമാർ 39807185, സുധീർ മേനോൻ 39773470, വിപിൻ  കുമാർ 39964087 എന്നിവരെ സമീപിക്കാവുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP