Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി ഇന്ന് ബഹ്‌റൈനിലെത്തുന്നു; പ്രഭാഷണവും 'മനുഷ്യജാലികയും നാളെ ബഹ്‌റൈൻ കേരളീയ സമാജത്തിൽ

അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി ഇന്ന് ബഹ്‌റൈനിലെത്തുന്നു; പ്രഭാഷണവും 'മനുഷ്യജാലികയും നാളെ ബഹ്‌റൈൻ കേരളീയ സമാജത്തിൽ

സ്വന്തം ലേഖകൻ

മനാമ: പ്രമുഖ വാഗ്മിയും ബഹുഭാഷാ പണ്ഢിതനുമായ അഡ്വ.ഓണമ്പള്ളി മുഹമ്മദ് ഫൈസി ഇന്ന് (23-1-20ന് വ്യാഴാഴ്ച) ബഹ്‌റൈനിലെത്തും. ഇന്ത്യൻ റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ഇന്ത്യക്കകത്തും പുറത്തും ഗൾഫ് രാഷ്ട്രങ്ങളിലുമായി എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന മനുഷ്യജാലികയുടെ ഭാഗമായി വെള്ളിയാഴ്ച രാത്രി 8.30ന് എസ്.കെ.എസ്.എസ്.എഫ് ബഹ്‌റൈൻ കേരളീയ സമാജത്തിൽ സംഘടിപ്പിക്കുന്ന മനുഷ്യജാലികയിൽ പങ്കെടുക്കാനാണ് അദ്ദേഹം പ്രധാനമായും ഇന്ന് ബഹ്‌റൈനിലെത്തുന്നത്.

സമസ്ത നേരിട്ടു നടത്തുന്ന പട്ടിക്കാട് ജാമിഅ നൂരിയ്യ; അറബിക് കോളേജിൽ നിന്നും 'ഫൈസി' ബിരുദം നേടിയ മുഹമ്മദ് ഫൈസി സംസ്‌കൃതത്തിൽ ബിരുദാനന്തര ബിരുദവും, നിയമ പഠനത്തിൽ എൽ.എൽ.ബി ബിരുദ ദാരിയുമാണ്.

ദീർഘ കാലമായി എസ്.കെ.എസ്.എസ്.എഫ് ഉൾപ്പെടെയുള്ള സമസ്തയുടെ വിവിധ പോഷക സംഘടനകളിൽ ഭാരവാഹിത്വമുള്ള ഫൈസി പൊതു വേദികളിൽ സർവ്വാദരണീയനായ പ്രഭാഷകൻ കൂടിയാണ്.ജാതി-മത ഭേദമന്യെ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ കേൾക്കാനായി നിരവധി ശ്രോതാക്കളാണ് തടിച്ചു കൂടുന്നത്..

സംസ്‌കൃത ഉദ്ദരണികൾ വിശദീകരിച്ച് അദ്ദേഹം നടത്തിയ ചില പ്രഭാഷണങ്ങൾ ഈയിടെ ദീപാ നിഷാന്ത്, രമ്യനായർ എംപി എന്നിവരുൾപ്പെടെയുള്ളവർ സോഷ്യൽ മീഡിയകളിൽ പങ്കുവെച്ചിരുന്നത് ശ്രദ്ധേയമായിരുന്നു.പുതിയ സാഹചര്യത്തിൽ പൗരത്വനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട കോടതിവിധിയുൾപ്പെടെ വിശദീകരിച്ച് ഫൈസി നടത്തുന്ന പൊതു പ്രഭാഷണം ശ്രവിക്കാൻ ജാതി-മത ഭേദമന്യെ നിരവധി പ്രവാസികൾ ബഹ്‌റൈൻ കേരളീയ സമാജത്തിലേക്കൊഴുകിയെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു.

വ്യാഴാഴ്ച ഉച്ചക്ക് 12 മണിയോടെ ബഹ്‌റൈൻ ഇന്റർ നാഷണൽ എയർപോർട്ടിലെത്തുന്ന മുഹമ്മദ് ഫൈസിക്ക് സമസ്ത - എസ്.കെ.എസ്.എസ്.എഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ സ്വീകരണം നൽകും.തുടർന്ന് 'രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ' എന്ന പ്രമേയത്തിൽ നടക്കുന്ന മനുഷ്യജാലികയിൽ അദ്ദേഹം മുഖ്യപ്രഭാഷണം നിർവ്വഹിക്കും.

അഡ്വ.ഓണന്പള്ളി മുഹമ്മദ് ഫൈസിക്ക് പുറമെ ഹൈബി ഈഡൻ എംപി, കെ പി എ മജീദ് സാഹിബ് എന്നിവരും ബഹ്‌റൈനിലെ മത,സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും മനുഷ്യജാലികയിൽ പങ്കെടുക്കുന്നുണ്ട്.

പരിപാടി ശ്രവിക്കാനായി സ്ത്രീകൾക്ക് പ്രത്യേക സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്- +973 3953 3273, 3606 3412.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP