Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബദർ ദിനം ഇന്ന്; ബഹ്റൈനിലുടനീളം സമസ്ത ബദർ ദിനാചരണങ്ങളും പ്രാർത്ഥനാ സംഗമങ്ങളും

ബദർ ദിനം ഇന്ന്; ബഹ്റൈനിലുടനീളം സമസ്ത ബദർ ദിനാചരണങ്ങളും പ്രാർത്ഥനാ സംഗമങ്ങളും

മനാമ: ഇസ്ലാമിക ചരിത്രത്തിൽ സുപ്രധാന സംഭവമായ റമസാൻ 17ലെ ബദ്ർ ദിനം മുസ്ലിംലോകം ബുധനാഴ്ച ആചരിക്കും. ബദർ ദിനത്തോടനുബന്ധിച്ച് സമസ്ത ബഹ്‌റൈൻ സംഘടിപ്പിക്കുന്ന വിവിധ അനുസ്മരണ ചടങ്ങുകളും പ്രാർത്ഥനാ സംഗമങ്ങളും മൗലിദ് പരിപാടികളും ഇന്നും നാളെയും ബഹ്‌റൈനിലുടനീളം നടക്കും.

ബഹ്‌റൈനിലെ വിവിധ ഏരിയാ കമ്മറ്റികൾ വൈകിട്ടു നടക്കുന്ന ഇഫ്താറുകളോടനുബന്ധിച്ചും തുടർന്നുള്ള നമസ്‌കാരങ്ങൾക്കു ശേഷവും തറാവീഹിനു ശേഷവുമായാണ് ചടങ്ങുകൾ ആസൂത്രണം ചെയ്തിരിക്കുന്നത്.

മനാമയിൽ സമസ്ത ബഹ്റൈൻ കേന്ദ്ര കമ്മറ്റി സംഘടിപ്പിക്കുന്ന ബദർ മൗലിദും അനുസ്മരണവും ഇഫ്താർ സംഗമവും നാളെ (22ന് ബുധനാഴ്ച) വൈകുന്നേരം 5.15 pm മുതൽ ആരംഭിക്കും.മനാമയിലെ സമസ്ത ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങുകൾക്ക് സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ധീൻ കോയ തങ്ങൾ നേതൃത്വം നൽകും.

ആയുധവും അംഗബലവും പരിമിതമായിരിക്കെ, തങ്ങളെ അക്രമിക്കാനെത്തിയ ശത്രു സമൂഹത്തെ വിശ്വാസത്തിന്റെയും പ്രാർത്ഥനയുടെയും കരുത്തിൽ നേരിട്ട പ്രവാചകൻ മുഹമ്മദ് നബി(സ)യുടെയും അനുചരന്മാരുടെയും ചരിത്രം ഓർമ്മപ്പെടുത്തുകയാണ് ബദർ. ബദർ പോരാട്ടത്തിൽ നിന്നും വിശ്വാസികൾക്ക് പലതും പഠിക്കാനുണ്ട്. പ്രവാചകന്റെയും സ്വഹാബത്തിന്റെയും പ്രാർത്ഥനക്ക് ഉത്തരം ലഭിച്ച ദിനരാത്രങ്ങളിൽ നാം പ്രാർത്ഥന കൊണ്ട് സജീവമാകണമെന്നും പുതിയ കാലത്തെ ശത്രുസമൂഹത്തിൽനിന്നുള്ള രക്ഷക്ക് വേണ്ടിയും നാം പ്രാർത്ഥനനടത്തണമെന്നും നേതാക്കൾ ഓർമ്മിപ്പിച്ചു. മഹത്തായ ഈ അനുസ്മരണ-പ്രാർത്ഥനാ ചടങ്ങുകളിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി സമസ്ത ബഹ്‌റൈൻ കോ-ഓർഡിനേറ്റർ അശ്‌റഫ് അൻവരിയും അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP