Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബഹറിൻ കേരളീയ സമാജം ചിൽഡ്രൻസ് തിയേറ്റർ എല്ലാ ഞായറാഴ്‌ച്ചയും

ബഹറിൻ കേരളീയ സമാജം ചിൽഡ്രൻസ് തിയേറ്റർ എല്ലാ ഞായറാഴ്‌ച്ചയും

ബഹറിൻ കേരളീയ സമാജം കലാ വിഭാഗത്തിന്റെ നേതൃത്തത്തിൽ ഈ വർഷത്തെ ചിൽഡ്രൻസ് തിയേറ്റർ പ്രവർത്തനം ആരംഭിക്കുന്നു. കുട്ടികളുടെ സർഗ്ഗാൽമകമായ കഴിവുകളും, അതോടൊപ്പം വ്യക്തിത്തവികസന ക്ലാസ്സുകളും, തിയേറ്റർ അനുബന്ധ വിഷയങ്ങൾ ഉൾപ്പടെ കുട്ടികൾക്ക് ഏറെ പ്രയോജനപ്പെടുന്ന രീതിയിലുള്ള തിയേറ്റർ സിലബസ്സ് അനുസരിച്ചുള്ള പഠനവും കളികളും ആണ് ചിൽഡ്രൻസ് തിയേറ്റർ രൂപപ്പെടുത്തിയിരിക്കുന്നത്.

എല്ലാ ആഴ്ചയിലും ഞായറാഴ്ച ദിവസങ്ങളിലാണ് തിയേറ്റർ അരങ്ങേറുന്നത്. ആറ് വയസ്സ് മുതൽ പതിനഞ്ചു വയസ്സ് വരെയുള്ള കുട്ടികൾക്കാണ് തിയേറ്ററിൽ പ്രവേശനം അനുവദിക്കുന്നത്. മെയ് രണ്ടാം തിയതി തിങ്കളാഴ്ച ഈ വർഷത്തെ തിയേറ്റർ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ മുന്നോടിയായി, കുട്ടികളും രക്ഷിതാക്കളും അടങ്ങുന്ന ഒരു പൊതു യോഗം ഏപ്രിൽ 24 വൈകീട്ട് 8 മണിക്ക് എം .എം രാമചന്ദ്രൻ ഹാളിൽ വച്ച് നടക്കുന്നതാണ്. ഇതേ അവസരത്തിൽ തന്നെ ഈ വർഷത്തെ രജിസ്‌ട്രേഷൻ നടപടികളും ആരംഭിക്കുന്ന താണെന്ന് സമാജം ആക്ടിങ് പ്രസിഡണ്ട് ഫ്രാൻസിസ് കൈതാരത്ത് ജനറൽ സെക്രട്ടറി .വീരമണി എന്നിവർഅറിയിച്ചു.

രമേശ് രെമു കൺവീനർ ആയും , വിഷ്ണു നാടകഗ്രാമം , സൗമ്യ കൃഷ്ണപ്രസാദ് എന്നിവർ ജോയന്റ് കൺവീനർ ആയുള്ള വിഫുലമായ കമ്മിറ്റി ആണ് ഈ വർഷത്തെ ചിൽഡ്രൻസ് തിയേറ്റർ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്. തിയേറ്റർ സുഗമമായ രീതിയിൽ പ്രവർത്തിക്കുന്നതിനായി എല്ലാ രക്ഷിതാക്കളുടെയും സഹകരണം ഉണ്ടാകണമെന്നും, ഏപ്രിൽ 24 ന് നടക്കുന്ന പോതോയോഗത്തിൽ എല്ലാ രക്ഷിതാക്കളും കുട്ടികളും പങ്കെടുക്കണമെന്നും കലാവിഭാഗം സെക്രട്ടറി മനോഹരൻ പാവറട്ടി അഭ്യർത്തിച്ചു.

ചിൽഡ്രൻസ് തിയേറ്റർ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് മനോഹരൻ പാവറട്ടി ( 39848091 ) രമേശ് രെമു ( 33392403 ) എന്നീ നമ്പറുകളിൽ ബന്ധപ്പെടുക .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP