Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഈദ് ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് ബഹ്‌റിൻ കേരളീയ സമാജത്തിൽ സംഗീത നിശ

ഈദ് ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് ബഹ്‌റിൻ കേരളീയ സമാജത്തിൽ സംഗീത നിശ

ഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ വിപുലമായ ഈദ് ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് ശനിയാഴ്ച രാത്രി 8 മണിക്ക് പ്രമുഖ ഗായകരായ അൻവർ,ബേബി സഹജ, ഷമീർ എന്നിവർ നയിക്കുന്ന സംഗീതനിശ അരങ്ങേറും. കൂടാതെ പ്രശസ്ത ഹാസ്യ സമ്രാട്ട് സിറാജ് പയ്യോളി അവതരിപ്പിക്കുന്ന കോമഡി സ്‌കിറ്റും. സമാജം കലാവിഭാഗം അവതരിപ്പിക്കുന്ന നിരവധി കലാപരിപാടികളും ആഘോഷങ്ങളുടെ ഭാഗമായി ഉണ്ടാവും.

സമാജം ഈദ് ആഘോഷ പരിപാടികൾ ആസ്വദിക്കുന്നതിനായി ബഹ്രൈനിലെ എല്ലാ മലയാളികളെയും സമാജത്തിലേക്ക് ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് കലാ വിഭാഗം സെക്രട്ടറി ജയകുമാർ എസ് 36914559 ബി കെ എസ് ഈദ് ആഘോഷ കമ്മിറ്റി കൺ വീനർ ജനാർദ്ദനൻ 39895431 എന്നിവരെ വിളിക്കാവുന്നതാണ്.

സമാജം മൈലാഞ്ചി രാവിന്റെ ഔപചാരിക ഉദ്ഘാടനം സമാജം പ്രസിഡന്റ് വർഗീസ് കാരക്കൽ നിർവഹിച്ചു. ചടങ്ങിൽ സമാജം ജനറൽ സെക്രട്ടറി വി കെ പവിത്രൻ സ്വാഗതം പറഞ്ഞു. കലാ വിഭാഗം സെക്രട്ടറി ജയകുമാർ. ബി കെ എസ് ഈദ് ആഘോഷ കമ്മിറ്റി കൺ വീനർ ജനാർദ്ധനൻ കെ , ജോയിന്റ് കൺ വീനർ മാരായ ഷാഫി പാറക്കട്ട, റിയാസ് ഇബ്രാഹിം , സിറാജ് എന്നിവർ ഈദ് ആശംസൾ അറിയിച്ചു.

ചെറിയ പെരുന്നാളിന്റെ വരവറിയിച്ചു ശവ്വാൽ മാസപ്പിറവി ദ്രിശ്യമായ ഈദ് തലേദിവസം സമാജം ഡയമണ്ട് ജുബിലീ ഹാളിൽ മൈലാഞ്ചി രാവ് അരങ്ങേറി. 20 ഓളം വിദഗ്ധ ഡിസൈനർമാരുടെ നേതൃത്വത്തിൽ വിവിധ ഡിസൈനുകളിൽ 100 ഓളം പേർ മൈലാഞ്ചി അണിഞ്ഞു. കൂടാതെ സമാജം കലാകരമാർ അവതരിപ്പിച്ച മാപ്പിളപ്പാട്ടുകളും മറ്റു ഗാനംങ്ങളും കണ്ണിനും കാതിനും മിഴിവേകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP