Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബഹ്‌റൈൻ കേരളീയ സമാജം ക്വിസ് ക്ലബ്ബ് 'ഫാമിലി ഫൺ' ക്വിസ് മത്സരം; രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി 25

ബഹ്‌റൈൻ കേരളീയ സമാജം ക്വിസ് ക്ലബ്ബ് 'ഫാമിലി ഫൺ' ക്വിസ് മത്സരം; രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി 25

ഹ്‌റൈൻ കേരളീയ സമാജം ക്വിസ് ക്ലബ്ബ് 'ഫാമിലി ഫ ൺ' എന്ന പേരിൽ ക്വിസ് മത്സരം സംഘടിപ്പിക്കുന്നതായി സമാജം പ്രസിഡന്റ് വർഗീസ് കാരക്കൽ സമാജം ജനറൽ സെക്രട്ടറി വി കെ പവിത്രൻ എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു.

ബഹറിനിൽ താമസിക്കുന്ന ഏതൊരു മലയാളിക്കും ബഹ്‌റൈൻ കേരളീയ സമാജം ക്വിസ് ക്ലബ്ബ് സംഘടിപ്പിക്കുന്ന ഈ ക്വിസ് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ് അത് പോലെ ബഹറിനിൽ പ്രവർത്തിക്കുന്ന ഏതൊരു മലയാളി സംഘടനക്കും ഇതിൽ പങ്കെടുക്കാം. പങ്കെടുക്കാൻ താത്പര്യമുള്ളവർ ജൂലായ് 25 ന് മുമ്പായി താഴെ കാണുന്ന ലിങ്കിൽ ഓൺലൈൻ ആയി രജിസ്‌റർ ചെയ്യുകയോ http://goo.gl/forms/RecKYnmWec. അപേക്ഷകൾ ഇമെയിൽ ആയി [email protected] അയക്കുകയോ ചെയ്യാവുന്നതാണ്.

വിജയികൾക്കും അവസാന റൗണ്ടിൽ (ഫൈനൽ) എത്തിയ മത്സരാർത്ഥികൾക്കും ട്രോഫിയും മറ്റു സമ്മാനങ്ങളും നൽകുന്നതായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് ബി കെ എസ് സാഹിത്യ വിഭാഗം സെക്രട്ടറി വിപിൻ കുമാർ 39964087, ബി കെ എസ് ക്വിസ് കമ്മിറ്റി കൺവീനർ ടിജി മാത്യു 39775584, ജോയിന്റ് കൺവീനർ ഹരിദാസ് ബി നായർ 39650857 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP