Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബഹ്‌റൈൻ കേരളീയ സമാജം കുട്ടികൾക്കായുള്ള ഏക ദിന സാഹിത്യ ക്യാമ്പ് 7ന്

ബഹ്‌റൈൻ കേരളീയ സമാജം കുട്ടികൾക്കായുള്ള ഏക ദിന സാഹിത്യ ക്യാമ്പ് 7ന്

 ഹ്‌റൈൻ കേരളീയ സമാജം സാഹിത്യ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ഏക ദിന സാഹിത്യ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 7 തിയ്യതി രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് ക്യാമ്പ് എഴാം തരം മുതൽ +2 വരെയുള്ള വിദ്യാർത്ഥികളെ ഉദ്ദേശിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

കഥ, കവിത രചനയുമായി ബന്ധപെട്ട പരിശീലന പരിപാടികൾ,വായനയും ആസ്വാദനവും, വിവിധ സാഹിത്യ രൂപങ്ങ എന്നിവയോടൊപ്പം കുട്ടികൾക്ക് സ്വന്തം രചനകൾ അവതരിപ്പിക്കുവാനും ചർച്ച ചെയാനുമുള്ള അവസരങ്ങൾ ഉണ്ടായിരിക്കും. കുട്ടികൾക്കായി നിരവധി സാഹിത്യ ക്യാമ്പുകൾ ഒരുക്കിയിട്ടുള്ള ഉദയൻ കുണ്ടംകുഴി ക്യാമ്പിൽ മുഖ്യാതിഥിയായിരിക്കും. ഒപ്പം ബഹറിനിലെ പ്രമുഖ എഴുത്തുകാരുമായി സംവദിക്കുവാനുള്ള അവസരവും ക്യാമ്പിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട് .

സമാജം അംഗങ്ങൾ അല്ലാത്തവരുടെ കുട്ടികൾക്കും പങ്കെടുക്കാവുന്നതാണ് .പങ്കെടുക്കാൻ ഉദ്ദേശിക്കുന്നവർ പേര് രജിസ്റ്റർ ചെയ്യുന്നതിനായി സാഹിത്യ വിഭാഗം സെക്രട്ടറി വിപിൻ: 39964087, ക്യാമ്പ് കോർഡിനേറ്റർ ഷബിനി വാസുദേവ് 39463471 എന്നിവരെ സമീപിക്കാവുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP