Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബഹ്‌റൈൻ കേരളീയ സമാജം നവരാത്രി മഹോത്സവവും സാഹിത്യ പുരസ്‌ക്കാര സമർപ്പണവും 24 ന്

ബഹ്‌റൈൻ കേരളീയ സമാജം നവരാത്രി മഹോത്സവവും സാഹിത്യ പുരസ്‌ക്കാര സമർപ്പണവും 24 ന്

ഹ്‌റൈൻ കേരളീയ സമാജം സാഹിത്യ പുരസ്‌ക്കാരം പ്രശസ്ത നാടകകൃത്തും സംവിധായകനും ഗാനരചയിതാവുമാമായ ശ്രീ കാവാലം നാരായണ പണിക്കർക്ക് സമ്മാനിക്കും. മലയാള കലാ സാഹിത്യ രംഗത്തും മലയാള ഭാഷയ്ക്കും നൽകിയിട്ടുള്ള സംഭാവനകളെ മാനിച്ചാണ് സമാജം സമഗ്ര സംഭാവനക്കുള്ള സാഹിത്യ പുരസ്‌കാരം നൽകി വരുന്നത്. അൻപതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം ബഹ്‌റൈൻ കേരളീയ സമാജം ഡയമണ്ട് ജുബിലീ ഹാളിൽ 24 തീയതി നവരാത്രി മഹോത്സവത്തോടനുബന്ധിച്ചു നടക്കുന്ന ചടങ്ങിൽ വച്ച് പ്രശസ്ത നോവലിസ്റ്റ്  സേതു(സേതുമാധവൻ) കാവാലം നാരായണ പണിക്കർക്ക് സമ്മാനിക്കും. 

ബഹ്‌റൈൻ കേരളീയ സമാജം നവരാത്രി മഹോത്സവത്തോടനുബന്ധിച്ചു പ്രശസ്ത സിനിമാ പിന്നണി ഗായകൻ കാവാലം ശ്രീകുമാർ നയിക്കുന്ന സംഗീത കച്ചേരി അരങ്ങേറുന്നതായി സമാജം പ്രസിഡന്റ് വർഗീസ് കാരക്കൽ സമാജം ജനറൽ സെക്രട്ടറി വി കെ പവിത്രൻ എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു.

മൂന്ന് ദശാബ്ധകാലമായി മലയാള സംഗീതത്തിൽ നിറഞ്ഞു നിൽകുന്ന അതുല്യ പ്രതിഭയാണ് ശ്രീ കാവാലം ശ്രീകുമാർ. നിരവധി മലയാള സിനിമാ ഗാനങ്ങൾ ആലപിച് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച കലാകാരനാണ് ഇദ്ദേഹം.

നവരാത്രി മഹോത്സവത്തോടനുബന്ധിച്ചു വിജയ ദശമി ദിവസമായ ഒക്ടോബർ 23 ആം തീയതി പുലരച്ചേ 5 മണി മുതൽ പ്രശസ്ഥ സാഹിത്യകാരനും കേന്ദ്രകേരള സാഹിത്യ അക്കാദമി അവാർഡ്‌സ ജേതാവുമായ സേതു ബഹ്‌റൈൻ കേരളീയ സമാജത്തിൽ വച്ച് കുരുന്നുകൾക്ക് ആധ്യാക്ഷക്ഷരം കുറിക്കുന്നു. ഇതുവരെ എഴുത്തിനിരുത്ത്‌ന് കുട്ടികളുടെ പേര് രജിസ്‌റർ ചെയ്യാത്ത ആളുകൾ എത്രയും പെട്ടെന്ന് സമാജം ഓഫീസിൽ പേർ നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.

ബഹ്‌റൈൻ കേരളീയ സമാജം നവരാത്രി മഹോത്സവത്തെ കുറിച്ചും എഴുത്തിനിരുത്തിനെ കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾക്ക് സമാജം കലാ വിഭാഗം സെക്രട്ടറി ജയകുമാർ സുന്ദരരാജനെയോ 39807185 സാഹിത്യ വിഭാഗം സെക്രെട്ടറി വിപിൻ കുമാർ പി എം നെയോ 39964087 വിളിക്കാവുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP