Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യ വേദി 12 ന്

ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യ വേദി 12 ന്

സാഹിത്യസംഗമം  ഏകദിന ക്യാമ്പ് ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യ വേദിയുടെ നേതൃത്വത്തിൽ  സാഹിത്യ സംഗമം  എന്ന പേരിൽ  ഏകദിന ക്യാമ്പ് സംഘടിപ്പിക്കുന്നതായി സമാജം പ്രസിഡന്റ് ജി കെ നായർ സമാജം ജനറൽ സെക്രട്ടറി മനോജ് മാത്യു എന്നിവർ അറിയിച്ചു.

ഡിസംബർ12 വെള്ളിയാഴ്‌ച്ച രാവിലെ 10 മണിമുതൽ വൈകീട്ട് 4 മണിവരെ ആണ് ക്യാമ്പ് നടക്കുന്നത് ബഹ്രൈനിലെ എഴുത്തുകാർ സാഹിത്യ പ്രവർത്തകർ അഭിനേതാക്കൾ ചിത്രകാരന്മാർ സാംസ്‌കാരിക പ്രവർത്തകർ എന്നിവർ ക്യാമ്പിൽ പങ്കെടുക്കുന്നതായി സാഹിത്യ വിഭാഗം സെക്രട്ടറി പ്രകാശ് ബാബു അറിയിച്ചു.

സമാജാത്തിൽ ജനുവരിയിൽ നടക്കുന്ന പുസ്തകോത്സവത്തിന്റെ മുന്നോരുക്കങ്ങളുടെ ഭാഗമായാണ് കലാ സാഹിത്യ സംഗമം നടത്തുന്നത്. എഴുത്തുകാരെയും സാഹിത്യ പ്രവർത്തകരെയും  പ്രോത്സാഹിപ്പിക്കുന്നത്തിന്റെ ഭാഗമായി ക്യാമ്പിൽ പങ്കെടുത്തുകൊണ്ട് സ്വന്തം കവിതയും കഥയും അവതരിപ്പിക്കുന്നവരിൽ നിന്നും മികച്ച സാഹിത്യ രചനകൾ തിരഞ്ഞെടുത്തുകൊണ്ട് സാഹിത്യ വേദി സമ്മാനങ്ങൾ നൽകുന്നതായിരിക്കും.

പങ്കെടുക്കുന്നവർ മുൻകൂട്ടി സ്വന്തം രചനകൾ അയക്കണമെന്ന് അഭ്യർത്ഥിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സുധി പുത്തൻ വേലി (39168899)
ബാജി ഓടം,വേലി (39258308 ) എന്നിവരെ വിളിക്കാവുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP