Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബഹ്‌റൈൻ കേരളീയ സമാജം തിയേറ്റർ ഗ്രാഫ് നിമിഷ നാടകങ്ങളുടെ രസകാഴ്ച ഒരുക്കുന്നു

ബഹ്‌റൈൻ കേരളീയ സമാജം തിയേറ്റർ ഗ്രാഫ് നിമിഷ നാടകങ്ങളുടെ രസകാഴ്ച ഒരുക്കുന്നു

ബഹ്‌റൈൻ കേരളീയ സമാജം സ്‌കൂൾ ഓഫ് ഡ്രാമയുടെ പ്രതിമാസ നാടക സംരബത്തിന്റെ ഈ മാസത്തെ നാടക പരിപാടി തിയേറ്റർ ഗ്രാഫ് നിമിഷ നാടകങ്ങളുടെ രസ കാഴ്ച ഒരുക്കി ഓഗസ്റ്റ് 14 വ്യാഴാഴ്ച അരങ്ങിലെത്തുന്നു രാത്രി 8 മണിക്ക് സമാജം ഹാളിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ നിമിഷ നാടകങ്ങൾ അരങ്ങേറും.

ജൂലയ് 23 നു ആരംഭിച്ച നാടക കളരിയിൽ നിന്ന് വ്യത്യസ്ത അനുഭവം കാഴ്ചക്കാരിലേക്ക് പകരുന്ന നിമിഷ നാടകങ്ങൾ ഒരുക്കിയെടുത്ത്ക്യാമ്പിൽ പങ്കെടുത്ത മുപ്പതോളം കലാകാരന്മാർ നാടകത്തിൽ വേഷമിടുന്നു. പതിവ് അവതരണ ശൈലിയിൽ നിന്ന്‌വ്യത്യസ്തമായി കഥാപാത്രങ്ങൾ കാഴ്ച ക്കാരിലെക്കിറങ്ങിയും കാഴ്‌ച്ചക്കാരെയും നാടകത്തിന്റെ ഭാഗമാക്കി അരീന തിയേറ്റർ ശൈലിയിൽ ആണ് നാടങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. പാട്ടും കളിയും ജീവിതവും കോർത്തിണക്കി ഒരുക്കിയ നാടകങ്ങൾ വർത്തമാന കാല ജീവിതത്തിന്റെ ആകുലതകൾ പങ്ക് വയ്ക്കുന്നതിനോടൊപ്പം ആസ്വാദകരെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്നു .

ഒന്നര മണികൂർ ദൈർഘ്യം ഉള്ള നാടങ്ങളുടെ രചനയും സംവിധാനവും നാടക കളരിക്ക് നേതൃത്വം നൽകിയ പ്രശസ്ത നാടക പ്രവർത്തകനും നാടൻ പാട്ട് കാരനും നാടക രംഗത്ത് സജീവ സാനിധ്യവും കേരള സംസ്ഥാന സർകാരിന്റെ ഫോക്ലോർ അവാർഡും മികച്ച ഷോർട്ട് ഫിലിം ഡോകുമെന്ററി സംവിധായകനും പരിതസ്ഥിതി സിനിമക്കുള്ള മാതൃഭൂമി സീഡ് അവാർഡും നാടക രചനക്കും സംവിധാനത്തിനുമുള്ള നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുമുള്ള ഉദയ ൻ കുണ്ടംകുഴി ആണ്.

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ കളിവീട് തിയേറ്ററിന്റെ ഡയരക്ടർ കണ്ണൂർ നാട്ടരങ്ങ്,നാട്ടറിവ് പഠന കേന്ദ്രം ഡയരക്ടർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഒരു മാസ കാലമായി ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ സമ്മർ ക്യാമ്പും നാടക പരിശീലന കളരിയും വളരെ പ്രോജ്വലമായി പ്രവർത്തിച്ചതിന്റെ സമാപനം എന്ന നിലയിൽ ബഹറിൻ കേരളീയ സമാജം സ്‌കൂൾ ഓഫ് ഡ്രാമ ഒരുക്കുന്ന ഈ നിമിഷ നാടകങ്ങളുടെ രസകാഴ്ച ആസ്വദിക്കുവാൻ എല്ലാ നാടക അസ്വാദകരെയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക് കലാ വിഭാഗം സെക്രട്ടറി ഷാജഹാൻ എ ആർ 39297836സ്‌കൂൾ ഓഫ് ഡ്രാമ കൺ വീനർ എസ് പി മനോഹരൻ 32301547.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP