Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബഹറിൻ കേരളീയ സമാജം സമ്മർക്യാമ്പ് ജൂലൈ രണ്ട് മുതൽ

ബഹറിൻ കേരളീയ സമാജം സമ്മർക്യാമ്പ് ജൂലൈ രണ്ട് മുതൽ

കുട്ടികളുടെസർഗ്ഗ വാസനകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോട് കൂടി ബഹറിൻ കേരളീയ സമാജം നടത്തി വരുന്ന സമ്മർക്യാമ്പ് ഈ വര്ഷവും പൂർവ്വാധികം ഭംഗിയായിനടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. ഒന്നര മാസത്തോളം നീണ്ടു നില്ക്കുന്ന ക്യാമ്പ് 2015 ജൂലൈ 2 ആം തീയതി മുതൽ ആരംഭിക്കുന്നു.

ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായത്തിൽ നിന്നും വിഭിന്നമായ കളികളിലൂടെയും പഠന യാത്രകളിലൂടെയും മറ്റും പുത്തൻ അറിവുകൾ പകരുക എന്നതാണ് ക്യാമ്പിന്റെ പ്രധാന ലക്ഷ്യം. കലയും സംഗീതവും സംസ്‌കാരവും ചരിത്രവും പൈതൃകവും എല്ലാം ഇതിലൂടെ കുട്ടികൾക്ക് പരിചയപ്പെടുത്തികൊടുക്കുന്നു. വിവിധ തരം ക്ലാസുകൾ, കുട്ടികൾ സ്വന്തമായി ചെയ്യുന്ന പ്രോജക്ടുകൾ, ചിത്രരചന, സംഘകളികൾ, നാടൻപാട്ടുകൾ, വ്യക്തിക്തവികസനത്തിനായുള്ള വക്ക്‌ഷോപ്പുകൾ പോതുവിജ്ഞാനം ഇന്റലിജൻസ് എന്നിവയ്ക്കുള്ള ക്ലാസ്സുകൾ, ചലച്ചിത്ര പ്രദർശനം, നാടക പരിശീലനം, സ്വയം ഗവേഷണപ്രോജക്റ്റുകൾ തുടങ്ങി ഒട്ടേറെ കാര്യങ്ങൾ ക്യാമ്പിൽ കൈകാര്യം ചെയ്യുന്നു.

പ്രവാസത്തിന്റെ ഒറ്റപ്പെടലിൽ നിന്നും വേറിട്ട് ഒരു സാമൂഹിക അവബോധം കുട്ടികളിൽ സൃഷ്ടിക്കുവാൻ ഉതകുന്നതാണ് ബി.കെ.എസ്സ്. സമ്മർക്യാമ്പ്. കുട്ടികളിൽഅറിയാതെ കിടക്കുന്ന സർഗ്ഗ ശേഷിയെ തിരിച്ചറിയുവാനും പരിപോഷിപ്പിക്കുവാനും ഇതിലൂടെ കഴിയും എന്നതാണ് മുന്കാല അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്.
.
മുൻവർഷങ്ങളിൽ 250 വരെ കുട്ടികൾ ആണ് ക്യാമ്പിൽ പങ്കെടുത്തിരുന്നത് പ്രമുഖനാടക പ്രവർത്തകനും പഠന ക്യാമ്പ് വിദഗ്ധനുമായ ജിജോയ് മലയാള ഭാഷാ വിദഗ്ദ്ധൻ ഭാസ്‌കര പൊതുവാൾ, കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് മനോജ്‌നാരായണൻ, ചിക്കൂസ് കളിയരങ്ങ് ഡയറക്ടറും ടി വി അവതാരകനുമായ ചിക്കൂസ് ശിവൻ കലാ സാഹിത്യ രംഗത്തെ പ്രമുഖനും 'കളിയരങ്ങ് നാട്ടരങ്ങ് പഠന കേന്ദ്രം എന്നിവയുടെ ഡയരക്ടറും, കുടുംബശ്രീ 'ബാലസഭ' സ്റ്റേറ്റ് അക്കാദമിക് കൗൺസിൽ മെമ്പറും ആയ ഉദയൻ കുടംകുഴി തുടങ്ങി ഒട്ടേറെ പ്രമുഖർ ആണ് മുൻകാല ക്യാമ്പുകൾക്ക് നേതൃത്വം കൊടുത്തത്. കൂടാതെ ഗൾഫ്‌മേഖലയിലെ പ്രമുഖരുടെ സാന്നിധ്യവും ക്യാമ്പിൽ ഉണ്ടായിരുന്നു.

ഇക്കുറിയും വളരെ വിപുലമായ രീതിയിൽ തന്നെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. കേരളത്തിൽനിന്നും കലാ സാഹിത്യ രംഗത്തെ പ്രമുഖനും 'കാലിക്കറ്റ് യൂണിവേർസിറ്റി സ്‌കൂൾ ഓഫ് ഡ്രാമയിൽ BTA, MTA യും, റൂറൽ കമ്മ്യൂണിറ്റി ടീച്ചർ എംഫിൽ, നാടക സംവിധാനം, അഭിനയ ശില്പ ശാല അദ്ധ്യാപകനും, തൃശൂർ ആകാശവാണി നിലയത്തിന് വേണ്ടി ബാലമണ്ഡലം പ്രോഗ്രാം സ്‌ക്രിറ്റ് റൈറ്റർ, തൃശൂർ നാടക സംഘം തിയേറ്റർ എന്ന ഗ്രൂപിന്റെ ഡയറക്ടർ' ഉം ആയ.എം. എ. പ്രബലൻ ആണ് ഇതിനായി എത്തിച്ചേരുന്നത്. ഇന്ത്യയിലും വിദേശത്തുമായി കുട്ടികൾക്ക് വേണ്ടി നിരവധി ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്. മുതിർന്നവർക്കും കുട്ടികൾക്കുമായി നിരവധി നാടകങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. നിരവധി കവിതകളുടെ നാടക ആവിഷ്‌കാരവും ചെയ്തിട്ടുണ്ട്.

5 വയസ്സ് മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്കാണു ക്യാമ്പിൽ പ്രവേശനം അനുവദിക്കുക. പങ്കെടുക്കുന്നവർ മുൻകൂട്ടി പേർ രജിസ്റ്റർ ചെയ്യണം. ജൂൺ 30 നു രജിസ്‌ട്രേഷൻ അവസാനിക്കും. ബഹറിനിലെ വിവിധ പ്രദേശങ്ങളിൽ നിന്നുംക്യാമ്പ് അവസാനിക്കുന്നത് വരെ സ്ഥിരമായ വാഹന സൗകര്യം ഏർപ്പാടാക്കിയിട്ടുണ്ട്. സമാജം വൈസ് പ്രസിഡന്റ് അബ്ദുൽ റഹ്മാൻ കോർഡിനേറ്റരായും, സമ്മർ ക്യാമ്പ് കൺവീനർ അനു മനോജ് എന്നിവരുടെ നേത്രത്വത്തിൽ വിപുലമായ കമ്മറ്റിയാണ് ഇതിന്റെ സംഘാടന പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നത്.

പ്രവാസികളായ നമ്മുടെ കുട്ടികൾക്ക് നമ്മുടെ സംസ്‌കാരത്തേയും സാഹിത്യത്തെയും, കലയേയും, പാരമ്പര്യത്തെയും എല്ലാം തിരിച്ചറിയാൻ ലഭിക്കുന്ന അസുലഭ അവസരം ആണ് ഇത്തരം ക്യാമ്പുകൾ. ഇത് പരമാവധി പ്രയോജനപ്പെടുത്തണമെന്നും ക്യാമ്പ് വിജയിപ്പിക്കുന്നതിനുള്ള എല്ലാ സഹായസഹകരണങ്ങളും ഉണ്ടാകണമെന്നും സമാജം പ്രസിഡന്റ് വർഗീസ് കാരക്കൽ, ജനറൽ സെക്രട്ടറി വി.കെ പവിത്രൻ എന്നിവർ അഭ്യർത്ഥിച്ചു.

രജിസ്‌ട്രേഷനും മറ്റു വിവരങ്ങൾക്കും സമാജം വൈസ് പ്രസിഡന്റ് അബ്ദുൽ റഹ്മാൻ 39678075, സമാജം സാഹിത്യ വിഭാഗം സെക്രട്ടറി വിപിൻ 39964087, സമ്മർ ക്യാമ്പ് കൺവീനർ അനു മനോജ് 39299554 എന്നിവരുമായോ, സമാജം ഓഫിസുമായോ ബന്ധപ്പെടുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP