Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കെ എം സി സി ഒൻപതാമത് ജീവസ്പർശം സമൂഹ രക്തദാന ക്യാമ്പ് നാളെ; രക്തദാനത്തിന് ഇനി 'ആപ്പും'

കെ എം സി സി ഒൻപതാമത് ജീവസ്പർശം സമൂഹ രക്തദാന ക്യാമ്പ് നാളെ;  രക്തദാനത്തിന് ഇനി 'ആപ്പും'

മനാമ:പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണാർത്ഥം കെ എം സി സി ബഹ്‌റൈൻ സംഘടിപ്പിക്കുന്ന 9 മത് ജീവസ്പർശം സമൂഹ രക്തദാന ക്യാമ്പ് 7 നു വെള്ളിയാഴ്ച സൽമാനിയ മെഡിക്കൽ സെന്ററിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ചു ജോയ് ആലുക്കാസ് ജൂവലറി യുടെ സഹായത്തോടെ രാവിലെ 8 മുതൽ 3 വരെ യാണ് ക്യാമ്പ് സംഘടിപ്പിക്കുക.രക്ത ദാനസേവനത്തിന് നൂതന സാങ്കേതിക വിദ്യ കൂടി ലഭ്യ മാക്കുന്നതിന്റെ ഭാഗമായി പ്രത്യേക ആപ്ലിക്കേഷൻ (ആപ്പ് )ഉണ്ടാക്കുമെന്നുംഇത് വരും രക്തദാന ക്യാമ്പോട് കൂടി നിലവിൽ വരുമെന്നും ഭാരവാഹികൾ പറഞ്ഞു.

ഇതുവരെ നടന്ന ക്യാമ്പുകളിൽ മാത്രം 1500 ലധികം പേരാണ് രക്തം ദാനം ചെയ്തിട്ടുള്ളത് .ഇതിനു പുറമേ അടിയന്തിര സന്ദർഭങ്ങളിൽ ബി ഡി എഫ് ഹോസ്പിറ്റലിലും കിങ് ഹമദ് ഹോസ്പിറ്റലിലും നിരവധി കെ എം സി സി പ്രവർത്തകർ രക്ത ദാനം ചെയ്തിട്ടുണ്ട്.

വെള്ളിയാഴ്ച നടത്തുന്ന ക്യാമ്പിന്റെ വിജയത്തിനായി വിവിധ സബ് കമ്മിറ്റി കളും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.ബഹ്‌റൈന്റെ വിവിധ ഏരിയകളിൽ നിന്നുമായി സ്ത്രീകളുൾപടെയുള്ള നിരവധിപേർ ഇതിനകം പേര് രജിസ്റ്റർ ചെയ്തു കഴിഞ്ഞു.

അപകടം,രോഗം തുടങ്ങിയ കാരണം രക്തം നഷ്ടപ്പെട്ടു മരണത്തെ അഭിമുഖീകരിക്കുന്നവരെ സഹായിക്കുക എന്ന ലക്ഷ്യം മുൻനിർത്തി നടത്തുന്ന ഈ മഹത് സംരംഭ ത്തിന്റെ കഴിഞ്ഞ കാല പ്രവർത്തനത്തിലൂടെ, സമൂഹ രക്തദാനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് വ്യാപകമായ സന്ദേശം സ്വദേശികളും വിദേശികളുമായ ജനങ്ങളിൽ എത്തിക്കാൻ കഴിഞ്ഞു എന്നതാണ് 'ജീവസ്പർഷം' എന്ന പേരിൽ കെ.എം സി സി നടത്തിവരുന്ന ഈ രക്തദാന ക്യാമ്പിന്റെ സവിശേഷത.

ബഹ്‌റൈൻ ദേശീയ ദിനത്തിലും മറ്റു അടിയന്തിരഘട്ടങ്ങളിലും രക്ത ദാനം സംഘടിപ്പിച്ചു നിരവധി തവണ അധികൃതരുടെ പ്രശംസ നേടാൻ കെ എം സി സി ക്ക് കഴിഞ്ഞിട്ടുണ്ട്.മലയാളികളോടൊപ്പം ഇന്ത്യയിലെ ഇതര സംസ്ഥാന പ്രവാസികളും പാക്കിസ്ഥാൻ ,ബംഗ്ലാദേശ് ,നേപ്പാൾ ,ഫിലിപ്പൈൻസ് തുടങ്ങി രാജ്യക്കാരും സ്വദേശികളും രക്ത ദാദാക്കളായി എത്താറുണ്ട്.അത്യാവശ്യ ഘട്ടങ്ങളിൽ രക്തദാനം നടത്തുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന രക്തദാന ഡായരക്ടറിയുടെ സേവനവും, വെബ് സൈറ്റും(www.jeevasparsham.com) പ്രവർത്തിച്ചുവരുന്നു.കൂടാതെ kmccbloodgroup എന്ന് 39841984,39881099 എന്നീ നമ്പരുകളിലേക്ക് എസ് .എം.എസ്. അയച്ചാലും തത്സമയ രക്ത ദാന സേവനവും നല്കിവരുന്നു.

വെള്ളിയാഴ്ച നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 33161984,39267348,39881099 എന്ന നമ്പരിലും സൗജന്യ വാഹന സൗകര്യം ലഭിക്കേണ്ടവർ 332365786 എന്ന നമ്പരിലും ബന്ധപെടെണ്ടാതാണ്. കെ എം സി സി സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി ഗഫൂർകൈപ്പമംഗലം, ജീവസ്പർശം ജനറൽ കൺവീനർ എ.പി.ഫൈസൽ ,ജോ.സെക്രട്ടറി അഷ്‌റഫ് തോടന്നൂർ ,സബ് കമ്മിറ്റി ഭാരവാഹികളായ കെ.എം സൈഫുദീൻ ,അബ്ദുൽസലാം മമ്പാട്ടുമൂല,ജോയ് ആലുക്കാസ് ഷോറൂം മാനേജർ വിനോദ് കുമാർ,അസി.മാനേജർ ലിയോണ്‌സ് മീഡിയ കോഡിനേറ്റർ തേവലക്കര ബാദുഷ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP