Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബഹ്‌റൈൻ ദേശീയ ദിനം: കെഎംസിസിയുടെ വിപുലമായ ആഘോഷ പരിപാടികൾക്ക് നാളെ തുടക്കം

ബഹ്‌റൈൻ ദേശീയ ദിനം: കെഎംസിസിയുടെ വിപുലമായ ആഘോഷ പരിപാടികൾക്ക് നാളെ തുടക്കം

മനാമ :ബഹ്‌റിന്റെ 43 മത് ദേശീയ ദിനാഘോഷം കെ എം സി സി  സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ  നടത്തുവാൻ തീരുമാനിച്ചു. ഡിസംബർ അഞ്ചുമുതൽ ഇരുപത്തിയാറു വരെ  ഒരു മാസക്കാലത്തോളം നീളുന്ന പരിപാടികൾക്ക്  വെള്ളിയാഴ്ച തുടക്കമാകും.  വൈകിട്ട് ഏഴുമണിക്ക് മനാമ അൽ രാജാ സ്‌കൂൾ ഓഡിറ്റോറിയത്തിൽ  കേരളാ വഖഫ് ബോഡ് ചെയർമാൻ പാണക്കാട് റാഷിദ് അലി ശിഹാബ് തങ്ങൾ ആഘോഷ പരിപാടികളുടെ ഉദ്ഘാടന കർമ്മം നിർവ്വഹിക്കുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

തുടർന്നു 'പ്രവാസത്തിന്റെ നന്മ' എന്ന വിഷയത്തിൽ പ്രമുഖ വാഗ്മി കബീർ ബാഖവി മുഖ്യ പ്രഭാഷണം നടത്തും. കെ എം സി സി പ്രസിഡന്റ് എസ്.വി.ജലീൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ബഹ്‌റൈനിലെ വിവിധ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കു ന്നതാണ്. സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ സ്വാഗതം പറയും.ദേശീയ ദിന പ്രത്യേക സുവനീർ ,സാംസ്‌കാരിക കലാ പരിപാടികൾ ,രക്തദാന ക്യാമ്പ് ,ബീച്ച് ശുചീകരണം,ഫുട്ബാൾ മത്സരം എന്നിവ ആഘോഷ പരിപാടികൾക്ക് മാറ്റ് കൂട്ടും.

പതിമൂന്നാം തീയതി ശനിയാഴ്ച, ബഹ്‌റൈൻ ഇന്റർ നാഷണൽ സർക്യൂട്ടിൽ പ്രശസ്ത കലാകരാന്മാർ  ഒപ്പന, ദഫ് മുട്ട്, കോൽക്കളി,തുടങ്ങി വിവധ സാംസ്‌കാരിക കലാ  കലാപരിപാടികൾ അവതരിപ്പിക്കും.പതിനാറാം തീയതി ചൊവ്വാഴ്ച  ജീവസ്പർശം രക്തദാന ക്യാമ്പ് സംഘടിപ്പിക്കും. രാവിലെ എട്ടു മുതൽ സൽമാനിയ മെഡിക്കൽ കോമ്പളക്‌സിൽ  നടക്കുന്ന ക്യാമ്പിൽ സ്വദേശികളും പ്രവാസികളുമായ നൂറുകണക്കിനാളുകൾക്ക്  രക്തം ദാനം നടത്തുന്നതിനുള്ള സൗകര്യം ഏർപെടുത്തിയിട്ടുണ്ട്.

മുഹറ്ഖ് മുനിസിപാലിറ്റിയുമായി സഹകരിച്ചു കൊണ്ട് പതിനേഴാം തീയതി ബുധനാഴ്ച ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതാണ്.രാവിലെ ഒമ്പത് മുതൽ പതിനൊന്നര വരെ അസ്രി ബീച്ചിലാണ് ശുചീകരണം നടത്തുക .അന്ന്  വൈകിട്ട് നടക്കുന്ന ദേശീയ ദിന വാഹന റാലിയിൽ കെ എം സി സി യുടെ പ്രേത്യേക  പ്ലോട്ട് ഉൾപടെ നിരവധി വാഹനങ്ങളെ പങ്കെടുപ്പിക്കുന്നതാണ്.

കൂടാതെ ഫുട്ബാൾ സോക്കർ ലീഗ് മത്സരവും സംഘടിപ്പിച്ചിട്ടുണ്ട് ബഹ്‌റിനിലെയും കേരളത്തിലെയും മന്ത്രിമാരെയും മറ്റു പ്രമുഖരെയും  പങ്കെടുപ്പിച്ചു കൊണ്ട് ഡിസംബർ അവസാനവാരം  വൻപിച്ച സമാപന പരിപാടിയും സംഘടിപ്പിക്കുന്നതാണ് .ദേശീയദിന ആഘോഷ പരിപാടികളുടെ നടത്തിപ്പിനായി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷത്തെ ദേശീയ ദിന പരിപാടിയിൽ കെ എം സി സി യുടെ പങ്കാളിത്തവും പരിപാടികളുടെ വിജയവും  അധികൃതരുടെയും മറ്റും പ്രശംസ നേടിയിരുന്നതായും ഭാരവാഹികൾ അറിയിച്ചു.പത്രസമ്മേളനത്തിൽ എസ്.വി .ജലീൽ ,അസൈനാർ കളത്തിങ്കൽ ,റസാക്ക് മൂഴിക്കൽ ,ഗഫൂർ കൈപ്പമംഗലം, പി.വി സിദ്ദിഖ്, സൈനുദീൻ കണ്ണൂർ,കരീം കുളമുള്ളതിൽ ,കുന്നോത്ത് കുഞ്ഞബ്ദുള്ള ഹാജി ,റ്റി.അന്തുമാൻ,തേവലക്കര ബാദുഷ, ഷംസുദീൻ വെള്ളികുളങ്ങര ,ഷാഫി പാറക്കട്ട ,മുസ്തഫ തുടങ്ങിയവർ  സംബന്ധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP