Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബഹ്‌റൈൻ കേരളീയ സമാജം എക്‌സിക്യൂട്ടീവ് കമ്മിറ്റി ഫിനാലെ -ഗാനോത്സവം ഇന്ന്; പ്രവേശനം സൗജന്യം

ഹ്‌റൈൻ കേരളീയ സമാജം 2015-16 ഭരണ സമിതിയുടെയും സമാജം കലാ വിഭാഗത്തിന്റെയും ഫിനാലെ വിവിധ കലാപരിപാടികളോടെ ഇന്ന് രാത്രി 8 മണിക്ക് സമാജം ഡയമണ്ട് ജുബിലി ഹാളിൽ അരങ്ങേറുമെന്നു ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് വർഗീസ് കാരക്കൽ, സമാജം ജനറൽ സെക്രട്ടറി വി.കെ പവിത്രൻ എന്നിവർ അറിയിച്ചു.

ഫിനാലെയുടെ ഭാഗമായി ഗാനോത്സവം-2016 എന്ന പേരിൽ അണിയിച്ചൊരുക്കുന്ന സംഗീത പരിപാടിയിൽ പ്രശസ്ത നാടൻ പാട്ടുകാരി പ്രസീതയുടെ നാടൻ പാട്ടുകൾ കോർത്തിണക്കിയ സംഗീത വിരുന്നും, പിന്നണി ഗായിക സുമി അരവിന്ദ്, ഐഡിയ സ്റ്റാർ സിംഗറിലൂടെ മലയാളി മനസ്സുകളെ കീഴടക്കിയ സുധീഷ്, ബഹ്‌റൈനിലെ പ്രശസ്ത ഗായകൻ രഞ്ജിത്ത് എന്നിവരോടൊപ്പം ബഹ്‌റൈനിൽ ആദ്യമായെത്തുന്ന പ്രശസ്ത പിന്നണി ഗായകൻ ദേവാനന്ദ് എന്നിവരുടെ മ്യൂസിക് ഫ്യുഷനും ചടങ്ങിനു കൊഴുപ്പേകും. ലൈവ് ഓർക്കസ്ട്ര ഈ സംഗീത പരിപാടിയിൽ വേറിട്ടൊരു അനുഭവം ആയിരിക്കുമെന്നും സമാജം കലാ വിഭാഗം സെക്രട്ടറി അറിയിച്ചു.

കഴിഞ്ഞ ഒരു വർഷം ബഹ്റൈൻ കേരളീയ സമാജത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും ഭരണസമിതിയോട് സഹകരിക്കുകയും എല്ലാ പരിപാടികളിലും സജീവ സാന്നിദ്ധ്യവുമായ മുഴുവൻ സമാജം അംഗങ്ങളോടുമുള്ള നന്ദിയും കടപ്പാടും ഈ അവസരത്തിൽ അറിയിക്കുന്നതായി സമാജം ഭരണ സമിതി പത്രകുറിപ്പിലൂടെ വ്യക്തമാക്കി.

ബഹ്‌റൈൻ കേരളീയ സമാജം ഭരണ സമിതി 2015-16 ഫിനാലെയുടെ ഭാഗമായി അണിയിച്ചൊരുക്കുന്ന ഈ സംഗീത പരിപാടി ആസ്വദിക്കുന്നതിനു ബഹ്‌റൈനിലുള്ള എല്ലാ സംഗീത ആസ്വാദകരെയും ബഹ്റൈൻ കേരളീയ സമാജത്തിലേക്ക് ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
സമാജം കലാ വിഭാഗം സെക്രട്ടറി ജയകുമാർ എസ്-39807185

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP