Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബഹ്‌റൈൻ നാഷണൽ ഡേ ആഘോഷങ്ങളുടെ ഭാഗമായി സമാജം ആനന്ദ ബസാർ സംഘടിപ്പിച്ചു

ബഹ്‌റൈൻ നാഷണൽ ഡേ ആഘോഷങ്ങളുടെ ഭാഗമായി സമാജം ആനന്ദ ബസാർ സംഘടിപ്പിച്ചു

ഹ്‌റൈൻ കേരളീയ സമാജം വനിതാ വിഭാഗം ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തിന്റ ഭാഗമായി ആനന്ദ ബസാർ സംഘടിപ്പിച്ചു. കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ കലാ കായിക പരിപാടികൾ അരങ്ങേറി. അറബിക് ഡാൻസ്, തട്ടുകടകൾ, കേരളീയ ഭക്ഷണ ശാലകൾ, നൃത്തനൃത്യങ്ങൾ, ഫാമിലി ഗെയിമുകൾ, കരകൗശല വസ്തുക്കൾ, വിവിധതരം വസ്ത്രങ്ങൾ, പെയിന്റിങ്ങുകൾ, ഓർണമെന്റ്‌സ് എന്നിവയുടെ പ്രദർശനം, നാടൻ കലാ കായിക മത്സരങ്ങൾ, കുട്ടികൾക്കായുള്ള ഫാഷൻ ഷോ, കുട്ടികൾക്കും വനികൾക്കും പ്രത്യേകം പങ്കെടുക്കാവുന്ന ഗ്രൂപ്പ് ഗെയിമുകൾ, സ്റ്റേജ് ഷോ തുടങ്ങിയവയും ഇതിന്റെ ഭാഗമായി അരങ്ങേറി.

ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി 18 ന് കാപിറ്റൽ ഗവർണ്ണർ ഹിസ് എക്‌സലൻസി ഷെയ്ഖ് ഹിഷാം ബിൻ അബ്ദുൾ റഹ്മാൻ അൽ ഖലീഫയുടെ നേതൃത്വത്തിൽ ബഹ്‌റൈൻ ഇന്റർനാഷണൽ ഫെസ്റ്റ് 2015 സംഘടിപ്പിക്കുന്നുണ്ട. ഇതോടനുബന്ധിച്ചു വർണ്ണാഭമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. അതിനായുള്ള ഒരുക്കങ്ങൾ നടന്നു വരുന്നതായി സംഘാടകർ വ്യക്തമാക്കി. വിവിധ രാജ്യങ്ങളിലെ സംഘടനകൾ അവർക്ക് ബഹ്‌റൈൻ എന്ന ഈ പവിഴ ദ്വീപിനോടും ഇവിടുത്തെ ഭരണകർത്താക്കളോടുമുള്ള അവരുടെ സ്‌നേഹവും, ആദരവും അറിയിക്കുന്നതിന്റെ ഭാഗമായി അവരുടെ തനതു കലാസാംസ്‌കാരിക പരിപാടികൾ ഇതിന്റെ ഭാഗമായി അവതരിപ്പിക്കും. കൂടാതെ വിവിധ സ്‌കൂളുകളിലെ കുട്ടികൾ അവതരിപ്പിക്കുന്ന ബാൻഡ് മേളം ആഘോഷത്തിന് മിഴിവേകും. ബഹ്‌റൈനിലെ കലാകന്മാർ അവതരിപ്പിക്കുന്ന ഒട്ടനവധി കലാ സാംസ്‌കാരിക പരിപാടികളും ഇതിന്റെ ഭാഗമായി അരങ്ങേറും.

ബഹ്‌റൈൻ രാജകുടുംബത്തിലെ അംഗങ്ങൾ, മറ്റു പ്രശസ്തർ, വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ എന്നിവർ ബഹ്‌റൈൻ കേരളീയ സമാജം അണിയിച്ചൊരുക്കുന്ന ബഹ്‌റൈൻ ഇന്റർനാഷണൽ ഫെസ്റ്റിൽ പങ്കു ചേരും. ബഹ്‌റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന ഈ ഉത്സവം വിജയമാക്കുവാൻ എല്ലാവരെയും സമാജത്തിലേക്ക് ക്ഷണിക്കുന്നതായി ഭരണസമിതി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP