Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബഹ്‌റൈൻ തല സമസ്ത മദ്‌റസാ പ്രവേശനോത്സവം വർണാഭമായി; സമസ്ത മദ്‌റസകളിലേക്കുള്ള അഡ്‌മിഷൻ അടുത്ത ദിവസങ്ങളിലും തുടരും

ബഹ്‌റൈൻ തല സമസ്ത മദ്‌റസാ പ്രവേശനോത്സവം വർണാഭമായി; സമസ്ത മദ്‌റസകളിലേക്കുള്ള അഡ്‌മിഷൻ അടുത്ത ദിവസങ്ങളിലും തുടരും

മനാമ: സമസ്ത ബഹ്‌റൈൻ കേന്ദ്ര മദ്‌റസയായ മനാമ ഇർഷാദുൽ മുസ്ലിമീൻ മദ്‌റസയിൽ നടന്ന ബഹ്‌റൈൻ തല മദ്‌റസാ പ്രവേശനോത്സവം വർണാഭമായി. നേരറിവ് നല്ല നാളേക്ക് എന്ന പ്രമേയത്തിൽ നടന്ന മഹ്‌റജാനുൽ ബിദായ ബഹ്‌റൈൻ തല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം സമസ്ത ബഹ്‌റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീൻ കോയ തങ്ങൾ നിർവ്വഹിച്ചു.

മത-ഭൗതിക വിദ്യാഭ്യാസങ്ങൾ ഒരു പോലെ പ്രധാനമാണെന്നും മദ്‌റസാ പഠനത്തിന്റെ മഹത്വവും പ്രാധാന്യവും രക്ഷിതാക്കളിലൂടെയാണ് വിദ്യാർത്ഥികൾ മനസ്സിലാക്കേണ്ടതെന്നും തങ്ങൾ ഓർമ്മിപ്പിച്ചു. ഉദ്ഘാടന ശേഷം വേദിയിൽ പ്രദർശിപ്പിച്ച അറബി അക്ഷരങ്ങൾ തങ്ങൾ വിദ്യാർത്ഥികളെ വായിച്ചു കേൾപ്പിച്ചു.

ചടങ്ങിൽ മുൻ ബഹ്‌റൈൻ എംപിയും മദ്‌റസാ രക്ഷാധികാരിയുമായ ശൈഖ് അഹ്മദ് അബ്ദുൽ വാഹിദ് അൽ ഖറാത്ത ഉൾപ്പെടെയുള്ള പ്രമുഖരും മദ്‌റസാ ഭാരവാഹികളും ഉസ്താദുമാരും പങ്കെടുത്തു. ഉസ്താദ് ഹാഫിസ് ശുഐബ് മുസ്ലിയാർ ഖുർആൻ പാരായണം നടത്തി. ഉസ്താദുമാരായ അഷ്‌റഫ് അൻവരി, അബ്ദുറഹ് മാൻ മുസ്ലിയാർ, അബ്ദുൽ ഖാദർ മുസ്ലിയാർ, ശിഹാബ് കോട്ടക്കൽ എന്നിവരുൾപ്പെടെയുള്ള മദ്‌റസാ അദ്ധ്യാപകരും മദ്‌റസാ ഭാരവാഹികളായ എസ്.എം.അബ്ദുൽ വാഹിദ്, അഷ്‌റഫ് കാട്ടിൽ പീടിക, എം.എം.എസ് ഇബ്രാഹീം ഹാജി, ഗോൾഡൻകൈറ്റ് മുഹമ്മദ് ഹാജി, ശഹീർകാട്ടാന്പള്ളി, മുസ്ഥഫ കളത്തിൽ,ശൈഖ് റസാഖ്, ജഅഫർ കണ്ണൂർ, നാസർ ഹാജി, ഫ്രീഡം സുബൈർ തുടങ്ങിയ മദ്‌റസാ ഭാരവാഹികളും പങ്കെടുത്തു. നവാഗതരുൾപ്പെടെ നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളുമാണ് പ്രവേശനോത്സവ ചടങ്ങിൽ പങ്കെടുത്തത്.

ബഹ്‌റൈൻ എസ്.കെ.എസ്.എസ്.എഫ് - വിഖായയുടെ നേതൃത്വത്തിൽ ഇവർക്കായി ഹെൽപ് ഡെസ്‌ക് ഉൾപ്പെടെയുള്ള സൗകര്യങ്ങളൊരുക്കിയിരുന്നു. കൂടാതെ വിഖായയുടെ നേതൃത്വത്തിൽ മദ്‌റസാ ഹാളും പരിസരങ്ങളും വർണാഭമായി അലങ്കരിക്കുകയും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മധുരം വിതരണം ചെയ്യുകയും ചെയ്തു.

മനാമക്കു പുറമെ ബഹ്‌റൈനിലുടനീളം പ്രവർത്തിക്കുന്ന വിവിധ മദ്‌റസകളിലും പ്രത്യേകം പ്രവേശനോത്സവ ചടങ്ങുകൾ സംഘടിപ്പിച്ചിരുന്നു. ഈ മദ്‌റകളിലേക്കെല്ലാം അഡ്‌മിഷൻ നൽകുന്നത് അടുത്ത ദിവസങ്ങളിലും തുടരുമെന്ന് സമസ്ത ബഹ്‌റൈൻ ഓഫീസിൽ നിന്നറിയിച്ചു. സമസ്തയുടെ കീഴിൽ കേന്ദ്രീകൃത സിലബസായതിനാൽ നാട്ടിൽ നിന്നെത്തുന്ന കുട്ടികൾക്കും ബഹ്‌റൈനിലെ എല്ലാ സമസ്ത മദ്‌റസകളിലും പ്രവേശനം നേടാവുന്നതാണ് കൂടുതൽ വിവരങ്ങൾ 00973-33450553 എന്ന നന്പറിൽ ലഭ്യമാണ്.

വിവിധ ഏരിയകളിലുള്ളവർക്ക് മദ്‌റസാ അഡ്‌മിഷനും കൂടുതൽ വിവരങ്ങൾക്കും 33450553(മനാമ), 35524530(ഹിദ്ദ്), 35 17 21 92(മുഹറഖ്), 39 197577 (ഹൂറ), 33257944(ഗുദൈബിയ), 32252868(ഉമ്മുൽഹസം), 33486275(ജിദാലി), 33767471(ഈസ്റ്റ് റിഫ), 33267219(ബുദയ്യ), 3987 5634(ഹമദ്ടൗൺ) എന്നീ നന്പറുകളിലും ബന്ധപ്പെടാവുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP