Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പരമ്പരാഗത രാഷ്ട്ര സങ്കൽപ്പത്തെ അട്ടിമറിക്കാൻ മോദി ഭരണകുടം ശ്രമിക്കുന്നു: വി ടി ബൽറാം എം എൽ എ

പരമ്പരാഗത രാഷ്ട്ര സങ്കൽപ്പത്തെ അട്ടിമറിക്കാൻ മോദി ഭരണകുടം ശ്രമിക്കുന്നു: വി ടി ബൽറാം എം എൽ എ

മനാമ: പതിറ്റാണ്ടുകളായി ഇന്ത്യ കാത്ത് സൂക്ഷിച്ച് പോയിരുന്ന മതേതര, ജനാതിപത്യ, നാനാത്വത്തിൽ ഏകത്വമെന്ന പൈതൃകങളിൽ നിന്ന് മാറി സംഘപരിവാർ അനുകൂല രാഷ്ട്ര സങ്കൽപ്പം സൃഷ്ടിക്കുകയാണു മോദി ഭരണകുടമെന്ന് വി ടി ബൽറാം എം എൽ എ. ഐവൈസിസി യൂത്ത് ഫെസ്റ്റ് 2017 സൗത്ത് പാർക്ക് പ്രിയദർശിനി ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരാൾ എന്ത് കഴിക്കണമെന്നും എന്ത് ധരിക്കണമെന്നും എന്ത് പറയണമെന്നും എല്ലാം ഭരണകുടം തീരുമാനിക്കുന്ന അവസ്ഥയിലേക്കാണു മോദി സർക്കാർ രാജ്യത്തെ കൊണ്ട് പോകുന്നത്. 65 വർഷക്കാലമായി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ അനുവദിച്ച് തന്ന സകല സ്വാതന്ത്ര്യങളും ഇന്ന് രാജ്യത്തെ ജനങൾക്ക് നിഷേധിക്കപ്പെടുകയാണ്. തങ്ങളുടെ രാഷ്ട്രീയം വളർത്തുവാൻ മത ചിഹ്നങ്ങളെ സംഘപരിവാർ ദുരുപയോഗം ചെയ്യുകയാണ്, സോഷ്യൽ മീഡിയയിൽ പോലും ആളുകൾ ഇത്തരം പ്രചരണങൾ നടത്തുകയാണു, പ്രവാസ ലോകത്തും അതിന്റെ അലയൊലികൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണു, ഐവൈസിസി പോലെയുള്ള യുവകൂട്ടായ്മകൾ അത്തരം പ്രവണതകൾക്കെതിരെ ശബ്ദിക്കണമെന്നും അദ്ദേഹം അഭിപ്രായപെട്ടു.

എല്ലാം ശരിയാക്കും എന്നും പറഞ്ഞു കേരളത്തിൽ അധികാരത്തിൽ വന്ന പിണറായി വിജയൻ സർക്കാർ ഏറ്റവും ചുരുങിയ കാലം കൊണ്ട് തന്നെ ജനവിരുദ്ധമായി മാറിയിരിക്കുകയാണ്. ഒരു വർഷം പൂർത്തിയാകുന്ന ഈ അവസരത്തിൽ രണ്ട് മന്ത്രിമാർ രാജി വെക്കേണ്ടി വന്നത് നാം കണ്ടു. ഒരാൾ അഴിമതി കേസിലും ഒരാൾ സ്ത്രീപീഡന വിഷയത്തിലും, ഇപ്പോളിതാ മുൻ മുഖ്യമന്ത്രിയും സി.പി.എം സമുന്നത നേതാവുമായ വി എസ് അച്ചുതാനന്ദന്റെ കാബിനറ്റ് പദവിക്കൊപ്പം തന്നെ അഴിമതിക്കേസിൽ കേരളത്തിൽ ആദ്യമായി ശിക്ഷിക്കപ്പെട്ട ആർ ബാലകൃഷ്ണപിള്ളയെ മുന്നോക്ക കോർപ്പറേഷൻ ചെയർമാനാക്കി വി എസിനെ പോലും അപമാനിച്ചിരിക്കുകയാണു പിണറായി സർക്കാർ എന്നും ബല്രാം അഭിപ്രായപെട്ടു.

ഐവൈസിസി പ്രസിഡന്റ് ഈപ്പൻ ജോർജ്ജ് അധ്യക്ഷനായിരുന്നു. മുൻ കണ്ണൂർ എം പി ഏ പി അബ്ദുള്ള കുട്ടി മുഖ്യപ്രഭാഷണം നടത്തി. ഐവൈസിസി ജനറൽ സെക്രട്ടറി അനസ് റഹിം സ്വാഗതം ആശംസിച്ചു. ഐവൈസിസി പ്രഖ്യാപിച്ച ജവഹർലാൽ നെഹ്‌റു പ്രവാസി കർഷക രത്‌ന അവാർഡ് കൊല്ലം സ്വദേശി യും ബഹ്‌റൈൻ പ്രവാസിയുമായ അശോക് കുമാറിനു എ പി അബ്ദുള്ള കുട്ടി എക്‌സ് എം പി കൈമാറി, യൂത്ത് ഫെസ്റ്റിനോടനുബന്ധിച്ച് ഐവൈസിസി പുറത്തിറക്കിയ സുവനീർ വി ടി ബൽറാം എം എൽ എ മാഗസിൻ എഡീറ്റർ ഐവൈസിസി വൈസ് പ്രസിഡന്റ് കൂടിയായ ബ്ലെസ്സൻ മാത്യൂ വിനു നൽകി പ്രകാശനം ചെയ്തു.

കളേഴ്‌സ് 2017 ചിത്രരചന മൽസര വിജയികൾക്ക് വി ടി ബൽറാം എം എൽ എ എ പി അബ്ദുള്ള കുട്ടി, അനസ് റഹിം, ലതീഷ് ഭരതൻ, സി അജ്മൽ, ലിനു തോമ്പിൽ സാം, ജെയ്‌സൺ എന്നിവർ സമ്മനവിതരണം നടത്തി. യൂത്ത് ഫെസ്റ്റിനോടനുബന്ധിച്ച് വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. നേതാക്കൾക്കുള്ള ഐവൈസിസിയുടെ ഉപഹാരം ചാരിറ്റി വിങ് കൺവീനർ ഷഫീക്ക് കൊല്ലം, ജോയിന്റ് സെക്രട്ടറി ദിലീപ് ബാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് ഫാസിൽ വട്ടോളി, മെംബർഷിപ്പ് കൺവീനർ ഹരി ഭാസ്‌കരൻ എന്നിവർ കൈമാറി. കോഴിക്കോട് മെഡിക്കൽ കോളേജ് കേന്ദ്രമായി പ്രവർത്തിക്കുന്ന സഹായി എന്ന സന്നദ്ധ സംഘടനക്ക് ആംബുലൻസ് വാങ്ങുവാൻ ഐവൈസിസി സഹായം ചെയ്തതിനു സഹായിയുടെ ഉപഹാരം സഹായി പ്രവർത്തകരും ഐവൈസിസി പ്രവർത്തകരുമായ അൻസാർ ഷംഷാദ് എന്നിവരിൽ നിന്ന് പ്രസിഡന്റ് ഈപ്പൻ ജോർജ്ജും സെക്രട്ടറി അനസ് റഹിമും സ്വീകരിച്ചു.

ഇന്ത്യൻ ക്ലബ് പ്രസിഡന്റ് കാഷ്യസ് പെരേര, മഹാത്മാഗാന്ധി കൾച്ചറൽ ഫോറം മുൻ പ്രസിഡന്റ് അഡ്വ.ലതീശ് ഭരതൻ, യൂത്ത് ഫെസ്റ്റ് ജനറൽ കൺവീനർ സി. അജ്മൽ, പ്രോഗ്രാം കമ്മിറ്റി കൺവീനർ മുഹമ്മദ് റഫീക്ക് എന്നിവർ സംസാരിച്ചു. ഐവൈസിസി ട്രഷറർ ലിനു തോമ്പിൽ സാം നന്ദി പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP