Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

1.2 ഏക്കർ പ്രളയബാധിതർക്ക് നല്കാനൊരുങ്ങി ബഹ്‌റൈൻ പ്രവാസി ബഷീർ വാണിയക്കാട്; കൈയടിയുമായി സോഷ്യൽമീഡിയയും

1.2 ഏക്കർ പ്രളയബാധിതർക്ക് നല്കാനൊരുങ്ങി ബഹ്‌റൈൻ പ്രവാസി ബഷീർ വാണിയക്കാട്; കൈയടിയുമായി സോഷ്യൽമീഡിയയും

സ്വന്തം ലേഖകൻ

മനാമ: ഒരു ഏക്കർ 20 സെന്റ് പ്രളയബാധിതർക്ക് പകുത്തു നൽകാനൊരുങ്ങിയതിലൂടെ ശ്രദ്ധേയനായ ബഹ്‌റൈൻ പ്രവാസി ബഷീർ വാണിയക്കാടിന് സോഷ്യൽ മീഡിയയിൽ നിറഞ്ഞ കൈയടി. തൃശൂർ വരന്തരപ്പിള്ളിയിൽ 30 വർഷം മുമ്പ് വാങ്ങിയ സ്ഥലത്തിൽനിന്ന്, ഒരു ഏക്കർ 20 സെന്റ് 25 ഓളംപേർക്ക നൽകാനുള്ള തീരുമാനം ആദ്യം ഫെയിസ്ബുക്കിലൂടെയാണ് ഇദ്ദേഹം അറിയിച്ചത്.

ഇതിനെത്തുടർന്ന് ആയിരക്കണക്കിന് ആളുകളാണ് ഈ പോസ്റ്റ് ഷെയർ ചെയ്തതും. എറണാകുളം, തൃശൂർ ജില്ലകളിലെ നിരവധി പ്രളയബാധിതർ ഭൂമിക്കായി അപേക്ഷ നൽകാനായി വിളിക്കുന്നുണ്ടെന്നും അദ്ദേഹം'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. അഭിനന്ദനം അറിയിച്ചുള്ള സന്ദേശങ്ങളും ദിനംപ്രതി നിരവധി ലഭിക്കുന്നുണ്ട്.

കുട്ടിക്കാലത്ത് അനുഭവിച്ച ദുഃഖങ്ങളും ദുരിതങ്ങളുമാണ് തന്നെ ഇത്തരമൊരു തീരുമാനത്തിൽ എത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുടുംബ ഭാരം 13 ാം വയസിൽ ചുമലിലേറ്റിയ അനുഭവമുണ്ട്. ഒമ്പതാം ക്ലാസിൽ പഠനം നിർത്തി തൊഴിലിന് പോയ ഓർമകളും. വിശപ്പും കഷ്ടപ്പാടുകളും ഏറെ അനുഭവിച്ചിട്ടുണ്ട്. അതിനാൽ പ്രളയത്തിന്റെ ഇരകളായി വേദന അനുഭവിക്കുന്നവരുടെ മാനസികാവസ്ഥ ശരിക്കും മനസിലാക്കാൻ കഴിയുമെന്നും ബഷീർ കൂട്ടിച്ചേർത്തു.കൂടുതൽ വിവരങ്ങൾക്ക്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP