Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വയനാട്, നിലമ്പൂർ പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിൽ ബ്ലഡ് ഡോണേഴ്‌സ് കേരള പങ്കാളിയായി

വയനാട്, നിലമ്പൂർ പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിൽ ബ്ലഡ് ഡോണേഴ്‌സ് കേരള പങ്കാളിയായി

സ്വന്തം ലേഖകൻ

മനാമ: ബ്ലഡ് ഡോണേഴ്‌സ് കേരള (ബി.ഡി.കെ) ബഹ്റൈൻ ചാപ്റ്ററും , ബി.ഡി.കെ. പത്തനംതിട്ട ജില്ലാ കമ്മിറ്റിയും സംയുകതമായി വയനാട്, നിലമ്പൂർ ഭാഗങ്ങളിലെ പ്രളയ ബാധിത പ്രദേശങ്ങളിൽ ഭക്ഷണ സാധനങ്ങൾ, വസ്ത്രങ്ങൾ, വീട്ടാവശ്യത്തിനുള്ള ശുചീകരണ ഇനങ്ങൾ, പുസ്തകങ്ങൾ എന്നിവ വിതരണം ചെയ്തു.

ബി.ഡി.കെ ബഹ്റൈൻ - പത്തനംതിട്ട എക്‌സിക്യൂട്ടീവ് കമ്മിറ്റികളിലെ അംഗങ്ങളിൽപ്പെട്ടവർ സമാഹരിച്ച തുക ഉപയോഗിച്ച് അരി, പഞ്ചസാര, പയർ വർഗ്ഗങ്ങൾ, ഉള്ളി, വിവിധ മസാല പൊടികൾ, ടൂത്ത് ബ്രഷ് - പെയിസ്റ്റ്, നാപ്കിൻസ്, സോപ്പ്, ക്ളീനിങ് ലോഷൻ, സാരി, പുസ്തകങ്ങൾ എന്നിവ അടങ്ങിയ കിറ്റ് ഓരോ വീട്ടിലും നേരിട്ട് എത്തിക്കുകയായിരുന്നു.
ഇതിൽ പങ്കാളികളായവർക്ക് ഭാരവാഹികൾ പ്രത്യേകം കൃതജ്ഞത രേഖപ്പെടുത്തി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP