Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബഹ്‌റിൻ കേരളീയ സമാജം ഓണാഘോഷം: ഇന്നു രാത്രി ചിൽഡ്രൻസ് തിയേറ്ററിന്റെ നാടകം അരങ്ങേറും

ബഹ്‌റിൻ കേരളീയ സമാജം ഓണാഘോഷം: ഇന്നു രാത്രി ചിൽഡ്രൻസ് തിയേറ്ററിന്റെ നാടകം അരങ്ങേറും

മനാമ: ബഹറിൻ കേരളീയ  സമാജത്തിലെ ഓണാഘോഷങ്ങളുടെ ഭാഗമായി ഇന്നലെ നടന്ന  സമാജം നാദബ്രഹ്മം സംഗീത ക്ലബ്ബ് അവതരിപ്പിച്ച 'നാദരംഗിണി' ഓണപാട്ടുകൾ, പ്രേമൻ ചാലക്കുടി സംവിധാനം നിർവഹിച്ച 'കേരളീയം' ഡാൻസ് എന്നിവ അവതരണം കൊണ്ട് മികച്ചതായി.

നാളെ ചൊവ്വാഴ്ച രാത്രി 8.30 ന് ഭരത്ശ്രീ രാധാകൃഷ്ണൻ സംവിധാനം ചെയ്യുന്ന 'ആവണി പൂക്കൾ' ഫ്യൂഷൻ ഡാൻസ് ഉണ്ടായിരിക്കും. രാത്രി 8.20ന്   സമാജം ചിൽഡ്രൻസ്  തിയേറ്റർ അവതരിപ്പിപ്പിക്കുന്ന പൂവൻ കോഴി മുട്ടയിട്ടു എന്ന നാടകം അരങ്ങേറും.

ആലിൻതറ  ജി കൃഷ്ണപിള്ള രചന നിർവ്വഹിച്ച  നാടകം ജിക്കു ചാക്കോയാണ് സംവിധാനം ചെയ്യുന്നത്. കുട്ടികളോട്  എളുപ്പം സംവദിക്കുന്ന രീതിയിൽ അവതരിപ്പിക്കുന്ന  നാടകത്തിൽ മുതർന്നവരും കുട്ടികളും അടക്കം അറുപതോളം പേർ  വേഷമിടുന്നു. രാഷ്ട്രീയത്തിലെ  ധൂർത്തും സ്വജന പക്ഷപാതവും ഒക്കെ വിഷയമാവുന്ന ഹാസ്യ സാമൂഹിക വിമർശന    നാടകമാണ്.

ശിവകുമാർ  കൊല്ലറോത്ത്, ജയ രവികുമാർ,  ജിക്കു  ചാക്കോ, വിജിന സന്തോഷ്,  പൂയത്ത് സേതുമാധവൻ, സുവിത രാകേഷ് എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു.  നമിത നന്ദകുമാർ ആണ്   പ്രധാന കഥാപാത്രമായ  പൂവൻ കോഴിയെ അവതരിപ്പിക്കുന്നത്. കൂടാതെ നാല്പതോളം കുട്ടികൾ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സജീവൻ കണ്ണപുരം ചമയവും ജോസ് ഫ്രാൻസിസ്   ശബ്ദനിയന്ത്രണവും   ടോണി പെരുമാനൂർ വെളിച്ച നിയന്ത്രണവും  കപിൽ രൺജി തമ്പാൻ,  ഉണ്ണികൃഷ്ണൻഎന്നിവർ സംഗീതസംവിധാനവും  ദിനേശ് മാവൂർ  രംഗ പടനിർമ്മാണവും  ജഗദീഷ് ശിവൻ  പോസ്‌റർ ഡിസൈനും നിർവഹിക്കുന്നു. സ്മാർട്ട്  ഇവന്റ്‌സ് ആണ് നാടകം അവതരിപ്പിക്കുന്നത്.

റെമു രമേഷ് ആണ് നാടകത്തിന്റെ ഏകോപനം നിർവഹിക്കുന്നത്. രാത്രി 9.20ന്  കലാമണ്ഡലം ഗിരിജ ടീച്ചർ സംവിധാനം നിർവ്വഹിക്കുന്ന വിഘനേശ്വര സ്തുതി അരങ്ങേറും. 9.30ന് പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന നാടകത്തിന്റെ സംവിധായകനും സമാജം മുതിർന്ന  അംഗവുമായ ജിക്കു ചക്കോക്ക്  യാത്രയപ്പ് നൽകും. കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷമായി ബഹറിനിലുള്ള ജിക്കു  ചാക്കോ എഴുപതോളം നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട് കുട്ടികൾക്ക് വേണ്ടി അദ്ദേഹം സംവിധാനം ചെയ്ത ബൊമ്മനഹള്ളിയിലെ കിന്നര യോഗി , ടോട്ടോച്ചാൻ എന്നീ നാടകങ്ങൾ ശ്രദ്ധേയമായിരുന്നു. ഇംഗ്ലീഷ് ഏകാങ്ക നാടകങ്ങൾ അടക്കം പത്തോളം നാടകങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP