Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാമായണം പ്രമേയമാക്കി ഭൗമി നൃത്തശില്പം നവംബറിൽ അരങ്ങിലെത്തും

രാമായണം പ്രമേയമാക്കി ഭൗമി നൃത്തശില്പം നവംബറിൽ അരങ്ങിലെത്തും

മനാമ: ബഹ്റൈനിലെ കലാകാരന്മാരുടെ കൂട്ടായ്മയിൽ രാമായണത്തിലെകേന്ദ്രകഥാപാത്രമായ സീതയുടെ ജീവിതം പ്രമേയമാക്കി ഭൗമി എന്ന പേരിൽഒരുക്കിയ നൃത്തശില്പം നവംബർ 15ന് അരങ്ങിൽ എത്തുമെന്ന് ബന്ധപ്പെട്ടവർവാർത്താസമ്മേളനത്തിൽ അറിയിച്ചു. ബഹ്റൈൻ കൾച്ചറൽ ഹാളിലാണ്പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

പ്രീതി ശ്രീകുമാറിന്റേതാണ് ആശയവുംസ്‌ക്രിപ്റ്റും. സംവിധാനം ശ്യാം രാമചന്ദ്രൻ, കൊറിയോഗ്രാഫി വിപിൻ സികൃഷ്ണ. സംഭാഷണം ബാലചന്ദ്രൻ കൊന്നാക്കാട്. ക്രിയേറ്റീവ് സപ്പോർട്ട് വിപിൻവത്സൻ, മുഹമ്മദ് മാട്ടൂൽ എന്നിവരാണ്. ഇവന്റ് കോർഡിനേറ്റർ സന്തോഷ്‌കടൻപാട്ടാണ്. ദാമ്പത്യ ജീവിതത്തിൽ സ്ത്രീയുടെ പ്രാധാന്യത്തെ തുറന്ന്
കാട്ടുകയാണ് ഈ നൃത്തശില്പത്തിലൂടെ ആവിഷ്‌കരിക്കുന്നത്.

ഒരു മണിക്കൂർനീണ്ടുനിൽക്കുന്ന നൃത്തശില്പം ഇംഗ്ലീഷിലാണ്അവ തരിപ്പിക്കപ്പെടുക. ബഹ്റൈനിലെ പ്രൊഫഷണൽ നർത്തകർ ഉൾപ്പെടെ 40 ഓളം കലാകാരന്മാർഭൗമിയുടെ ഭാഗമായി പ്രവർത്തിക്കും. ബഹ്റൈനിലെ സാമൂഹികസാംസ്‌കാരികരംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കുമെന്നും ബന്ധപ്പെട്ടവർഅറിയിച്ചു.

ഭൗമിയുടെ രക്ഷാധികാരി ജ്യോതി കുമാർ മേനോൻ, ഇന്റർസ്ഇന്റർനാഷനലിന്റെ എംഡി പോൾ സെബാസ്റ്റിൻ, പ്രീതി ശ്രീകുമാർ, ശ്യാംരാമചന്ദ്രൻ, വിപിൻ കൃഷ്ണ, സന്തോഷ് കടന്പാട്ട് എന്നിവർവാർത്താസമ്മേളനത്തിൽ സന്നിഹിതരായിരുന്നു. ഡോ. പി വി ചെറിയാൻ,
ബി.കെ.എസ് ജനറൽ സെക്രട്ടറി എംപി രഘു, പ്രദീപ്പുറവങ്കര, സ്റ്റാലിൻ (ഇന്ത്യൻ ക്ലബ്ബ്), പ്രേംജിത്ത്, സുനിൽ കുമാർ (ഐ.സി.ആർ.എഫ്), ന്യൂ ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ ഡോ.ഗോപിനാഥ്, തൃശൂർസംസ്‌കാരയുടെ പ്രതിനിധി ജോഷി എന്നിവർ ഭൗമി എന്ന പരിപാടിക്ക്
ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP