Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202412Sunday

ബഹ്റൈൻ കേരളീയ സമാജം സാഹിത്യ പുരസ്‌ക്കാരം പ്രഭാവർമ്മക്ക്; ലാറി ബേക്കർ പുരസ്‌ക്കാരം ആർക്കിടെക്റ്റ് പത്മശ്രീ ജി ശങ്കറിന്

ബഹ്റൈൻ കേരളീയ സമാജം സാഹിത്യ പുരസ്‌ക്കാരം പ്രഭാവർമ്മക്ക്; ലാറി ബേക്കർ പുരസ്‌ക്കാരം ആർക്കിടെക്റ്റ് പത്മശ്രീ ജി ശങ്കറിന്

ഹ്റൈൻ കേരളീയ സമാജത്തിന്റെ ഈ വർഷത്തെ സാഹിത്യ പുരസ്‌കാരത്തിന് എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ പ്രഭാവർമ്മ അർഹനായി. അൻപതി നായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം ബഹ്റൈൻ കേരളീയ സമാജം ആസ്ഥാനത്ത് വച്ച് ഈ വരുന്ന ഫെബ്രുവരി 22, വ്യാഴാഴ്‌ച്ച രാത്രി 8 മണിക്ക് നടക്കുന്ന ചടങ്ങിൽ പ്രശസ്ഥ എഴുത്തുകാരനും ചെറുകഥാകൃത്തുമായ ടി. പത്മനാഭൻ പ്രഭാവർമ്മക്ക് സമ്മാനിക്കുമെന്ന് സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള ,ജനറൽ സെക്രട്ടറി എ ൻ കെ വീരമണി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

എം.മുകുന്ദൻ ചെയർമാനായി,ഡോ .കെ.എസ്. രവികുമാർ, പി.വി. രാധാകൃഷ്ണപിള്ള തുടങ്ങിയവർ അടങ്ങിയ ജൂറിയാണ് പ്രഭാവർമ്മയെ തിരഞ്ഞെടുത്തത്.പ്രസ്തുത ചടങ്ങിൽ ടി.പത്മനാഭന്റെ ഒടുവിലത്തെ പാട്ട് എന്ന ചെറുകഥയെ അതികരിച്ചു പ്രശസ്ഥ മജീഷ്യൻ ഗോപിനാഥ് മുതുകാട് അവതരിപ്പിക്കുന്ന മാജിക്ക് ഷോയും ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു.ഫെബ്രുവരി 23 ആം തീയതി രാവിലെ 10 മണിക്ക് ടി. പത്മനാഭൻ, ജി ശങ്കർ തുടങ്ങിയവരുമായി മുഖാമുഖവും സംഘടിപ്പിച്ചിട്ടുണ്ട്.

ബഹ്റൈൻ കേരളീയ സമാജം പ്രഥമ ലാറി ബേക്ക ർ പുരസ്‌ക്കാരം ആർക്കിടെക്റ്റ് പത്മശ്രീ ജി ശങ്കറിന്

ബഹ്റൈൻ കേരളീയ സമാജം പ്രഥമ ലാറി ബേക്കർ പുരസ്‌ക്കാരത്തിന് പ്രശസ്ഥ ആർക്കിടെക്റ്റ് പത്മശ്രീ ജി.ശങ്കർ അർഹനായി. അൻപതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം ബഹ്റൈൻ കേരളീയ സമാജം ആസ്ഥാനത്ത് വച്ച് ഈ വരുന്ന ഫെബ്രുവരി 22, വ്യാഴാഴ്‌ച്ച നടക്കുന്ന ചടങ്ങിൽ പ്രശസ്ഥ എഴുത്തുകാരനും ചെറുകഥാ കൃത്തുമായ ശ്രീ ടി.പത്മനാഭൻ പത്മശ്രീ ജി.ശങ്കറിന് സമ്മാനിക്കും.

ലോകത്തിൽ പലയിടങ്ങളിലായി നിരവധി വീടുകൾ നിർമ്മിച്ച് നൽകിയിട്ടുള്ള പത്മശ്രി ജി ശങ്കർ അനുയോജ്യമായ വീട് നിർമ്മാണത്തിൽ ഏറെ പ്രശംസ നേടിയിട്ടുണ്ട്.ലാറി ബേക്കർ പുരസ്‌കാര സമിതിയിൽ ടി.എൻ സീമ ,അയ്യപ്പൻ ,ഡോ: അനിൽ എന്നിവർ അംഗങ്ങളായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP