Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബഹ്‌റിൻ കേരളീയ സമാജം തെരഞ്ഞെടുപ്പ് ചൂടിലേക്ക്; കാരുണ്യത്തിൽ ഊന്നിയ സമ്പൂർണ പ്രവർത്തന വർഷം ലക്ഷ്യമെന്ന് യുണൈറ്റഡ് പാനൽ

ബഹ്‌റിൻ കേരളീയ സമാജം തെരഞ്ഞെടുപ്പ് ചൂടിലേക്ക്; കാരുണ്യത്തിൽ ഊന്നിയ സമ്പൂർണ പ്രവർത്തന വർഷം ലക്ഷ്യമെന്ന് യുണൈറ്റഡ് പാനൽ

മാനുഷികവും ജീവകാരുണ്യ പരവും ആയ പ്രവർത്തനങ്ങൾക്ക് പ്രാമുഖ്യം നൽകികൊണ്ടുള്ള ഒരു സമ്പൂർണ പ്രവർത്തനം ആണ് ബഹ്റൈൻ കേരളീയ സമാജത്തിൽ വരും വർഷത്തെക്കു തങ്ങൾ ആവിഷ്‌കരിക്കുന്നത് എന്ന് യുണൈറ്റഡ് പാനൽ ചെയർമാനും പ്രസിഡന്റ് സ്ഥാനാർത്ഥിയും ആയ പി വി രാധാകൃഷ്ണ പിള്ളയും , ജനറൽ സെക്രെട്ടറി സ്ഥാനാർത്ഥി എം പി രഘു വും വ്യക്തമാക്കി.

ബഹ്റൈൻ കേരളീയ സമാജത്തിന്റെ ചരിത്രത്തിലെ ജീവകാരുണ്യ മനുഷ്യ സ്‌നേഹ പ്രവർത്തന രംഗത്തെ ഏറ്റവും സുവർണ കാലഘട്ടം ആയിരുന്നു ഈ പ്രവർത്തന വർഷം. അശരണർക്കു ആശ്രയം ആയ ഭവന പദ്ധതി , വീൽ ചെയറുകളുടെ വിതരണം , വിദ്യഭ്യാസ സഹായങ്ങൾ , ചികിത്സാ സഹായങ്ങൾ , നോർക്ക പ്രവർത്തനങ്ങൾ , അർഹത യുള്ളവർക്കു സൗജന്യ യാത്ര ടിക്കയറ്റുകൾ, തൊഴിൽ സ്തംഭനം ഉണ്ടായ കമ്പനി കളിലെ ലേബർ ക്യാമ്പുകൾക്കുള്ള സഹായം തുടങ്ങി ജീവകാരുണ്യ രംഗത്ത് ബഹ്റൈൻ കേരളീയ സമാജം നടത്തിയ പ്രവർത്തനങ്ങൾ നിരവധി ആണ്.

ഇതോടൊപ്പം കലാ സംകാരിക രംഗത്തും , കായിക വിനോദ രംഗത്തും ഒട്ടേറെ പരിപാടികളും നടത്തി .ഇവക്കാകെ നേതൃത്വം നൽകിയ യുണൈറ്റഡ് പാനൽ വിപുലമായ ഒരു കർമ്മ പദ്ധതിയും ആയി ആണ് ഇക്കുറിയും തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്.സങ്കുചിത വ്യക്തി വിരോധത്തിന്റെ അടിസ്ഥാനത്തിൽ സമാജത്തിന്റെ വിശാല താല്പര്യങ്ങളെ ബലികഴിച്ചവര് ആണ് അവസര വാദ കൂട്ടുകെട്ടുകൾ ഉണ്ടാക്കി അപ്പുറത്തു നിയൽകൊള്ളുന്നതു. സമാജം അംഗങ്ങൾ വിശ്വസിച്ചു നൽകിയ ഉത്തരവാദിത്വത്തിൽ നിന്നും ഒളിച്ചോടി പോയവരും ,ചില സങ്കുചിത ചിന്താഗതിക്കാരും ആര് ഇന്ന് വ്യാപക കള്ള പ്രചാരണങ്ങളും ആയി രംഗത്ത് വന്നിരിക്കുന്നത്. ഇവ തിരിച്ചറിയുവാൻ സമാജം അംഗങ്ങൾക്ക് കഴിയും എന്ന് യുണൈറ്റഡ് പാനൽ നേതാക്കൾ പറഞ്ഞു.

ബഹ്റൈൻ കേരളീയ സമാജത്തിൽ കഴിഞ്ഞ കാലഘട്ടങ്ങളിൽ വിവിധ രംഗത്ത് കഴിവ് തെളിയിച്ചവരെ ആണ് യുണൈറ്റഡ് പാനൽ സ്ഥാർത്ഥികൾ ആയി കണ്ടെത്തിയിരിക്കുന്നത് .എല്ലാവരും തികഞ്ഞ പരിചയ സമ്പന്നർ ആണ് . എം പി രഘു , പി വി രാധാകൃഷ്ണപിള്ള എന്നിവർ ബഹ്റൈൻ കേരളീയ സമാജത്തിലെ ഏറ്റവും സീനിയർ ആയ രണ്ടു നേതാക്കൾ ആണ് . അവർ നേതൃത്വം നൽകുന്ന പാനലിനെ വൻപിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണം എന്ന് അഭ്യർത്ഥിക്കുന്നു .

കർമ്മ പദ്ധതികൾ - കാഴ്ച്പ്പാടുകൾ

* എല്ലാ വാർഷിക കലണ്ടർ പരിപാടികളുടെയും കാലോചിത പരിഷ്‌കരണവും നവീകരണവും .

* അശരണർക്കുള്ള ഭവന പദ്ധതിയുടെ തുടർച്ചയും പൂർത്തീകരണവും

.* അർഹതയുള്ള ഏഴു ബഹ്റൈൻ പ്രവാസി വിദ്യാർത്ഥികൾക്ക് വർഷത്തിൽ ഒറ്റത്തവണ പഠന സ്‌കോളർഷിപ്പ്.

* സപ്തതി വര്ഷം പ്രമാണിച്ചു അർഹതയുള്ള 70 ബഹ്റൈൻ പ്രവാസി മലയാളീ വിദ്യാർത്ഥികൾക്ക് സൗജന്യ പാഠപുസ്തക - യൂണിഫോം വിതരണം .

* അന്തർദേശീയ വോളിബാൾ ടൂർണമെന്റ് സീസൺ 2 , അന്തർദേശീയ ഷട്ടിൽ ടൂർണമെന്റ് , ബഹ്റൈൻ പ്രവാസികളുടെ ക്രിക്കറ് ടൂർണമെന്റ്, ബി കെ എസ് കായിക ദിനം , വിവിധ ഇൻഡോർ ടൂർണമെന്റുകൾ എന്നിവയുടെ സംഘാടനം .

* സപ്തതി വർഷ പ്രസംഗ പരമ്പര - ലീഡേഴ്സ് ടോക്ക് തുടർച്ചയും വിശ്വ പ്രമുഖരുടെ പ്രഭാഷണവും .

* ഒരാഴ്ച നീണ്ടുനിൽക്കുന്ന മലയാള സാഹിത്യോത്സവവും , പ്രവാസി സാഹിത്യ പ്രേമികൾക്കായി സാഹിത്യ ക്യാമ്പും.

* കുട്ടികളുടെ സാഹിത്യാഭിരുചി വളർത്തുവാനുള്ള പരിപാടികൾ

* കുട്ടികൾക്കുള്ള കരിയർ ഗൈഡൻസ് ക്ലാസ്സുകളും ഗാവൽ ക്ലബ്ബ്ന്റ്‌റെ മികച്ച പ്രവർത്തനവും

* മലയാളം പാഠശാലയുടെ കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനം .

* അക്ഷരഖനിയിലൂടെ സമാജം ലൈബ്രറിക്ക് ആയിരം പുതിയ പുസ്തകങ്ങൾ

* സമാജം അംഗങ്ങളുടെ കേരളോത്സവം

* ബി കെ എസ്- ആർട് കാർണിവൽ . കൊച്ചിൻ ബിനാലെ മാതൃകയിൽ വിപുലമായ കലാപ്രദർശനവും ഫെയറും സംഘടിപ്പിക്കും. ഇതിൽ വിവിധ സർക്കാർ ഏജൻസികൾ , ജി സി സി തല സംഘടനകൾ , ബഹ്റൈൻ സംഘടനകൾ സ്ഥാപനങ്ങൾ തുടങ്ങിയവയെ കൂട്ടിയോജിപ്പിക്കുവാനുള്ള പരിശ്രമം നടത്തും .

* നാടകോത്സവം , നാടക ക്യാമ്പ് , കുട്ടികൾക്കും വനിതകൾക്കും ഉള്ള തീയറ്റർ ക്യാമ്പ് . സമാജം ആഭിമുഖ്യത്തിൽ ജി സി സി തല നാടക മത്സരം

*കേരളത്തിലെ അക്കാദമികളും ആയി സഹകരിച്ചു കൊണ്ടുള്ള പരമ്പരാഗത നാടൻ കലാമേള .

* ഫോട്ടോഗ്രാഫിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഫോട്ടോഗ്രാഫിക് വർക്ക് ഷോപ്പുകൾ , യാത്രകൾ . താല്പര്യം ഉള്ളവരെ പങ്കെടുപ്പിച്ചു കൊണ്ട് അനുയോജ്യമായ ഒരു രാജ്യത്തേക്ക് ഒരു ഫോട്ടോഗ്രാഫിക് വിദേശ യാത്ര .

* മലയാള സിനിമ നവതി വര്ഷം ആണ് 2018 . സമാജം ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ. മലയാള സിനിമ രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചു ' മലയാള സിനിമയുടെ നവതി ആഘോഷം . ഫിലിം ഫെസ്റ്റിവൽ.

* സമാജം ആഭിമുഖ്യത്തിൽ ലേബർ ക്യമ്പുകളിൽ കലാമേള.

* സമാജം കുടുംബ മേളകൾ . അതിനോടനുബന്ധിച്ചു പ്രവാസി കുടുംബങ്ങൾ നിർമ്മിക്കുന്ന വിവിധ സാധന സമഗ്രഹികൾ , വിവിധയിനം ഭക്ഷണ പാനീയങ്ങൾ , കരകൗശല വസ്തുക്കൾ തുടങ്ങിയവ കുടുംബ ശ്രീ മാതൃകയിൽ പ്രദർശിപ്പിക്കാനും കൈമാറാനും ഉള്ള അവസരങ്ങൾ .

* കഴിഞ്ഞ രണ്ടു വർഷമായി തുടരുന്ന വനിതാ വേദിയുടെ സ്വയം പ്രവർത്തന ഘടന കൂടുതൽ വിപുലമാക്കി തനതു പരിപാടികൾക്ക് കൂടുതൽ മുൻഗണന .

* വനിതാ വേദിയുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസുകൾ , കലാപരിപാടികൾ , വിവിധ പരിശീലനങ്ങൾ , മറ്റു തനതായ പ്രവർത്തനങ്ങൾ

* സമാജം കുടുംബങ്ങൾക്ക് അത്യാവശ്യം വേണ്ട എല്ലാ പരിശോധനകളും നടത്തുന്ന സൂപ്പർ സ്‌പെഷ്യൽ മെഡിക്കൽ ക്യാമ്പ്

*പുതിയ സമാജം ഡയറക്ടറി , മെമ്പർമാരുടെ വിവരങ്ങൾ അടങ്ങിയ മൊബൈൽ അപ്ലിക്കേഷൻ ,എന്നിവ എല്ലാ മെമ്പർ മാർക്കും ലഭ്യമാക്കും .

* മെംബേർസ് നെറ്റുകൾ സംഘടിപ്പിക്കും .

* സമാജം മെമ്പർ മാർക്കായി ഓപ്പൺ ഫോറം .

* ബഹ്റൈൻ പ്രവാസി മലയാളികൾക്കുള്ള സ്ഥിരമായ സമാജം ഹെല്പ് ലൈൻ , ഇതോടനുബന്ധിച്ചു തൊഴിൽ ലഭ്യതാ വിവരങ്ങൾ പ്രദാനം ചെയ്യുന്ന ജോബ് സെൽ .

*പ്രവാസികൾ ഇവിടെയും നാട്ടിലും അനുഭവിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുവാൻ ആവശ്യമായ സഹായങ്ങൾ , ഉപദേശങ്ങൾ എന്നിവക്കായി ബഹ്റൈൻ കേരളീയ സമാജം ആഭിമുഖ്യത്തിൽ പ്രവാസി കമ്മീഷനും ആയി ചേർന്ന് അദാലത്തുകൾ

* അംഗങ്ങളുടെ വാഹന പാർക്കിങ് സൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള ബദൽ മാർഗങ്ങൾ ആരായും .

* വിപുലമായ കാന്റീൻ സൗകര്യം ഏർപ്പെടുത്തുന്നതിന് ചില സാങ്കേതിക തടസ്സങ്ങൾ നിലനിൽക്കുന്നു . ഇവയെ മറികടന്നു നിയമകുരുക്കുകൾ ഇല്ലാതെ വിപുലമായ കാന്റീൻ പ്രവർത്തിപ്പിക്കുന്നതിനുള്ള പരിശ്രമം തുടരുകയും മെച്ചപ്പെട്ട കാന്റീൻ എന്ന ആവശ്യം നിറവേറ്റുകയും ചെയ്യും.

മറ്റു നേട്ടങ്ങൾ

നവരാത്രി മഹോത്സവം
? ഭാരതോത്സവം
? കേരളോത്സവം
? സാഹിത്യ പുരസ്‌കാരം
? സമാജം ആസ്ഥാനമന്ദിരം
? ഓഫീസ് ബ്ലോക്ക്
? ബാബുരാജൻ ഹാ ൾ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP