Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദേവ്ജി- ബി കെ എസ് - ബാലകലോത്സവം 26 മുതൽ; രജിസ്ട്രേഷൻ ആരംഭിച്ചു

ദേവ്ജി- ബി കെ എസ് - ബാലകലോത്സവം 26 മുതൽ; രജിസ്ട്രേഷൻ ആരംഭിച്ചു

പ്രവാസി മലയാളി കുട്ടികളുടെ സർഗ്ഗ വാസനനകളുടെ കലാമാമാങ്കമായ ദേവ്ജി -ബി.കെ.എസ്- ബാലകലോത്സവം-2018 ഏപ്രിൽ 26 ന് ആരംഭിക്കുന്നു.ബാലകലോത്സവവുമായി ബന്ധപ്പെട്ട് സമാജത്തിൽ ഒരു ഹെല്പ്ഡസ്‌ക് എല്ലാ ദിവസവും രാത്രി 7.30 മണി മുതൽ 10 മണി വരെ പ്രവർത്തിക്കും. അപേക്ഷയോടൊപ്പം കുട്ടിയുടെ ഫോട്ടോ, സി പി ആർ കോപ്പി , ബഹറിനിൽ പഠിക്കുന്ന സ്‌കൂളിന്റെ പേരിലുള്ള ഐ ഡി കാർഡ് എന്നിവ രജിസ്റ്റർ ചെയ്യുന്ന സമയത്ത് നൽകേണ്ടതാണ് .

സമാജം അംഗങ്ങളായവർ ജൂൺ 30 വരെയുള്ള അംഗത്വ ഫീസ് അടച്ചു രസീത് കൈപ്പറ്റേണ്ടതാണ്.കേരളത്തിൽ നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ മാതൃകയിലും ചിട്ടയിലുമാണ് സമാജത്തിലും നടത്തുന്നത് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള , ജനറൽസെക്രട്ടറി എം പി രഘു എന്നിവർ വാർത്തകുറിപ്പിൽ അറിയിച്ചു .പോയവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഗ്രുപ്പ് ഇനങ്ങളിൽ നോടോടിനൃത്തം, സംഘഗാനം, മൈം തുടങ്ങിയവ മത്സരയിനങ്ങളിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. പ്ലസ് ടു വരെ പഠിക്കുന്ന ബഹ്റൈനിലെ എല്ലാ മലയാളി കുട്ടികൾക്കും മത്സരത്തിൽ പങ്കെടുക്കാൻ അവസരം നൽകിയിട്ടുണ്ട്.

മത്സരത്തിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി കുട്ടികളുടെ വയസ്സിന്റെ അടിസ്ഥാനത്തിൽ അഞ്ചു ഗ്രൂപ്പുകളായി തിരിച്ചാണ് ഈ പ്രാവശ്യവും മതസരങ്ങൾ സംഘടിപ്പിക്കുന്നത്. ഗ്രൂപ്പുകൾ താഴെ കൊടുക്കുന്നു. 2011 ഏപ്രിൽ 1 നും 2013 മാർച്ച് 31 നും ഇടയിൽ ജനിച്ച കുട്ടികൾ ഒനാമത്തെ ഗ്രൂപ്പിലും, 2009 ഏപ്രിൽ 1 നും 2011 മാർച്ച് 31 നും ഇടയിൽ ജനിച്ച കുട്ടികൾ രണ്ടാമത്തെ ഗ്രൂപ്പിലും ,2007 ഏപ്രിൽ 1നും 2009 മാർച്ച് 31 നും ഇടയിൽ ജനിച്ച കുട്ടികൾ മൂന്നാമത്തെ ഗ്രൂപ്പിലും , 2004 ഏപ്രിൽ 1നും 2007 മാർച്ച് 31 നും ഇടയിൽ ജനിച്ച കുട്ടികൾ നാലാമത്തെ ഗ്രൂപ്പിലും 2000 ഏപ്രിൽ 1നും 2004 മാർച്ച് 31 നും ഇടയിൽ ജനിച്ച കുട്ടികൾ അഞ്ചാമത്തെ ഗ്രൂപ്പിലും ഉൾപെടും.

മുൻ വർഷങ്ങളിലെത് പോലെ ഈ വർഷവും കലാപ്രതിഭ, കലാതിലകം ,ബാലതിലകം ,ബാലപ്രതിഭ, സാഹിത്യരത്‌ന ,സംഗീത രത്‌ന ,നാട്യരത്‌ന കൂടാതെ വിവിധ ഗ്രൂപ്പ് ചാമ്പ്യൻ മാർ എന്നിവർക്കായിരിക്കും അവാർഡ് നൽകുക.

അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഏപ്രിൽ 13 ആണ്. ബാലകലോട്‌സവം 2018 പ്രോഗ്രാം ഷെഡ്യൂൾ ഏപ്രിൽ 22 പബ്ലിഷ് ചെയ്യും .അപേക്ഷാഫോറവും നിബന്ധനകളും സമാജം ഹെൽ പ്‌ഡെസ്‌കിൽ നിന്ന് നേരിട്ടും സമാജം വെബ്‌സൈറ്റിൽ (www.bksbahrain.com) നിന്നും ലഭിക്കും.

ഏപ്രിൽ 26 ന് ആരംഭിച്ച് മെയ് 15 ന് അവസാനിക്കുന്ന ബാലകലോട്‌സവം ഒരു വമ്പിച്ച വിജയമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ അണിയറയിൽ നടന്നുവരുന്നു. ഇതിനായി ജനറൽ കൺവീനർ ആഷ്ലി കുര്യന്റെ നേതൃത്വത്തിൽ 100 അംഗ കമ്മിറ്റി ആണ് ഇക്കുറി കലോത്സവത്തിന് ചുക്കാൻ പിടിക്കുന്നത്. ദിവസങ്ങളിലായി വിവിധ വേദികളിലായാണ് മത്സരങ്ങൾ നടക്കുക

കൂടുതൽ വിവരങ്ങൾക്ക് ജനറൽ കൺവീനർ ആഷ്ലി കുര്യൻ 39370929.സുധി 39168899 എന്നിവരെ വിളിക്കാവുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP