Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളീയ സമാജം സാഹിത്യവിഭാഗം ഉപസമിതികളുടെ പ്രവർത്തനോത്ഘാടനം എംഎൻകാരശ്ശേരി നിർവ്വഹിച്ചു.

കേരളീയ സമാജം സാഹിത്യവിഭാഗം ഉപസമിതികളുടെ പ്രവർത്തനോത്ഘാടനം എംഎൻകാരശ്ശേരി നിർവ്വഹിച്ചു.

കേരളീയ സമാജം സാഹിത്യവിഭാഗം ഉപവിസമിതികൾ ആയ സാഹിത്യവേദി, പ്രസംഗവേദി, ക്വിസ്സ്‌ക്ലബ് എന്നീ കമ്മറ്റികളുടെ സംയുക്തമായ പ്രവർത്തനോത്ഘാടനം ജൂൺ 2 ശനിയാഴ്‌ച്ച രാത്രി 8 മണിക്ക് സമാജം ഡയമണ്ട്ജൂബിലി ഹാളിൽ പ്രമുഖ എഴുത്തുകാരനും , സാമൂഹികനിരീക്ഷകനും വാഗ്മിയുമായ എംഎൻകാരശ്ശേരി നിർവ്വഹിച്ചു.

തുടർന്ന്‌സമാജം നാദബ്രഹ്മം മ്യൂസിക്ക് ക്ലബ്ബ് മലയാളം തമിഴ് ഹിന്ദി ഗാനങ്ങൾ കോർത്തിണക്കി അവതരിപ്പിച്ച സംഗീത നിശ മികവുറ്റതായി. ഷബിനി വാസുദേവ് സ്വാഗതം പറഞ്ഞ ചടങ്ങിൽ സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള അധ്യക്ഷനായിരുന്നു. സമാജം ജനറൽ സെക്രട്ടറി എം പി രഘു , സാഹിത്യ വിഭാഗം ആക്ടിങ് സെക്രട്ടറി അനു തോമസ് ,ക്വിസ് ക്ലബ് കൺവീനർ ലോഹിദാസ് പി . എന്നിവർ ആശംസാപ്രസംഗം നടത്തി.പ്രസംഗ വേദി കൺ വീനർ കൃഷ്ണ കുമാർ നന്ദി രേഖപ്പെടുത്തി.

ജൂൺ 4 തിങ്കളാഴ്ച രാത്രി 8 മണിക്ക് മുഖ്യാതിഥി പ്രൊഫ:എം എൻ കാരശ്ശേരിയുമായി നടത്തുന്ന മുഖാമുഖം പരിപാടിയിൽ എല്ലാ സാഹിത്യ പ്രേമികളുടെയും സാന്നിധ്യം ഉണ്ടാവണമെന്ന് സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള സമാജം ജനറൽ സെക്രട്ടറി എം പി രഘു എന്നിവർ അറിയിച്ചു .

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP