Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബഹ്റൈൻ കേരളീയ സമാജം നവരാത്രി മഹോത്സവവത്തിന് ഒക്ടോബർ 11 ന് തുടക്കം; എഴുത്തിനിരുത്ത് 19 ന്

ബഹ്റൈൻ കേരളീയ സമാജം നവരാത്രി മഹോത്സവവത്തിന് ഒക്ടോബർ 11 ന് തുടക്കം; എഴുത്തിനിരുത്ത് 19 ന്

ഹ്റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന നവരാത്രി മഹോത്സവത്തിനു ഒക്ടോബർ 11 ന് തുടക്കമാവും. ഒക്ടോബർ 19 വരെ നീണ്ടു നില്ക്കുന്ന നവരാത്രി മഹോത്സവത്തിൽ നിരവധി സംഗീത സദസ്സുകളും നൃത്ത പരിപാടികളും അരങ്ങേറുമെന്ന് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ളൈ ജനറൽസെകക്രട്ടറി എം പി രഘു എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു

ഒക്ടോബർ 19 ന് പുലര്‌ച്ചെ 4.30 ന് ആരംഭിക്കുന്ന വിദ്യാരംഭത്തിൽ കുരുന്നുകൾക്ക് ആദ്യക്ഷരം കുറിക്കുന്നതിനായി ഈ വർഷം മലയാളത്തിന്റെ പ്രിയ കവി മധുസൂധനൻ നായർ എത്തിച്ചേരും.

ആദ്യാക്ഷരം കുറിക്കുന്നതിനുള്ള രജിസ്‌ട്രേഷന് സമാജത്തിൽ ആരംഭിച്ചതായി സംഘാടകർ അറിയിച്ചു. സമാജം അംഗങ്ങളും അല്ലാത്തവരുമായ ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കായിരിക്കും മുന്ഗണനാടിസ്ഥാനത്തിൽ അവസരം ലഭിക്കുക.

ഇതിനായി സമാജം ഓഫീസിൽ നേരിട്ട് വന്നു ജിസ്റ്റർ ചെയ്യണമെന്നും സമാജത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന നവരാത്രി ആഘോഷവും ആദ്യാക്ഷരം കുറിക്കലും വൻ വിജയമാക്കണമെന്നും സംഘാടകർ അഭ്യര്ത്ഥിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ഹരീഷ് മേനോൻ 33988196,ബിജു എം സതീഷ് 36045442 എന്നിവരെ വിളിക്കാവുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP