Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബഹ്‌റൈൻ കേരളീയ സമാജം വനിതാ വേദി ചിത്രകലാ ക്ലബ് സംഘടിപ്പിക്കുന്ന കല രുചി 'ചിത്ര ശില്പ കരകൗശല പരിശീലന കളരിയും പ്രദർശനവും 10ന്

ബഹ്‌റൈൻ കേരളീയ സമാജം വനിതാ വേദി ചിത്രകലാ ക്ലബ് സംഘടിപ്പിക്കുന്ന കല രുചി 'ചിത്ര ശില്പ കരകൗശല പരിശീലന കളരിയും പ്രദർശനവും 10ന്

ചിത്രരചനയിലും അലങ്കാര വസ്തുക്കളുടെ നിർമ്മാണത്തിലും താത്പര്യമുള്ള വനിതകൾക്കായി ബഹ്‌റൈൻ കേരളീയ സമാജം വനിതാ വേദി ചിത്രകലാ ക്ലബ്ബിന്റെ സഹകരണത്തോടെ ചിത്ര-ശില്പ - കരകൗശല പരിശീലന കളരിയും കരകൗശല -ചിത്രകലാ പ്രദർശനവും സംഘടിപ്പിക്കുന്നതായി സമാജം ആക്ടിങ് പ്രസിഡന്റ് ദിലീഷ് കുമാർ വി എസ് ജനറൽ സെക്രട്ടറി എം പി രഘു എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു.

'കല രുചി ' എന്ന് പേരിലുള്ള ഈ ശില്പശാലയും പ്രദർശനവും ഓഗസ്റ്റ് 10 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണി മുതൽ ആരംഭിക്കും.ഡ്രോയിങ്, പെയിന്റിങ്, ഫേബ്രിക് പെയിന്റിങ്, ഗ്ലാസ്സ് പെയിന്റിങ്, ഡോൾ മേക്കിങ് തുടങ്ങി വിവിധ അലങ്കാര വസ്തുക്കളുടെ നിർമ്മാണം എന്നിവയിൽ പ്രഗത്ഭരായവർ പരിശീലനത്തിന് നേതൃത്വം നൽകും.

പരിശീലനത്തിനാവശ്യമായ പഠനസാമഗ്രികൾ സംഘാടകർ നൽകുന്നതാണ് എങ്കിലും, പെൻസിൽ, ബ്രഷ്, കത്രിക, തുടങ്ങിയ പഠനോപകരണങ്ങൾ പരിശീലനത്തിനെത്തുന്നവർ കരുതേണ്ടതാണ്.പരീശീലന കളരിയുടെ ഭാഗമായി നടത്തുന്ന കരകൗശല വസ്തുക്കളുടേയും ചിത്രങ്ങളുടേയും പ്രദർശനത്തിൽ തങ്ങളുടെ സൃഷ്ടികൾ പ്രദർശിപ്പിക്കുവാനും

പരിശീലന കളരിയിൽ പങ്കെടുക്കുവാനും താത്പര്യമുള്ളവർക്ക് ഓഗസ്റ്റ് 8 വരെ പേര് നൽകാവുന്നതാണ്.പരിശീലന കളരിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്:മോഹിനി തോമസ്,( വനിതാവേദി പ്രസിഡന്റ്):39804013,രജിത അനി( വനിതാവേദി ജനറൽസെക്രട്ടറി : 38044694,ഹരീഷ് മേനോൻ:( സമാജം ആക്ടിങ് വൈസ് പ്രസിഡന്റ്)33988196.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP