Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലോക കേരള സഭ അംഗങ്ങൾ ബഹ്റൈൻ കേരളീയ സമാജത്തിൽ യോഗം ചേർന്നു

ലോക കേരള സഭ അംഗങ്ങൾ ബഹ്റൈൻ കേരളീയ സമാജത്തിൽ യോഗം ചേർന്നു

കേരള സംസ്ഥാനം നേരിട്ട് കൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രളയ കെടുതിയുടെ പശ്ചാതലത്തിൽ ലോക കേരള സഭ അംഗങ്ങൾ ബഹ്റൈൻ കേരളീയ സമാജത്തിൽ യോഗം ചേർന്നു. കഷ്ടതയനുഭവിക്കുന്ന പിറന്ന നാടിന് സഹായ ഹസ്തമാവുകയാണ് ബഹ്റൈൻ പ്രവാസി സമൂഹം എന്ന് യോഗത്തിൽ പ്രതിബാധിച്ചു.

ഏറ്റവും അത്യാവശ്യം വേണ്ടതായ സാധനങ്ങൾ, മരുന്നുകൾ, പുതപ്പുകൾ എന്നിവ നാട്ടിൽ ശേഖരിച്ചു ക്യാമ്പുകളിൽ എത്തിക്കുവാനുള്ള നടപടികൾ എത്രയും ഉണ്ടാക്കണം എന്ന് തീരുമാനിച്ചു. അംഗങ്ങളായ സോമൻ ബേബി, രാജു കല്ലുംപുറം , എസ് വി ജലിൽ, ബിജു മലയിൽ, സമാജം ആക്ടിങ് പ്രസിഡണ്ട് ദിലീഷ്, ജനറൽ സെക്രട്ടറി എം പി രഘു എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ഇതിന്റെ ഭാഗമായി വരുന്ന ഞായറാഴ്ച (19-8-2018) രാത്രി 8 മണിക്ക് സമാജത്തിൽ വച്ച് വിപുലമായ യോഗം സംഘടിപ്പിക്കുന്നു. ബഹ്റൈനിലെ എല്ലാ സാമൂഹിക സാംസ്‌കാരിക സംഘടന പ്രതിനിധികളും അംഗങ്ങളും പങ്കെടുക്കണമെന്ന് അറിയിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP