പ്രളയ ദുരിതമനുഭവിക്കുന്നവർക്ക് ബികെഎസ് സമാഹരിച്ച 10 ടൺ വിഭവങ്ങൾ നാട്ടിലേക്ക്
August 27, 2018 | 01:29 PM IST | Permalink

സ്വന്തം ലേഖകൻ
ബഹറിൻ കേരളീയ സമാജത്തിന്റെ നേതൃത്വത്തിൽ കേരളത്തി ൽ പ്രളയ ദുരിതമനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങൾക്ക് കൈത്താങ്ങായി സമാഹരിച്ച 10 ടൺ വിഭവങ്ങൾ ആക്ടിങ് പ്രസിഡണ്ട് ദിലീഷ് കുമാർ വി എസ്. ട്രക്ക് ഫ്‌ളാഗ് ഓഫ് ചെയ്തു. ആക്ടിങ് ജനറൽ സെക്രട്ടറി ടി ജെ ഗിരീഷ്, മറ്റു സമാജം ഭരണ സമിതി അംഗങ്ങൾ, പ്രവാസി കമ്മീഷ ൻ അംഗം സുബൈർ കണ്ണൂർ , ബി കെ എസ് കേരള ഫ്‌ളഡ് റിലീഫ് സന്നദ്ധപ്രവർത്തകർ എന്നിവ ർ സന്നിഹിതരായിരുന്നു.
ബി കെ എസ് കേരള ഫ്‌ളഡ് റിലീഫ് സന്നദ്ധ പ്രവർത്തകരുടെ അഹോരാത്ര പ്രയത്‌നത്തിൽ സമാഹരിച്ച ആവശ്യ സാധനങ്ങൾ ഇന്ന് നാട്ടിലേക്ക് അയച്ചു. ഈ യഞ്ജത്തിൽ സഹായിച്ച എല്ലാ നല്ലവരായ ആളുകളോടുമുള്ള നന്ദിയും കടപ്പാടും ഈ അവസരത്തിൽ അറിയിക്കുനതായി സമാജം ഭരണ സമിതി അറിയിച്ചു.

Readers Comments
More News in this category
