Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബഹ്റൈൻ കേരളീയ സമാജത്തിന്റെ സമ്മർക്യാമ്പ് ''കളിക്കളം 2018''ഗ്രാന്ഡ് ഫിനാലെ ഇന്ന്

ബഹ്റൈൻ കേരളീയ സമാജത്തിന്റെ സമ്മർക്യാമ്പ് ''കളിക്കളം 2018''ഗ്രാന്ഡ് ഫിനാലെ ഇന്ന്

ഹ്റൈൻ കേരളീയ സമാജത്തിന്റെവ നേതൃത്വത്തി ൽ നടന്നു വന്ന സമ്മർ ക്യാമ്പിന്റെ സമാപനം ഇന്ന് നടക്കുമെന്ന് സമാജം ആക്ടിങ് പ്രസിഡന്റ് മോഹൻ രാജ് പി എൻ , ജനറൽ സെക്രട്ടറി എം പി രഘു എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു. ഇതിനോടനുബന്ധിച്ചു 7 മണി മുതൽ ക്യാമ്പില്പിങ്കെടുത്ത 150ൽ പരം കുട്ടികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും.

മുപ്പതു വർഷക്കാലമായി രംഗവേദിയിലെ ശക്തമായ സാന്നിദ്ധ്യമായ പ്രശാന്ത്‌ നാരായണനാണ്ക്യാമ്പ്ഡയറക്റ്റർ ആയി ഇക്കുറി സമാജത്തിൽ എത്തിച്ചേര്ന്നയത് .അദ്ധ്യാപകൻ, പത്രപ്രവർത്തകൻ, നാടകരചിതാവ് , സംവിധായകൻ, നടൻ, വാഗ്മി, കഥകളിനടൻ, കഥകളിസാഹിത്യകാരൻഎന്നീ നിലകളിൽപ്രശസ്തനാണ്പ്രശാന്ത് നാരായണൻ. വിദഗ്ദ്ധപരിശീലനം ലഭിച്ചചിത്രകാരന്മാരും അദ്ധ്യാപകരും നൃത്തസംഗീതഅദ്ധ്യാപകരും ഡോക്റ്റർമാരും കായികപരിശീലകരുമടങ്ങിയപത്തോളം സമാജംഅംഗങ്ങളും പ്രശാന്തിനോടൊപ്പംക്യാമ്പിൽപരിശീലകരായി ഉണ്ടായിരുന്നു.

ജുലയ് 1നുആരംഭിച്ച്ഓഗസ്റ്റ്17 നീണ്ടു നിന്ന ക്യാമ്പിൽ എത്തിച്ചേരുന്നതിനും തിരികെ പോകുന്നതിനുമുള്ള വാഹനസൗകര്യവും ഏര്പ്പാ്ടാക്കിയിരുന്നു.പ്രായത്തിന്റെ അടിസ്ഥാനത്തിൽകുട്ടികളെ പലഗ്രൂപ്പുകളായി തിരിച്ച്‌സംഗീതം, നാടകം,ചിത്രകല, പ്രസംഗം, സാഹിത്യരചന, വാർത്താവായന , പത്രറിപ്പോർട്ടിങ്ങ്, ക്യാമ്പ്വാർത്താ പ്രസിദ്ധീകരണം ,ഫോട്ടോഗ്രാഫി ,സിനിമ, തുന്നൽ, പാചകം, പ്രഥമശുശ്രൂഷ , ക്‌ളേമോഡലിങ്ങ്, കളിപ്പാട്ടനിർമ്മാണം, ക്വിസ്തുടങ്ങിയവിവിധ മേഖലകളിൽപരിശീലനവും ആരോഗ്യം, ദന്തസംരക്ഷണവും പരിപാലനവും, ട്രാഫിക്, ഇലക്ട്രിക് ഉപകരണങ്ങൾ തുടങ്ങിയവയിൽ ബോധവത്ക്കരണ ക്‌ളാസ്സുകളും , കരാട്ടെ ഫുട്‌ബോൾ, വോളിബോൾ, ബാസ്‌ക്കറ്റ്‌ബോൾ എന്നിവയിൽ കായികപരിശീലനവും മത്സരങ്ങളും, വിനോദയാത്രകളും പ്രമുഖ വ്യക്തികളുമായി അഭിമുഖവും വ്യക്തിത്വപരിശീലനവും പഠനക്‌ളാസ്സുകളും കുട്ടികൾക്കുമാത്രമായി ബഹ്‌റൈനിലെ പ്രമുഖആശുപത്രിയുമായി സഹകരിച്ചു മെഡിക്കൽക്യാമ്പും സമ്മർക്യാമ്പിന്റെഭാഗമായി സംഘടിപ്പിച്ചിരുന്നു.

വെള്ളിയാഴ്ച നടക്കുന്ന സമാപനസമ്മേളനത്തിൽവച്ച് ക്യാമ്പ് അംഗങ്ങൾക്ക്‌സർട്ടിഫിക്കറ്റുകൾ വിതരണംചെയ്യും .തുടർന്ന്ക്യാമ്പ് അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.കൂടുതൽവിവരങ്ങൾക്കുംസമാജംഓഫീസുമായൊ(17251878)ക്യാമ്പ്ജനറൽകൺവീനർമനോഹരൻപാവറട്ടി ( 39848091 )ക്യാമ്പ്കൺവീനർജയരവികുമാർ ( 36782497 ) എന്നിവരുമായൊ ബന്ധപ്പെടുക

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP