Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബഹ്റൈൻ കേരളീയ സമാജം- ഓണം നവരാത്രി ആഘോഷം

ബഹ്റൈൻ കേരളീയ സമാജം- ഓണം നവരാത്രി ആഘോഷം

വർഷത്തെ ബഹറിൻ കേരളീയ സമാജം ഓണം നവരാത്രി ആഘോഷ പരിപാടികളുടെ ഒരുക്കങ്ങൾ ' പൂർത്തിയായി കൊണ്ടിരിക്കുന്നു. നൂറിലധികം അംഗങ്ങളുള്ള സംഘാടക സമിതി പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള , ജനറൽ സെക്രട്ടറി എംപി രഘു, വൈസ് പ്രസിഡന്റ് മോഹൻരാജ് ഓണം നവരാത്രി ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ എൻ.കെ വീരമണി, ജനറൽ കോർഡിനേറ്റ്ര്ർഹരികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾക്ക് നടന്നു വരുന്നു. ഒക്ടോബർ 10 മുതൽ വിവിധ കലാപരിപാടികളോടെ ആരംഭിക്കുന്നു.

ഒക്ടോബർ 11 ന് രാത്രി 7.30ന് ഓണം നവരാത്രി ആഘോഷ പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനവും തുടർന്ന് വിവിധ പരിപാടികളും അരങ്ങേറും. പ്രമുഖ വ്യവസായി ബാബുരാജന്റെ മകനും ബി കെ ജി ഹോൾഡിങ് ഡയരക്ടരും ആയ ശ്രീ രജത്ത് ബാബുരജനെ സമാജം Young Business Icon Award നൽകി ചടങ്ങിൽ ആദരിക്കും തുടർന്ന് പ്രമുഖ ഗായകർ നയിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും. സമാജം അംഗവും വനിതാ സംരംഭാകയുമായ നൈന മുഹമ്മദ് ആണ് ഗാനമേളയുടെ പ്രയോജക. ഒക്ടോബർ 10ന് രാത്രി 8 മണിക്ക് സമാജം കലാകാരന്മാർ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങളും സംഗീത കച്ചേരിയും അരങ്ങേറും. ഒക്ടോബർ 12 ന് രാവിലെ 10 മണിക്ക് രംഗോളി മത്സരവും രാത്രി 7.30ന് സമാജം കലാകാരന്മാർ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങളും ഉണ്ടായിരിക്കും

പ്രമുഖ വ്യവസായിയായ ഡോ: കെ എസ് മേനോനെ ചടങ്ങിൽ ആദരിക്കും. തുടർന്ന് അനൂപ് പാല അഭിലാഷ് തുടങ്ങിയവർ അവതരിപ്പിക്കുന്ന കോമഡി ഷോയും പ്രശസ്ത ഗായകൻ രാകേഷ് ബ്രഹ്മാനന്ദൻ സംഗീത പ്രഭു തുടങ്ങിയവർ നയിക്കുന്ന സംഗീത വിരുന്നും ഉണ്ടായിരിക്കും. ഒക്ടോബർ 13 ന് രാത്രി 8 മണിക്ക് അനൂപ് പാല അഭിലാഷ് തുടങ്ങിയവർ അവതരിപ്പിക്കുന്ന കോമഡി ഷോയും പ്രശസ്ത ഗായകരായ കല്ലറ ഗോപൻ ലക്ഷ്മി ജയൻ തുടങ്ങിയവർ അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും.

പ്രമുഖ ബഹ്റൈൻ വ്യവസായി ജഷൻ ബുക്കാമലിനെ BKS Premier BKS Excellence Award for the Best Employer അവാർഡ് നൽകി സമാജം ആദരിക്കും. ഒക്ടോബർ 14 ന് രാത്രി 7.30ന് നൃത്തനൃത്യങ്ങളും തുടർന്ന് ശ്രീമതി സുകുമാരി നരേന്ദ്രമേനോൻ അവതരിപ്പിക്കുന്ന സംഗീത കച്ചരിയും സിനിമാറ്റിക് സോങ്ങ്‌സ് വിഷ്വൽസും ഉണ്ടായിരിക്കും. ഒക്ടോബർ 15 ന് രാത്രി 7.30ന് പ്രശസ്ത കാഥികൻ സുലൈമാൻ അവതരിപ്പിക്കുന്ന കഥാപ്രസംഗവും ആരവം ബഹറിൻ അവതരിപ്പിക്കുന്ന നാടൻ പാട്ടുകളും ഉണ്ടാകിരിക്കും. ഒക്ടോബർ 16 ന് രാത്രി 8 മണിക്ക് നൃത്തനൃത്യങ്ങളും സമാജത്തിലെ കൗമാര പ്രതിഭകൾ അവതരിപ്പിക്കുന്ന കർണാട്ടിക് സംഗീത കച്ചേരിയും ഉണ്ടായിരിക്കും.

ഒക്ടോബർ 17 ന് രാത്രി 8 മണിക്ക് ബഹ്‌റൈനിലെ പ്രമുഖ നൃത്ത അദ്ധ്യാപകർ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങളും അന്നേ ദിവസം ഉണ്ടായിരിക്കുന്നതാണ്. ഒക്ടോബർ 18 ന് രാത്രി 8.15 ന് കേരളത്തിന്റെ വാനമ്പാടി ശ്രീമതി ചിത്ര, ശരത്ത്, രൂപ രേവതി തുടങ്ങിയവരും സംഘവും അവതരിപ്പിക്കുന്ന സംഗീത വിരുന്നും അന്നേ ദിവസം ഉണ്ടായിരിക്കും. ഒക്ടോബർ 19 ന് കാലത്ത് 5 മണി മുതൽ പ്രശസ്ത കവിയും എഴുത്തുകാരനുമായ പ്രൊഫസർ മധുസൂദനൻ നായർ ബഹ്‌റൈനിലെ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കുന്നു.

വൈകുന്നേരം 7.30. ന് നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ വൈദ്യുത മന്ത്രി എം എം മണി മുഖ്യാതിഥി ആയിരിക്കും. ചടങ്ങിൽ ലത്തീഫ് ,ഫരൂക്ക് അൽമോയീദ് എന്നിവരെ സമാജം ആദരിക്കും തുടർന്ന് എസ്‌പി ബാലസുബ്രമണ്യം എസ് പി ശൈലജ തുടങ്ങിയവർ അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും.കൂടുതൽ വിവരങ്ങൾക്ക് എൻ.കെ. വീരമണി ,ജനറൽ കൺവീനർ 36421369, ഹരി കൃഷ്ണൻ ജനറൽ കോർഡി നെറ്റർ (66759824), എന്നിവരെ വിളിക്കാവുന്നതാണ്.

നവംബർ 2ന് വെള്ളിയാഴ്ച പ്രശസ്ത പാചക വിദഗ്ദ്ധ ൻ പഴയിടം മോഹന്നൻ നമ്പൂതിരിയുടെ നേതൃത്വത്തി ൽ 5000 പേർക്കുള്ള വിഭവ സമൃദ്ധമായ കേരള സദ്യയും ഒരുക്കുന്നതായി സംഘാടകർ അറിയിച്ചു. ഉണ്ണികൃഷ്ണൻ പിള്ളയുടെ നേതൃത്വത്തി ൽ ഉള്ള കേരള സദ്യ കമ്മിറ്റിയാണ് ഓണസദ്യ ഒരുക്കങ്ങൾക്കുള്ള പ്രവർത്തങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP