Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബഹറിൻ കേരളീയ സമാജം സ്‌കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വായാടിക്കുന്ന് പി .ഒ എന്ന നാടകത്തിന്റെ പൂജ വെള്ളിയാഴ്‌ച്ച

ബഹറിൻ കേരളീയ സമാജം സ്‌കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വായാടിക്കുന്ന് പി .ഒ എന്ന നാടകത്തിന്റെ പൂജ വെള്ളിയാഴ്‌ച്ച

ഹറിൻ കേരളീയ സമാജം സ്‌കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ നവംബർ ഒമ്പത് വെള്ളിയാഴ്ച വൈകീട്ട് എട്ടു മണിക്ക് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ അരങ്ങേറുന്ന വായാടിക്കുന്ന് പി .ഒ എന്ന നാടകത്തിന്റെ പൂജ സമാജം പ്രസിഡണ്ട് ശ്രീ .പി .വി .രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ എം .എം .രാമചന്ദ്രൻ ഹാളിൽ വച്ച് നടന്നു .

തൃശ്ശൂർ പെരുവല്ലൂർ സ്വദേശിയും , സ്‌കൂൾ അദ്ധ്യാപകനും , നാടകപ്രവർത്തകനും ആയ ശ്രീ .ദാമോദർ മെമ്പള്ളി ആണ് നാടക രചയിതാവ് . സമാജം മുൻ ഭരണസമിതി അംഗവും , കലാ സാംസ്‌കാരിക പ്രവർത്തകനും , കേരള സംഗീത നാടക അക്കാദമി പുരസ്‌കാര ജേതാവും ആയ മനോഹരൻ പാവറട്ടി ആണ് നാടകം സംവിധാനം ചെയ്യുന്നത് .

സമാജത്തിലെ നാടക പ്രവർത്തകരായ പുതുമുഖങ്ങൾ അടക്കമുള്ള ഒരു വലിയ താരനിരയാണ് ഈ നാടകത്തിലൂടെ അരങ്ങിലെത്തുന്നത് . പ്രദീപ് പതേരി , വിനയചന്ദ്രൻ , ഗണേശ് കൂരാറ , ഹീര ജോസഫ് , സജീവൻ ചെറുകുന്ന് , ബിനോജ് പാവറട്ടി , മുഹമ്മദ് ഇക്‌ബാൽ , ഷിബു ഗുരുവായൂർ ,കരുണാകരൻ , സനൽകുമാർ , നിഷ ദിലീഷ് , സന്ധ്യ ജയരാജ് , ശ്രീനന്ദിനി ശ്രീഹരി , സിദ്ധാർഥ് ജയരാജ് തുടങ്ങിയവരാണ് ഇതിൽ കഥാപാത്രങ്ങളായി അരങ്ങിലെത്തുന്നവർ .
ഈ നാടകത്തിലെ ഗാനരചനയും ,സംഗീത സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് മുൻ സമാജം അംഗവും ,സംഗീതജ്ഞനുമായ ശ്രീ .വിജയൻ കല്ലാച്ചി ആണ് . ഏഷ്യാനെറ്റ് മഞ്ചു് സ്റ്റാർ സിങ്ങർ
2010 വിജയി കുമാരി.ശ്വേത അശോക് , സമാജം കേരളോത്സവം കലാ പ്രതിഭ ബിജു എം സതീഷ് , കലാതിലകം രമ്യ പ്രമോദ് എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് .

ബഹറിൻ നാടകരംഗത്തെ പ്രഗൽഭരും , സാങ്കേതിക വിദഗ്ദ്ധരും ആയ കപിൽ രഞ്ജി തമ്പാൻ , ഹീര ജോസഫ് , ദിനേശ് മാവൂർ , കൃഷ്ണകുമാർ പയ്യന്നൂർ , ആന്റണി പെരുമാനൂർ , സജീവൻ കണ്ണപുരം , നന്ദകുമാർ വി .പി ,പ്രദീപ് സമാജം , രമ്യ ബിനോജ് , ധർമ്മരാജൻ പി.എം , സുരേഷ് അയ്യമ്പിള്ളി , കിരൺ കൃഷ്ണ ,സുരേഷ് പി.എൻ എന്നിവരാണ് ഈ നാടകത്തിന്റെ വിജയത്തിനായി അണിയറയിൽ പ്രവർത്തിക്കുന്നവർ .

സമാജം പ്രസിഡണ്ട്  .പി .വി .രാധാകൃഷ്ണപിള്ള ഭദ്രദീപം തെളിയിച്ചു കൊണ്ട് നാടകത്തിന്റെ പൂജ . നിർവ്വഹിച്ചു .ചടങ്ങിൽ കലാവിഭാഗം സെക്രട്ടറി ശ്രീ .ഹരീഷ് മേനോൻ സ്വാഗതവും , സെക്രട്ടറി എംപി .രഘു ,വൈസ് പ്രസിഡണ്ട് ശ്രീ. മോഹൻരാജ് .പി .എൻ എന്നിവർ ആശംസകളും , നാടക സംവിധായകൻ മനോഹരൻ പാവറട്ടി വായാടിക്കുന്ന്. പി. ഒ. എന്ന നാടകത്തെ കുറിച്ച് സംസാരിച്ചു. കോ ഓർഡിനേറ്റർ ശ്രീ. മഹേഷ് നന്ദി പ്രകാശിപ്പിച്ചു. മാസ്റ്റർ അതുൽ കൃഷ്ണ , ശ്രീജിത്ത് ഫറോക്ക് ജസിലി കലാം ,മുരളി തിരുനാവായ എന്നിവർ അവതരിപ്പിച്ച നാടക ഗാനമേള ചടങ്ങിനു മിഴിവേകി. .പ്രദീപ് പതേരി അവതാരകനായി ചടങ്ങുകൾ നിയന്ത്രിച്ചു .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP